Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു മിനിറ്റിനുള്ളിൽ 17 തവണ കരണം പുകച്ചു; നടുറോഡിൽ കോളറിൽ പിടിച്ച് വലിച്ചിഴച്ച് യുവതി; ഫോണും പേഴ്‌സും കൈക്കലാക്കി; കാറിൽ ഓട്ടോ ഉരസിയതിന്റെ പേരിൽ ഡ്രൈവറെ തല്ലി യുവതി; വീഡിയോ വൈറൽ

ഒരു മിനിറ്റിനുള്ളിൽ 17 തവണ കരണം പുകച്ചു; നടുറോഡിൽ കോളറിൽ പിടിച്ച് വലിച്ചിഴച്ച് യുവതി; ഫോണും പേഴ്‌സും കൈക്കലാക്കി; കാറിൽ ഓട്ടോ ഉരസിയതിന്റെ പേരിൽ ഡ്രൈവറെ തല്ലി യുവതി; വീഡിയോ വൈറൽ

മറുനാടൻ മലയാളി ബ്യൂറോ

നോയിഡ: റോഡ് റേജിന്റെ പേരിലുള്ള അക്രമ സംഭവങ്ങൾ വർദ്ധിക്കുകയാണ്. അൽപം പോലും ക്ഷമ കാട്ടാതെയാണ് പലരുടെയും പ്രതികരണം. യുപിയിലെ നോയിഡയിൽ നിന്നുള്ള സംഭവം തന്നെ ഉദാഹരണം, കാറിൽ ഓട്ടോറിക്ഷ ഉരസിയതിന്റെ പേരിൽ ഓട്ടോറിക്ഷ ഡ്രൈവറെ റോഡിലിട്ട് നന്നായി പെരുമാറി. ഒരുമിനിറ്റിനുള്ളിൽ പതിനേഴ് തവണയാണ് യുവതി ഡ്രൈവറെ തല്ലിയത്. ഡ്രൈവറുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആഗ്ര സ്വദേശിനിയായ കിരൺ സിങ്ങിനെ നോയിഡ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഓട്ടോറിക്ഷ കാറിൽ ഉരസിയതിൽ പ്രകോപിതയായ യുവതി വാഹനത്തിൽ നിന്ന് ഇറങ്ങി ഡ്രൈവറുടെ മുഖത്ത് അടിക്കുകയായിരുന്നു. നടുറോഡിൽവെച്ച് ഡ്രൈവറുടെ കോളറിൽ പിടിച്ച് യുവതി വലിച്ചിഴയ്ക്കുന്നതിന്റെയും പോക്കറ്റിൽനിന്ന് പണമെടുക്കുന്ന ദൃശ്യങ്ങളും വീഡിയോയിൽ കാണാം.

തന്റെ ഫോണും പണവും പേഴ്സും യുവതി കൈക്കലാക്കിയതായും ഡ്രൈവറുടെ പരാതിയിൽ പറയുന്നുണ്ട്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ യുവതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി നോയിഡ പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP