Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഷ്ട്രപതിയുടെ രണ്ട് പൊലീസ് മെഡലുകൾ കണ്ണൂരിലേക്ക്; കുറ്റന്വേഷണ മികവിന് ടി പി പ്രേമരാജനും ഹരിപ്രസാദിനും വിശിഷ്ടസേവനത്തിനുള്ള പുരസ്‌കാരം  

രാഷ്ട്രപതിയുടെ രണ്ട് പൊലീസ് മെഡലുകൾ കണ്ണൂരിലേക്ക്; കുറ്റന്വേഷണ മികവിന് ടി പി പ്രേമരാജനും ഹരിപ്രസാദിനും വിശിഷ്ടസേവനത്തിനുള്ള പുരസ്‌കാരം   

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ടി.പി പ്രേമരാജന് രാഷ്ട്രപതിയുടെ പൊലിസ് മെഡൽ കണ്ണൂരിലെ രണ്ടു പൊലിസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചു. .റിട്ട. ക്രൈംബ്രാഞ്ച് എസി.പിയായ ടി.പി പ്രേമരാജന് വിശിഷ്ട സേവനത്തിനാണ് രാഷ്ട്രപതിയുടെ പൊലിസ് മെഡൽ ലഭിച്ചത്. കഴിഞ്ഞ മാസമാണ് ഇദ്ദേഹം സർവീസിൽ നിന്നും വിരമിച്ചത്. മലപ്പട്ടം സ്വദേശിയാണ്. രാഷ്ട്രപതിയുടെ വിശിഷ്ട സേവാമെഡൽ കെ. എ.പി ആറാം ബറ്റാലിയൻ ആംഡ് പൊലിസ് ഇൻസ്പെക്ടർ എം.കെ ഹരിപ്രസാദും അർഹനായി. സൈബർ ബോധവൽക്കരണരംഗത്തെ മികവുറ്റ പ്രവർത്തനങ്ങൾക്കാണ് എം.കെ ഹരിപ്രസാദിനെ രാജ്യത്തെ ഉന്നത അംഗീകാരം തേടിയെത്തിയത്.

ചാലാട്സ്വദേശിയാണ്. മികച്ച പൊലിസ് ഉദ്യോഗസ്ഥർക്കുള്ള മുഖ്യമന്ത്രിയുടെ പുരസ്‌കാരത്തിന് ശ്രീജിത്ത് കോടെരി( സർക്കിൾ ഇൻസ്പെക്ടർ കൂത്തുപറമ്പ്) എൻ.സുജേഷ്( ട്രാഫിക്ക് എൻഫോഴ്സ്മെന്റ് യൂനിറ്റ് തലശേരി) എം.കുട്ടികൃഷ്ണൻ(മട്ടന്നൂർ എയർപോർട്ട് ഇൻസ്പെക്ടർ) വി.മിനീഷ്‌കുമാർ(അസി.സബ് ഇൻസ്പെക്ടർ ക്രൈംസ്‌ക്വാഡ് അംഗം കൂത്തുപറമ്പ് എ.സി.പി) എൻ.കെ ഗിരീഷ്(കണ്ണൂർ വിജിലൻസ് സബ് ഇൻസ്പെക്ടർ) സി.വി തമ്പാൻ(സ്റ്റുഡന്റ് പൊലിസ് കണ്ണൂർ റൂറൽ ജില്ലാ അഡീഷനൽ നോസഡൽ ഓഫീസർ) പനച്ചിക്കൽ പ്രമോദ്കുമാർ(സി.പി.ഒ പയ്യാവൂർ)രഞ്്ജിത്ത് കുമാർ(ആംഡ് പൊലിസ് സബ് ഇൻസ്പെക്ടർ കണ്ണൂർ റെയ്ഞ്ച് ഡി. ഐ.ജി ക്യൂ. ആർ.ടി സബ് ഇൻസ്പെക്ടർ) എംപി വിനോദ്(സ്പെഷ്യൽ ബ്രാഞ്ച് ഡെപ്യൂ. പൊലിസ് സൂപ്രണ്ട്) സി.പി. ബിനീഷ്(ഡി. എച്ച് ക്യൂ കണ്ണൂർ സിറ്റിഹെഡ് കോൺസ്റ്റബിൾ) എസ്.ജി സതീശൻ(കണ്ണൂർ റൂറൽ അസി.സബ് ഇൻസ്പെക്ടർ ഗ്രേഡ്) വി.പി സിബീഷ്(കണ്ണൂർറൂറൽ പൊലിസ് ഇൻസ്പെക്ടർ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP