Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖ്യമന്ത്രി സ്ഥാനം കിട്ടിയില്ലെങ്കിലും, ദേവേന്ദ്ര ഫട്‌നാവിസിന് കിടിലൻ വകുപ്പുകൾ; ആഭ്യന്ത്രവും ധനകാര്യവും നിയമ-നീതി കാര്യവും അടക്കമുള്ള വകുപ്പുകൾ; നഗര വികസന കാര്യ മന്ത്രാലയം മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്ക്ക് തന്നെ; പരാതിക്ക് ഇട നൽകാതെ മഹാരാഷ്ട്രയിൽ വകുപ്പ് വിഭജനം

മുഖ്യമന്ത്രി സ്ഥാനം കിട്ടിയില്ലെങ്കിലും, ദേവേന്ദ്ര ഫട്‌നാവിസിന് കിടിലൻ വകുപ്പുകൾ; ആഭ്യന്ത്രവും ധനകാര്യവും നിയമ-നീതി കാര്യവും അടക്കമുള്ള വകുപ്പുകൾ; നഗര വികസന കാര്യ മന്ത്രാലയം മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്ക്ക് തന്നെ; പരാതിക്ക് ഇട നൽകാതെ മഹാരാഷ്ട്രയിൽ വകുപ്പ് വിഭജനം

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: 18 മന്ത്രിമാരെ ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ വകുപ്പ് വിഭജനം നടത്തി. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് ആഭ്യന്തരവും ധനകാര്യവും അനുവദിച്ചു. നഗര വികസന കാര്യ മന്ത്രാലയം ഷിൻഡെ തന്നെ കൈകാര്യം ചെയ്യും.

ഫട്‌നാവിസിന് ധനകാര്യത്തിന് ഒപ്പം ആസൂത്രണ മന്ത്രാലയവും അനുവദിച്ചിട്ടുണ്ട്. ബിജെപിയുടെ രാധാകൃഷ്ണ വിഖെ പാട്ടീലണ് പുതിയ റവന്യു മന്ത്രി. വനം മന്ത്രി ബിജെപി നേതാവ് സുധീർ മുംഗന്തിവർ ആണ്. ഏക്‌നാഥ്‌ ഷിൻഡെ പക്ഷത്ത് നിന്ന് ദീപക് കേസർകറിന് സ്‌കൂൾ വിദ്യാഭ്യാസവും, അബ്ദുൽ സത്താറിന് കൃഷിയും കിട്ടി. ശംഭുരാജ് ദേശായിക്ക് എക്‌സൈസ്.

രണ്ടംഗ മന്ത്രിസഭ 18 മന്ത്രിമാരെ ഉൾപ്പെടുത്തി ചൊവ്വാഴ്ചയാണ് ഷിൻഡെ വികസിപ്പിച്ചത്. അധികാരമേറ്റ് 40 ദിവസം പിന്നിട്ടപ്പോഴാണ് ഷിൻഡെ മന്ത്രിസഭാ വികസനത്തിലേക്ക് കടന്നത്.

പരിസ്ഥിതി, ഗതാഗതം, ദുരന്ത നിവാരണം, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ, ദുരിതാശ്വാസവും പുനരധിവാസവും തുടങ്ങിയ വകുപ്പുകൾ മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യും. ഫഡ്‌നാവിസിന് നേരത്തെ പറഞ്ഞ വകുപ്പുകൾ കൂടാതെ, നിയമ-നീതി കാര്യം, ഭവനനിർമ്മാണം, ഊജ്ജം എന്നീ വകുപ്പുകളും നൽകി. ചന്ദ്രകാന്ത് പാട്ടീലിന് ഉന്നത-സാങ്കേതിക വിദ്യാഭ്യാസവും, ടെക്‌സ്റ്റൈൽ വ്യവസായവും, പാർലമെന്ററി പ്രവർത്തനവും.

ജൂൺ 30-നാണ് മഹാരാഷ്ട്രയിൽ അധികാരമാറ്റമുണ്ടായത്. എംവിഎ സർക്കാരിനെ അട്ടിമറിച്ച് ഏകനാഥ് ഷിൻഡെ മുഖ്യമന്ത്രിയായും ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയുമായും അധികാരമേറ്റെടുത്തു. മറ്റാരും അന്ന് കാബിനറ്റിൽ ഉൾപ്പെട്ടിരുന്നില്ല. മന്ത്രിസഭാ വികസനത്തിന് മുന്നോടിയായി സഹ്യാദ്രി ഗസ്റ്റ് ഹൗസിൽ വിമത എംഎൽഎമാരുടെ യോഗം ഏകനാഥ് ഷിൻഡെ ക്യാമ്പ് വിളിച്ചിരുന്നു. ഒമ്പത് ബിജെപി നേതാക്കൾ മഹാരാഷ്ട്ര മന്ത്രിസഭയിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP