Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കന്യാസ്ത്രീകൾ അശ്ലീലം എഴുതിയാൽ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയും; മഠത്തിലെ ചീത്ത അനുഭവം സന്യാസിനി എഴുതിയാൽ നല്ല ചെലവാണ്; വിവാദ പരാമർശങ്ങളുമായി ടി പത്മനാഭൻ

കന്യാസ്ത്രീകൾ അശ്ലീലം എഴുതിയാൽ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയും; മഠത്തിലെ ചീത്ത അനുഭവം സന്യാസിനി എഴുതിയാൽ നല്ല ചെലവാണ്; വിവാദ പരാമർശങ്ങളുമായി ടി പത്മനാഭൻ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വിവാദ പരാമർശങ്ങളുമായി എഴുത്തുകാരൻ ടി പത്മനാഭൻ. സ്ത്രീകൾ അശ്ലീലം എഴുതിയാൽ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയുമെന്നും മഠത്തിലെ ചീത്ത അനുഭവം സന്യാസിനി എഴുതിയാൽ നല്ല ചെലവാണെന്നാണ് ടി പത്മനാഭൻ പറഞ്ഞത്. സിസ്റ്റർ എന്ന പേര് ചേർത്താൽ പുസ്തകത്തിന്റെ വിൽപ്പന കൂടുമെന്നും ടി പത്മനാഭൻ പറഞ്ഞു.

കോഴിക്കോട് എസി ഗോവിന്ദന്റെ സമ്പൂർണകൃതികൾ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തമസാഹിത്യകൃതികൾ വാങ്ങാൻ ആളില്ലെന്നും അശ്ലീലസാഹിത്യം വൈകാതെ ചവറ്റുകൊട്ടയിൽ വീഴുമെന്നും ടി പത്മനാഭൻ കൂട്ടിച്ചേർത്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP