Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ചെറുപുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റ യുവതി മരണമടഞ്ഞു; ദാരുണാന്ത്യ ചെറുപുഴ സെന്റ് സെബാസ്റ്റ്യൻ ആശുപത്രിയിലെ നഴ്‌സായ സോണിയക്ക്

ചെറുപുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റ യുവതി മരണമടഞ്ഞു; ദാരുണാന്ത്യ ചെറുപുഴ സെന്റ് സെബാസ്റ്റ്യൻ ആശുപത്രിയിലെ നഴ്‌സായ സോണിയക്ക്

സ്വന്തം ലേഖകൻ

കണ്ണൂർ: ചെറുപുഴയിൽ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ആശുപത്രി ജീവനക്കാരി മരണമടഞ്ഞു. മലയോര ഹൈവേയിലെ അതീവഅപകടമേഖലയായ പാക്കഞ്ഞിക്കാടാണ് കാർ നിയന്ത്രണംതെറ്റി ഇടിച്ചു യുവതി മരണമടഞ്ഞത്. ചെറുപുഴ സെന്റ് സെബാസ്റ്റ്യൻ ആശുപത്രി നഴ്സായ അങ്ങാടിയത്ത് സോണിയ(40)യാണ് മരിച്ചത്. അങ്ങാടിയത്ത് റിന്റോയുടെ ഭാര്യയാണ്. സെന്റ് സെബാസ്റ്റ്യൻ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തുവരികയാണ് സോണിയ.

ശനിയാഴ്‌ച്ച രാത്രിയാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ഇവർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻരക്ഷിക്കാനായില്ല. മക്കൾ:അൽഫോൻസ, അലീന, എയ്ഞ്ചൽ റോസ്, എയ്ഞ്ചൽമരിയ. മലയോര ഹൈവെയിലെ അതീവ അപകടമേഖലയായ പാക്കഞ്ഞിക്കാടാണ് അപകടമുണ്ടായത്. വാഹനങ്ങൾ അപകടത്തിൽപ്പെടാതിരിക്കാൻ ഇവിടെ അടുത്ത കാലത്താണ് മുന്നറിയിപ്പു ബോർഡ് സ്ഥാപിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP