Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കടന്നുപോയത് 75 വർഷങ്ങൾ; സ്വാതന്ത്ര്യത്തിനായി ജീവൻ ബലി നൽകിയ ധീരദേശാഭിമാനികളെ സ്മരിച്ച് കൊണ്ട് രാജ്യം ആഘോഷങ്ങൾക്കായി ഒരുങ്ങി; ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് ഒമ്പതാം തവണ; ആഘോഷങ്ങൾ കർശന സുരക്ഷാ വലയത്തിൽ

കടന്നുപോയത് 75 വർഷങ്ങൾ; സ്വാതന്ത്ര്യത്തിനായി ജീവൻ ബലി നൽകിയ ധീരദേശാഭിമാനികളെ സ്മരിച്ച് കൊണ്ട് രാജ്യം ആഘോഷങ്ങൾക്കായി ഒരുങ്ങി; ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് ഒമ്പതാം തവണ; ആഘോഷങ്ങൾ കർശന സുരക്ഷാ വലയത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: തലസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കായി രാജ്യം ഒരുങ്ങി. ചെങ്കോട്ടയിൽ നാളെ രാവിലെ 7.30 ന് പ്രധാനമന്ത്രി പതാക ഉയർത്തും. ഇതാദ്യമായി മെയ്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം വികസിപ്പിച്ച ഹോവിറ്റ്‌സർ അഡ്വാൻസ്ഡ് ടൗഡ് ആർടിലറി ഗൺ ഉപയോഗിച്ചാകും ഇരുപത്തിയൊന്ന് ആചാര വെടി മുഴക്കുക. ഡിആർഡിഒയാണ് ഇത് പൂർണമായി തദ്ദേശീയമായി രൂപകൽപന ചെയ്ത് വികസിപ്പിച്ചെടുത്തത്. ഇത് തുടർച്ചയായ ഒമ്പതാം തവണയാണ് നരേന്ദ്ര മോദി ചെങ്കോട്ടയിൽ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. പുതിയ വികസനപദ്ധതികൾ നാളെ പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും.

നാളത്തെ ചടങ്ങിന് പ്രത്യേക അതിഥികളായി എത്തുന്നത് അംഗൻവാടി ജീവനക്കാർ, തെരുവ് കച്ചവടക്കാർ, മുദ്രാ പദ്ധതിയിൽ ഉൾപ്പെട്ടവർ, മോർച്ചറി ജോലിക്കാർ, കോവിഡ് മുന്നണി പോരാളികൾ തുടങ്ങിയവരാണ്. ഈ വർഷം റിപ്പബ്ലിക് ദിനത്തിലാണ് ഇത്തരത്തിൽ ഒരുതുടക്കമിട്ടത്. 7000 അതിഥികളെയാണ് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന ആഘോഷത്തിന് ക്ഷണിച്ചിരിക്കുന്നത്. കൂടാതെ യൂത്ത് എക്‌സചേഞ്ച് പ്രോഗ്രാമുകളുടെ ഭാഗമായി 20ലധികം വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളും സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കെടുക്കും.

ചെങ്കോട്ടയിൽ എത്തുന്ന പ്രധാനമന്ത്രിയെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും പ്രതിരോധ സെക്രട്ടറി അജയ് കുമാറും അടക്കമുള്ളവർ ചേർന്ന് സ്വീകരിക്കും. തുടർന്ന് പ്രധാനമന്ത്രി ഗാർഡ് ഓഫ് ഓണർ പരിശോധിക്കും. ഇതിന് ശേഷമാണ് ചെങ്കോട്ടയിൽ ത്രിവർണപതാക ഉയർത്തുന്നത്. പ്രധാനമന്ത്രിയുടെ അഭിസംബോധനയ്ക്ക് ശേഷം എൻസിസി കേഡറ്റുകളുടെ ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകൾ പൂർണമാകും.

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഡൽഹിയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി. ചെങ്കോട്ടയ്ക്ക് ചുറ്റും പതിനായിരം സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ആയിരത്തിലേറെ ഹൈ റെസല്യൂഷൻ നിരീക്ഷണ ക്യാറകളും ഘടിപ്പിച്ചിട്ടുണ്ട്. ചെങ്കോട്ടയ്ക്ക് അഞ്ചു കിലോമീറ്റർ ചുറ്റളവിൽ പട്ടം പറപ്പിക്കുന്നതിനും നിരോധനമൂണ്ട്. ഉത്തർപ്രദേശിൽ ഭീകരസംഘടനകളിൽ പെട്ടവരെ കഴിഞ്ഞ ദിവസം പിടികൂടിയ പശ്ചാത്തലത്തിൽ നഗരത്തിലാകെ കനത്ത ജാഗ്രതയ്ക്കാണ് നിർദ്ദേശം നല്കിയിരിക്കുന്നത്. ആകാശ മാർഗ്ഗേന, ഡ്രോൺ അടക്കം ഒന്നും സാധ്യമല്ലെന്ന് ഡൽഹി നോർത്ത് ഡിസിപി അറിയിച്ചു.

സംസ്ഥാനത്തും കനത്ത സുരക്ഷ

സംസ്ഥാനത്തും സ്വാതന്ത്ര്യദിന ആഘോഷങ്ങൾ ഞായറാഴ്ച രാത്രി തന്നെ ആരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുമാത്രമേ ആഘോഷം പാടുള്ളൂവെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശമുള്ളതിനാൽ അപ്രകാരമാകും ക്രമീകരണങ്ങൾ. സംസ്ഥാനത്ത് പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ജില്ല പൊലീസ് മേധാവിമാർക്കാണ് സുരക്ഷ ചുമതല.

മുൻകരുതലിനായി ഞായറാഴ്ച രാവിലെ മുതൽ തന്നെ പരിശോധനകൾ പൊലീസ് ശക്തമാക്കി. തീരപ്രദേശങ്ങൾ, ബസ് സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ ഡോഗ്-ബോംബ് സ്‌ക്വാഡുകൾ ഉൾപ്പെടെ പരിശോധന നടത്തി. സ്വാതന്ത്ര്യദിന പരേഡ് നടക്കുന്ന സെൻട്രൽ സ്റ്റേഡിയവും പരിസരവും ആറ് സോണുകളായി തിരിച്ചാണ് സുരക്ഷ. ഓരോ സോണിന്റെയും ചുമതല അസി. കമീഷണർമാർക്കായിരിക്കും. ഇതിനുപുറമെ അടിയന്തര സാഹചര്യം നേരിടാൻ കമാൻഡോ വിങ്, ക്വിക് റെസ്‌പോൺസ് ടീം വിഭാഗങ്ങളെയും നിയോഗിച്ചു.

സംശയാസ്പദമായ സാഹചര്യങ്ങളിൽ കാണുന്നവരെക്കുറിച്ച് വിവരം കൈമാറാനും നിർദ്ദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തിങ്കളാഴ്ച രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപതാക ഉയർത്തും. പിന്നാലെ ജില്ലകളിൽ ദേശീയപതാക ഉയർത്തലും സ്വാതന്ത്ര്യദിന പരേഡും നടക്കും. ജില്ലകളിൽ മന്ത്രിമാർ നേതൃത്വം നൽകും. സെൻട്രൽ സ്റ്റേഡിയത്തിൽ പൊലീസ്, പാരാ മിലിറ്ററി സേന, സൈനിക സ്‌കൂൾ, കുതിര പൊലീസ്, എൻ.സി.സി, സ്‌കൗട്ട് എന്നിവരുടെ പരേഡ് നടക്കും. മുഖ്യമന്ത്രി ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും. ദേശീയഗാനാലാപനം, മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം, ദേശഭക്തിഗാനാലാപനം തുടങ്ങിയവയുമുണ്ടാകും. ചടങ്ങിൽ മുഖ്യമന്ത്രി വിവിധ മെഡലുകൾ സമ്മാനിക്കും.

ജില്ല തലങ്ങളിലും വിപുലമായ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ നടക്കും. സബ് ഡിവിഷനൽ, ബ്ലോക്ക് തലങ്ങളിലും തദ്ദേശ സ്ഥാപന തലത്തിലും സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുണ്ടാകും. സർക്കാർ ഓഫിസുകൾ, സ്‌കൂളുകൾ, കോളജുകൾ, ആരോഗ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും രാവിലെ ഒമ്പതിനോ അതിനുശേഷമോ ചടങ്ങുകൾ സംഘടിപ്പിക്കും. വകുപ്പ് മേധാവികളും സ്ഥാപനമേധാവികളും ദേശീയ പതാക ഉയർത്തും. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും 13 മുതൽ ദേശീയപതാക ഉയർത്തിയിട്ടുണ്ട്. വിവിധ സ്ഥാപനങ്ങളുടെയും ക്ലബുകളുടെയും യുവജന-സാംസ്‌കാരിക സംഘടനകളുടെയും നേതൃത്വത്തിലും പ്രത്യേക പരിപാടികൾ നടക്കും. രാഷ്ട്രീയ പാർട്ടികളും ആഘോഷ പരിപാടികൾ നടത്തുന്നുണ്ട്. സ്‌കൂളുകൾ ഘോഷയാത്ര അടക്കം പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP