Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എല്ലാ പൗരന്മാർക്കും കൂടുതൽ അന്തസ്സാർന്ന ജീവിതം ഉറപ്പാക്കാൻ യത്നിക്കാം; ഗവർണറുടെ സ്വാതന്ത്ര്യ ദിനാശംസ; നാളെ നിയമസഭയിൽ വിപുലമായ ആഘോഷം

എല്ലാ പൗരന്മാർക്കും കൂടുതൽ അന്തസ്സാർന്ന ജീവിതം ഉറപ്പാക്കാൻ യത്നിക്കാം; ഗവർണറുടെ സ്വാതന്ത്ര്യ ദിനാശംസ; നാളെ നിയമസഭയിൽ വിപുലമായ ആഘോഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എഴുപത്തി ആറാം സ്വാതന്ത്ര്യദിനവും സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവവും പ്രമാണിച്ച് ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആശംസകൾ നേർന്നു. 'ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പൗരന്മാർ എന്ന നിലയിൽ സ്വാതന്ത്ര്യത്തെയും സമത്വത്തെയും പരിപോഷിപ്പിച്ചും ഉന്നതമായ ജനാധിപത്യമൂല്യങ്ങൾ പാലിച്ചുകൊണ്ടും എല്ലാ പൗരർക്കും കൂടുതൽ അന്തസ്സാർന്ന ജീവിതം ഉറപ്പാക്കാൻ യത്നിക്കേണ്ടത് നമ്മുടെ കടമയാണ്.

സ്വാതന്ത്രത്തിനായി ജീവൻ ബലിയർപ്പിച്ച ധീര ദേശാഭിമാനികളെ നമുക്ക് ആദരത്തോടെ ഓർക്കാം. ഭാരതീയർ എന്ന നിലയിലുള്ള നമ്മുടെ ഓരോ പ്രവൃത്തിയും എല്ലാവരെയും ഉൾക്കൊള്ളുന്ന ഉന്നത പുരോഗതിയിലേക്കും പൂർണ സ്വാശ്രയത്വത്തിലേക്കുമുള്ള ഭാരതത്തിന്റെ അമൃതയാത്രയ്ക്ക് ശക്തി പകരുന്നതാകട്ടെ ' എന്ന് ഗവർണർ ആശംസിച്ചു.

അതേസമയം നാളെ നിയമസഭയിലും വിപുലമായ ആഘോഷം നടക്കും. തിങ്കളാഴ്ച രാവിലെ 9.00 മണിക്ക് നിയമസഭാങ്കണത്തിൽ സ്പീക്കർ എം ബി രാജേഷ് ദേശീയ പതാക ഉയർത്തും, തുടർന്ന് നിയമസഭാ സമുച്ചയത്തിലെ മഹാത്മാഗാന്ധി, പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, ഡോ. ബി ആർ അംബേദ്ക്കർ, കെ ആർ. നാരായണൻ എന്നീ ദേശീയ നേതാക്കളുടെ പ്രതിമകളിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തും.

തുടർന്ന് ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, നിയമസഭാ സെക്രട്ടറി എന്നിവർ ജീവനക്കാർക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകും. തുടർന്ന് നിയമസഭ സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ ഗായകസംഘത്തിന്റെ ദേശഭക്തി ഗാനാലാപനവും സാംസ്‌കാരികപരിപാടികളും ഉണ്ടായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP