Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പാക്കിസ്ഥാന്റെ ഭാഷയിൽ സംസാരിച്ച ജലീലിന് ഇന്ത്യയിൽ കഴിയാൻ അവകാശമില്ല, പാക്കിസ്ഥാനിലേക്ക് പോകണം; ഇന്ത്യയുടെ പരമാധികാരത്തെയും അതിർത്തിയേയും അംഗീകരിക്കാത്ത ഒരാൾ എങ്ങനെ ഇന്ത്യക്കാരനാകും; മുൻ മന്ത്രിയെ കടന്നാക്രമിച്ച് കെ സുരേന്ദ്രൻ

പാക്കിസ്ഥാന്റെ ഭാഷയിൽ സംസാരിച്ച ജലീലിന് ഇന്ത്യയിൽ കഴിയാൻ അവകാശമില്ല, പാക്കിസ്ഥാനിലേക്ക് പോകണം; ഇന്ത്യയുടെ പരമാധികാരത്തെയും അതിർത്തിയേയും അംഗീകരിക്കാത്ത ഒരാൾ എങ്ങനെ ഇന്ത്യക്കാരനാകും; മുൻ മന്ത്രിയെ കടന്നാക്രമിച്ച് കെ സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആസാദ് കാശ്മീർ പരാമർശത്തിൽ മുൻ മന്ത്രി കെ ടി ജലീലിനെതിരെ കടുത്ത വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാക്കിസ്ഥാന്റെ ഭാഷയിൽ സംസാരിച്ച ജലീലിന് ഇന്ത്യയിൽ കഴിയാൻ അവകാശമില്ലെന്നും അദ്ദേഹം പാക്കിസ്ഥാനിലേക്ക് പോകണമെന്നും സുരേന്ദ്രൻ പറഞ്ഞു. ഇന്ത്യയുടെ അതിർത്തി അംഗീകരിക്കില്ലെന്ന നിലപാട് സ്വീകരിച്ച ജലീൽ രാജ്യദ്രേഹ കുറ്റമാണ് ചെയ്തത്.

ഇന്ത്യയുടെ കശ്മീർ നയത്തിനെതിരായി സംസാരിച്ച ജലീൽ ഇനി ന്യായീകരണ പ്രസംഗം നടത്തിയതുകൊണ്ട് കാര്യമില്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. ജലീലിന്റെ സ്ഥാനം ഇന്ത്യയിലല്ല, പാക്കിസ്ഥാനിലാണ്. എത്രയും വേഗം അദ്ദേഹം പാക്കിസ്ഥാനിൽ പോകുന്നതാണ് നല്ലത്. ഇന്ത്യയുടെ പരമാധികാരത്തെയും അതിർത്തിയേയും അംഗീകരിക്കാത്ത ഒരാൾ എങ്ങനെ ഇന്ത്യക്കാരനാകുമെന്നും സുരേന്ദ്രൻ ചോദിച്ചു.

അതേസമയം കശ്മീരുമായി ബന്ധപ്പെട്ട് വിവാദ പരാർശം നടത്തിയ ഇടത് എംഎൽഎ കെ.ടി.ജലീലിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തുവന്നു. ജലീലിന്റെ പരാമർശങ്ങൾ നിർഭാഗ്യകരമാണെന്ന് പറഞ്ഞ ഗവർണർ, ഇത്തരമൊരു പരാമർശം തന്നെ ആശ്ചര്യപ്പെടുത്തിയെന്നും വ്യക്തമാക്കി. പ്രസ്താവന ഒരിക്കലും അംഗീകരിക്കാനാവാത്തതാണെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

വ്യക്തിപരമായി പരാമർശങ്ങളിൽ തനിക്ക് വേദനതോന്നുന്നു. അപ്രതീക്ഷിതമോ യാദൃശ്ചികമോ ആയി പോസ്റ്റിനെ കരുതുന്നില്ല. ചരിത്രരേഖകൾ പരിശോധിച്ചിട്ടാണോ അജ്ഞതയിൽ നിന്നാണോ ഇത്തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടായതെന്ന് വ്യക്തമല്ല. ഇതൊരിക്കലും അംഗീകരിക്കാനാകില്ലെന്നും ഗവർണർ പറഞ്ഞു. ഇതിനിടെ കെ.ടി.ജലീൽ ഡൽഹിയിൽ നേരത്തെ നിശ്ചയിച്ച പരിപാടികൾ റദ്ദാക്കി നാട്ടിൽ മടങ്ങിയെത്തി. പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾ പഠിക്കാൻ ഡൽഹിയിൽ നോർക്ക സംഘടിപ്പി നിയമസഭാസമിതി യോഗത്തിലും ജലീൽ പങ്കെടുക്കില്ല.

ഞായറാഴ്ച രാവിലെയാണ് ജലീൽ നാട്ടിൽ തിരിച്ചെത്തിയത്. ഡൽഹിയിൽ ചില സംഘടനകളുടെ നേതൃത്വത്തിൽ ജലീലിനെതിരെ പ്രതിഷേധം നടത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടയിലാണ് അദ്ദേഹം പരിപാടികൾ റദ്ദാക്കി ഞായറാഴ്ച പുലർച്ചെതന്നെ ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് വിമാനം കയറിയതെന്നാണ് സൂചന.

വീട്ടിൽ നിന്ന് വിളിച്ചതിനെ തുടർന്നാണ് പരിപാടികൾ റദ്ദാക്കി ജലീൽ ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയതെന്ന് മുൻ മന്ത്രിയുടെ നിയമസഭാ സമിതി അധ്യക്ഷനുമായ എ.സി.മൊയ്തീൻ പറഞ്ഞു. കശ്മീരുമായി ബന്ധപ്പെട്ട് സിപിഎമ്മിന് വ്യക്തമായ അഭിപ്രായമുണ്ട്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും യോജിക്കുന്ന നിലാപാടാണ് തങ്ങൾ സ്വീകരിക്കാറുള്ളതെന്നും മൊയ്തീൻ വ്യക്തമാക്കി.

വിവാദ പോസ്റ്റിന്റെ പേരിൽ ജലീലിനെതിരേ രണ്ട് കേസുകളാണ് നിലവിലുള്ളത്. സുപ്രീംകോടതി അഭിഭാഷകൻ ഡൽഹി പൊലീസിൽ പരാതി നൽകി. ബിജെപി. പ്രവർത്തകൻകൂടിയായ ജി.എസ്. മണിയാണ് തിലക് മാർഗ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തിരുവനന്തപുരത്തും അദ്ദേഹത്തിനെതിരെ പരാതിയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP