Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'നെഹ്റു അടക്കമുള്ളവർ 'ആസാദ് കാശ്മീർ' പ്രയോഗം നടത്തിയിട്ടുണ്ട്; ആസാദ് കാശ്മീർ എന്ന് ഉച്ചരിച്ചു പോയാൽ അല്ലെങ്കിൽ എഴുതി പോയാൽ രാജ്യദ്രോഹമാകും എന്ന വാദഗതി അംഗീകരിക്കാനാവില്ല': ജലീൽ വിവാദത്തിൽ അഡ്വ.ടി.കൃഷ്ണനുണ്ണിയുടെ വ്യത്യസ്തമായ കുറിപ്പ്

'നെഹ്റു അടക്കമുള്ളവർ 'ആസാദ് കാശ്മീർ' പ്രയോഗം നടത്തിയിട്ടുണ്ട്; ആസാദ് കാശ്മീർ എന്ന് ഉച്ചരിച്ചു പോയാൽ അല്ലെങ്കിൽ എഴുതി പോയാൽ രാജ്യദ്രോഹമാകും എന്ന വാദഗതി അംഗീകരിക്കാനാവില്ല': ജലീൽ വിവാദത്തിൽ അഡ്വ.ടി.കൃഷ്ണനുണ്ണിയുടെ വ്യത്യസ്തമായ കുറിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആസാദ് കാശ്മീർ എന്ന് ഉച്ചരിച്ചു പോയാൽ അല്ലെങ്കിൽ എഴുതി പോയാൽ രാജ്യദ്രോഹമാകും എന്ന വാദഗതി അംഗീകരിക്കാനാവില്ലെന്ന് അഭിഭാഷകനായ ടി കൃഷ്ണനുണ്ണി. രാജ്യദ്രോഹത്തിന്റെ നിർവചനത്തിനു അത്രയേറെ വ്യാപ്തി കല്പിക്കുന്നത് ജനാധിപത്യസംവിധാനത്തിനു ഭൂഷണമല്ല. ജവഹർലാൽ നെഹ്റു അടക്കമുള്ളവർ 'ആസാദ് കാശ്മീർ' പ്രയോഗം നടത്തിയിട്ടുണ്ടെന്നും കെടി ജലീലിന്റെ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

പ്രമുഖ അഭിഭാഷകനായ എജി നൂറാണി കാശ്മീർ തർക്കത്തെക്കുറിച്ച് എഴുതിയ പുസ്തകത്തിലാണ് നെഹ്റു 'ആസാദ് കാശ്മീർ' വിശേഷണം നടത്തിയിട്ടുള്ളതെന്ന് കൃഷ്ണനുണ്ണി പറയുന്നു. കാശ്മീരിനെക്കുറിച്ച് കരൻസിംഗും ഇന്ദിരാഗാന്ധിയും നടത്തിയ കത്തിടപാടുകളിലും 'ആസാദ് കാശ്മീർ' പരാമർശമുണ്ടെന്ന് കൃഷ്ണനുണ്ണി ചൂണ്ടിക്കാണിച്ചു. കാശ്മീരിൽ പാക് അധിനിവേശത്തിലുള്ള പ്രദേശത്തെ പൊതുവായി പലരും ആസാദ് കാശ്മീർ എന്നു വിശേഷിപ്പിച്ചിരുന്നു എന്നു ചൂണ്ടിക്കാണിക്കാനാണ് തന്റെ കുറിപ്പെന്നും കൃഷ്ണനുണ്ണി പറഞ്ഞു.

കൃഷ്ണനുണ്ണിയുടെ കുറിപ്പ്:

ശിഥിലചിന്തകൾ. വിവാദങ്ങളിൽ താല്പര്യമില്ല. പ്രത്യേകിച്ചും രാഷ്ട്രീയവിവാദങ്ങളിൽ. (ആമുഖമായി തന്നെ പറയട്ടേ, കെ.ടി.ജലീൽ എം. എൽ. ഏയുടെ വിവാദ എഫ്. ബി പോസ്റ്റിലെ ചില പ്രസ്താവനകളോടു യോജിപ്പില്ല. ഒരു പ്രസ്താവന അതിരു കടന്നതാണെന്ന അഭിപ്രായവുമുണ്ട്. )പ്രഗത്ഭ അഭിഭാഷകൻ എ.ജി. നൂറാണി കാശ്മീർ തർക്കത്തെക്കുറിച്ച് എഴുതിയ പുസ്തകമാണ് The Kashmir Dispute 1947 2012. രണ്ടു വാള്യങ്ങൾ. ധാരാളം പേജുകൾ, ഒരുപാടു രേഖകൾ, പ്രമാണങ്ങൾ,ലേഖനങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പഠനം. രണ്ടു ആഴ്ചയായി വായിച്ചുകൊണ്ടിരിക്കുകയാണ്.ഇന്നു കാലത്ത് മാതൃഭൂമി പത്രത്തിൽ പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന വായിച്ചു. പാക്അധീന കാശ്മീരിനെ ' ആസാദ് കാശ്മീർ' എന്നു വിശേഷിപ്പിച്ചത് ഇതുവരെ ഒരു ഇന്ത്യക്കാരനും ഉപയോഗിച്ചിട്ടില്ലാത്ത പരാമർശം ആണെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ആ പരാമർശം ദേശതാല്പര്യവിരുദ്ധമാണെന്നും അദ്ദേഹം പറയുന്നു. ചെറിയാൻ ഫിലിപ്പ് അടക്കമുള്ള കോൺഗ്രസ്സ് നേതാക്കളും ബിജെപി നേതാക്കളും ഈ പ്രസ്താവന രാജ്യദ്രോഹം ആണെന്നാണ് അഭിപ്രായപ്പെട്ടത്.

പണ്ഡിറ്റ് നെഹ്റു അടക്കമുള്ളവർ പാക്കിസ്ഥാൻ അധിനിവേശകാശ്മീരിനെ ' ആസാദ് കാശ്മീർ ' എന്നു വിശേഷിപ്പിച്ചിട്ടുണ്ട്.നൂറാണിയുടെ പുസ്തകത്തിൽ 176180 പേജുകളിൽ, 1952 ഓഗസ്റ്റ് 25ന് പണ്ഡിറ്റ് നെഹറു ഷേക് അബ്ദുള്ളക്ക് കൈമാറിയ ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. Selected Works of Jawaharlal Nehru Second Series Vol 23 ൽ നിന്ന് ഉദ്ധരിച്ചതാണ് ആ ഭാഗം. ആ കുറിപ്പന്റെ പാരഗ്രാഫ് 24ൽനിന്ന്
.... ..... that we should consolidate our position in these areas and not care very much for what happens in 'Azad Kashmir' areas.....( ഇവിടെ പണ്ഡിറ്റ്ജി ആസാദ് കാശ്മീർ എന്ന പദം inverted commaക്കുള്ളിൽ ആണ് ചേർത്തിട്ടുള്ളത്.)അതേ പുസ്തകത്തിൽ 210214മ്പപേജുകളിൽ Opinion 1964 മെയ് 12 ന് പ്രസിദ്ധീകരിച്ച ഒരു ലേഖനം ചേർത്തിട്ടുണ്ട്. അതിൽ ഒരിടത്ത് അവർ പറയുന്നു...One can think of a particular form of independent Kashmir which will not affect our securtiy interests . It lies in making the Valley and Azad Kashmir territory as a whole, in the precise manner indicated here..,...ഇവിടെ ആസാദ് കാശ്മീർ inverted comma ഇല്ലാതെയാണ് ഉപയോഗിച്ചിട്ടുള്ളത്.അതേ പുസ്തകത്തിൽ 214218പേജുകളിൽ ജയപ്രകാശ് നാരായണന്റെ സഹായിയായ കെ. രാധാകൃഷ്ണ ഗാന്ധി പീസ് ഫൗണ്ടേഷനു വേണ്ടി 1965 ഒക്ടോബർ 6,7 തീയതികളിൽ ഷേക് അബ്ദുള്ളയെ സന്ദർശിച്ചതിന്റെ റിപ്പോർട്ട് ചേർത്തിട്ടുണ്ട്. ആ റിപ്പോർട്ടിൽ പലയിടത്തും ആസാദ് കാശ്മീർ എന്നാണ് പാക് അധിനിവേശപ്രദേശത്തെ വിശേഷിപ്പിച്ചിട്ടുള്ളത്.കാശ്മീരിനെക്കുറിച്ച് ഡോ. കരൻസിങ്ങും ഇന്ദിരാഗാന്ധിയുമായി നടന്ന കത്തിടപാടുകളുടെ സംഗ്രഹം പെൻഗ്വിൻ ബുക്സ് Kashmir & Beyond 196684 എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ പുസ്തകത്തിൽ 22 പേജിൽ 12 10 66ന് കരൻസിങ്ങ് ഇന്ദിരാഗാന്ധിക്ക് അയച്ച കത്ത് ചേർത്തിട്ടുണ്ട്.

ആ കത്തിലെ ഒരു ഭാഗം
......This is obviously being undertaken by some Azad Kashmir leaders under intsructions from Pakistan ...ആ പുസ്തകത്തിൽ 79 പേജിൽ യു എൻ മീഡിയേറ്റർ ആയിരുന്ന ആസ്ത്രേലിയൻ ചീഫ് ജസ്റ്റിസ് ഓവൻ ഡിക്സന്റെ തർക്കപരിഹാരഫോർമുലയെകുറിച്ച് പറഞ്ഞിട്ടുണ്ട്. അവിടേയും പാക് അധിനിവേശ കാശ്മിരിനെ ആസാദ് കാശ്മീർ എന്നാണ് വിശേഷിപ്പിക്കുന്നത്.കാശ്മീരിൽ പാക് അധിനിവേശത്തിലുള്ള പ്രദേശത്തെ പൊതുവായി പലരും ആസാദ് കാശ്മീർ എന്നു വിശേഷിപ്പിച്ചിരുന്നു എന്നു ചൂണ്ടിക്കാണിക്കാനാണ് ഈ കുറിപ്പ് എഴുതിയത്. ആസാദ് കാശ്മീർ എന്ന് ഉച്ചരിച്ചു പോയാൽ അല്ലെങ്കിൽ എഴുതി പോയാൽ രാജ്യദ്രോഹമാകും എന്ന വാദഗതി അംഗീകരിക്കാനാവില്ല. രാജ്യദ്രോഹത്തിന്റെ നിർവചനത്തിനു അത്രയേറെ വ്യാപ്തി കല്പിക്കുന്നത് ജനാധിപത്യസംവിധാനത്തിനു ഭൂഷണമല്ല.' When minortiy communities are communal you can see that and understand it. But the communalism of the majortiy communtiy is apt to be taken for Nationalism '
Pandit Jawaharlal Nehru ( 5 1 1961 )

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP