Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഹവായ് ചെരുപ്പിടുന്നവർക്കും വിമാനയാത്ര സാധ്യമാകുമെന്ന വാഗ്ദാനം യാഥാർത്ഥ്യമാക്കി; 'ആകാശ എയർ' ചിറകുവിരിച്ചതിന് പിന്നാലെ ഇതിഹാസ സമാനമായ ബിസിനസ് ജീവിതം ചരിത്രമാക്കി മടക്കം; ഇന്ത്യൻ നിക്ഷേപകരിലെ അതികായൻ രാകേഷ് ജുൻജുൻവാല അന്തരിച്ചു

ഹവായ് ചെരുപ്പിടുന്നവർക്കും വിമാനയാത്ര സാധ്യമാകുമെന്ന വാഗ്ദാനം യാഥാർത്ഥ്യമാക്കി; 'ആകാശ എയർ' ചിറകുവിരിച്ചതിന് പിന്നാലെ ഇതിഹാസ സമാനമായ ബിസിനസ് ജീവിതം ചരിത്രമാക്കി മടക്കം; ഇന്ത്യൻ നിക്ഷേപകരിലെ അതികായൻ രാകേഷ് ജുൻജുൻവാല അന്തരിച്ചു

ന്യൂസ് ഡെസ്‌ക്‌

മുംബൈ: ഇന്ത്യൻ ഓഹരിവിപണിയിലെ അതികായനും ഓഹരി വിപണിയിൽ നിന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ ശതകോടീശ്വരനായ ബിസിനസ് പ്രമുഖൻ രാകേഷ് ജുൻജുൻവാല അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു മരണം. ഇന്ത്യൻ നിക്ഷേപകരിലെ അതികായനായിരുന്നു.

മുംബൈയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. 62 വയസായിരുന്നു. ആകാശ എയർ വിമാനക്കമ്പനിക്ക് തുടക്കം കുറിച്ച്, കമ്പനി സർവീസ് ആരംഭിച്ച ഉടനാണ് നെടുംതൂണായ രാകേഷ് ജുൻജുൻവാല തന്റെ ഇതിഹാസ സമാനമായ ബിസിനസ് ജീവിതം ചരിത്രത്തിന്റെ ഭാഗമാക്കി തിരശീലയ്ക്ക് മറഞ്ഞത്.

കടംവാങ്ങിയ 5000 രൂപയുമായി ഓഹരി കമ്പോളത്തിലിറങ്ങി ഷെയർ മാർക്കറ്റ് രാജാവായി മാറിയ ആളാണ് രാകേഷ് ജുൻജുൻവാല. ഇന്ത്യയുടെ വാരൻ ബഫറ്റ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.

മുംബൈയിലെ മാർവാഡി കുടുംബത്തിലാണു രാകേഷിന്റെ ജനനം. പിതാവ് ബോംബെയിലെ ഇൻകം ടാക്സ് ഓഫീസിൽ കമ്മീഷണറായിരുന്നു. സൈധനം കോളേജ് ഓഫ് കോമേഴ്സ് ആൻഡ് എക്കണോമിക്സ് മുംബൈയിൽ നിന്ന് ബിരുദം നേടിയ ശേഷം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയിൽ ഉപരിപഠനത്തിനു ചേർന്നു.

ഇന്ന് ഫോർബ്‌സ് മാസികയുടെ പട്ടികയിൽ ഇന്ത്യയിലെ 48-ാമത്തെ സമ്പന്നനാണ് ജുൻജുൻവാല. കൈവശമുള്ള ഓഹരിയുടെ മതിപ്പ് വില ഏകദേശം 25,000 കോടി വരും. ആസ്തി 41,000 കോടിക്ക് മേലെയും. ഈ മാസമാണ് ആകാശ എയർ വിമാനസർവീസ് ആരംഭിച്ചത്.

വിമാനത്തിൽ യാത്ര ചെയ്യണമെന്ന മോഹം ഇനിയും സഫലമാകാത്തവരുണ്ടെങ്കിൽ അത്തരക്കാരെക്കൂടി പറപ്പിക്കാൻ ലക്ഷ്യമിട്ടാണ് ചിറകുവിരിക്കുന്നതെന്ന ആകാശ എയറിന്റെ വാഗ്ദാനം വലിയ പ്രതീക്ഷയാണ് ഉയർത്തിയത്. ഹവായ് ചെരുപ്പിടുന്നവർക്കെല്ലാം വിമാനയാത്ര സാധ്യമാകുമെന്നാണ് ആകാശ എയറിന്റെ വാഗ്ദാനം. ഈ സ്വപ്‌നം യാഥാർത്ഥ്യമാക്കിയാണ് രാകേഷ് ജുൻജുൻവാല ജീവിതത്തിൽ നിന്നും മടങ്ങുന്നത്.

രാകേഷ് ജുൻജുൻവാലയുടെ സ്വപ്ന പദ്ധതിയായിരുന്ന ചെലവു കുറഞ്ഞ വിമാനക്കമ്പനി ആകാശ എയർ സർവീസ് ആരംഭിച്ചത് ഈ മാസമാണ്. മുംബൈയിൽനിന്നും അഹമ്മദാബാദിലേക്കായിരുന്നു ആദ്യ സർവീസ്. ഇൻഗിഡോ എയർലൈൻസിന്റെ മുൻ സിഇഒ ആയ ആദിത്യ ഘോഷും ജെറ്റ് എയർവേയ്‌സിന്റെ മുൻ സിഇഒ വിനയ് ദുബെയുമാണ് ജുൻജുൻവാലയോടൊപ്പം ആകാശ എയർലൈൻസിന്റെ അമരത്തുണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP