Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജസ്ഥാനിൽ അദ്ധ്യാപകന്റെ ക്രൂരമർദ്ദനത്തിനിരയായ ബാലൻ മരിച്ചു; 9 വയസ്സുകാരനോട് ക്രൂരത ഉയർന്ന ജാതിക്കാർക്കു വേണ്ടി കുടിവെള്ളം സൂക്ഷിച്ച പാത്രത്തിൽ തൊട്ടു എന്ന് ആരോപിച്ച്; അദ്ധ്യാപകനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

രാജസ്ഥാനിൽ അദ്ധ്യാപകന്റെ ക്രൂരമർദ്ദനത്തിനിരയായ ബാലൻ മരിച്ചു; 9 വയസ്സുകാരനോട് ക്രൂരത ഉയർന്ന ജാതിക്കാർക്കു വേണ്ടി കുടിവെള്ളം സൂക്ഷിച്ച പാത്രത്തിൽ തൊട്ടു എന്ന് ആരോപിച്ച്; അദ്ധ്യാപകനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

മറുനാടൻ മലയാളി ബ്യൂറോ

ജോധ്പുർ സ്‌കൂളിൽ ഉയർന്ന ജാതിക്കാർക്കു വേണ്ടി കുടിവെള്ളം സൂക്ഷിച്ച പാത്രത്തിൽ തൊട്ടു എന്ന് ആരോപിച്ച് അദ്ധ്യാപകൻ ക്രൂരമായി മർദിച്ച ദലിത് വിദ്യാർത്ഥി മരിച്ചു. ജലോർ ജില്ലയിലെ സുരാന ഗ്രാമത്തിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥി ഇന്ദ്രകുമാർ മേഘ്വാൾ (9) ആണു മരിച്ചത്. അദ്ധ്യാപകൻ ചായിൽ സിങ്ങിനെ (40) കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

സംഭവത്തെ തുടർന്നു പ്രദേശത്തു സംഘർഷം പൊട്ടിപ്പുറപ്പെട്ടു. പ്രതിഷേധിച്ച ദലിത് സംഘടനാ പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി. ലാത്തിച്ചാർജിൽ കുട്ടിയുടെ പിതാവ് ദേവാറാം അടക്കമുള്ളവർക്കു പരുക്കേറ്റു. സ്ഥലത്ത് ഇന്റർനെറ്റ് ബന്ധം വിഛേദിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം 20ന് ആണ് കുട്ടിയെ അദ്ധ്യാപകൻ മർദിച്ചത്. മുഖത്തും ചെവിയിലും മർദനമേറ്റു ബാലൻ അബോധാവസ്ഥയിലായി.

ഉദയ്പുരിലെ ആശുപത്രിയിൽ ഒരാഴ്ച ചികിത്സയ്ക്കുശേഷം അഹമ്മദാബാദിലേക്കു കൊണ്ടുപോയി. അവിടെ ചികിത്സയിലിരിക്കെ ഇന്നലെയാണു മരിച്ചത്. ബാലനു ക്രൂരമായി മർദനമേറ്റിരുന്നതായി എസ്‌പി ഹർഷ് വർധൻ അഗർവാൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP