Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എനിക്ക് നീങ്ങുന്ന മനുഷ്യരെ കാണാം... അവർക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ കാണാം; വിട പറയും മുൻപേ അഫ്രമോൾ കുറിച്ചത് വിൽ ചെയറിനപ്പുറത്തുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച്; സ്വാതന്ത്ര്യ ദിനത്തിൽ പുറത്തിറക്കുന്ന കൈയെഴുത്തുമാസികയിൽ നൊമ്പരമായി അഫ്രയുടെ കൈയക്ഷരങ്ങൾ

എനിക്ക് നീങ്ങുന്ന മനുഷ്യരെ കാണാം... അവർക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ കാണാം; വിട പറയും മുൻപേ അഫ്രമോൾ കുറിച്ചത് വിൽ ചെയറിനപ്പുറത്തുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച്; സ്വാതന്ത്ര്യ ദിനത്തിൽ പുറത്തിറക്കുന്ന കൈയെഴുത്തുമാസികയിൽ നൊമ്പരമായി അഫ്രയുടെ കൈയക്ഷരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

പഴയങ്ങാടി(കണ്ണൂർ): നാടെങ്ങും സ്വാതന്ത്ര്യദിനത്തിന്റെ ആഘോഷത്തിൽ മുങ്ങുമ്പോൾ വീൽ ചെയറിൽ തളയ്ക്കപ്പെട്ട ജീവിതത്തിൽ നിന്നുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.സ്വതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മാട്ടൂൽ സഫ ഇംഗ്ലിഷ് മീഡിയം സ്‌കൂളിലെ പത്താംതരം ബി ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്ത് മാസിക ഇന്ന് പുറത്തിറങ്ങുമ്പോൾ അതിൽ ഒരു ലേഖനം വിൽചെയറിനപ്പുറത്തുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഉള്ള് പൊള്ളിക്കുന്ന എഴുത്താണ്.ദിസങ്ങൾക്ക് മുൻപ് വിട പറഞ്ഞ അഫ്ര മോളുടെ ചിന്തകളാണ് ഈ ലേഖനം.

മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് മാട്ടൂലിലെ എസ്.എം.എ രോഗബാധിതയായ അഫ്ര മോൾ സ്വാതന്ത്ര്യ ദിനത്തിൽ സ്‌കൂളിൽ പുറത്തിറങ്ങുന്ന കയ്യെഴുത്ത് മാസികയിലേക്ക് തന്റെ ജീവിതാനുഭവം കുഞ്ഞു വരികളിലാക്കി ക്ലാസ് ടീച്ചറായ പി.വി. വിനിലയെ ഏൽപിച്ചത്. ചലനത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ചാണ് അഫ്ര എഴുതിയത്.

കയ്യെഴുത്ത് മാസികയിൽ അഫ്ര കുറിക്കുന്നു: 'പതിവ് കാര്യങ്ങൾ ചെയ്ത് കഴിഞ്ഞാൽ ഉമ്മ വാതിൽക്കൽ എത്തിക്കും. എനിക്ക് നീങ്ങുന്ന മനുഷ്യരെ കാണാം. അവർക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ കാണാം. എനിക്ക് പറ്റിയില്ലെങ്കിലും ആസ്വദിക്കാം.' അവൾക്ക് പറയാനുള്ളത് എല്ലാം അഞ്ച് പേജിൽ എഴുതി തയാറാക്കിയിരുന്നു. കയ്യെഴുത്ത് മാസിക പുറത്ത് ഇറക്കുന്നുവെന്നും അഫ്രയുടെ കുറിപ്പ് അതിൽ വേണമെന്നും പ്രിൻസിപ്പൽ കെ.പി.സുബൈർ നിർദേശിച്ചിരുന്നു.

അഫ്ര പറയുന്നത് കുറിച്ചെടുക്കാൻ കൂട്ടുകാരി എ.കെ.വി. ഫാത്തിമയെ ചുമതല പെടുത്തി. അന്ന് രാത്രി അഫ്ര ക്ലാസ് ടീച്ചറെ വിളിച്ച് എന്റെ ജീവിതാനുഭവം ഞാൻ തന്നെ എഴുതാം എന്നും ഒരുദിവസം കൂടി കാത്തിരിക്കണം എന്നും പറഞ്ഞു.അങ്ങിനെയാണ് ചക്രക്കസേരയിൽ തളയ്ക്കപ്പെട്ട ആ ജീവിതത്തിന്റെ സ്വാതന്ത്യ ചിന്തകളെ അഫ്ര അക്ഷരങ്ങളിലേക്ക് മാറ്റുന്നത്.

15ന് രാവിലെ 11നാണ് ഇയോണിയ (നല്ല പ്രവൃത്തി) എന്ന പേരിൽ 46 പേജുള്ള കയ്യെഴുത്ത് മാസിക പ്രകാശനം ചെയ്യുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP