Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മെത്രാഭിഷേകത്തിന്റെ സുവർണജൂബിലി; പാലാരൂപതയിൽ ആഘോഷങ്ങൾക്ക് തുടക്കം

മെത്രാഭിഷേകത്തിന്റെ സുവർണജൂബിലി; പാലാരൂപതയിൽ ആഘോഷങ്ങൾക്ക് തുടക്കം

മറുനാടൻ മലയാളി ബ്യൂറോ

പാലാ: പാലാ രൂപതയുടെ വലിയപിതാവ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ മെത്രാഭിഷിക്തനായിട്ട് അമ്പാതാണ്ട് തികയുന്നു. 1973 ഓഗസ്റ്റ് 15-നാണ് കർദിനാൾ ജോസഫ് പാറേക്കാട്ടിലിൽനിന്ന് മേൽപ്പട്ടശുശ്രൂഷ സ്വീകരിച്ച് പാലാരൂപതയുടെ സഹായമെത്രാനായത്.

രൂപതയുടെ ആദ്യമെത്രാനായിരുന്ന മാർ സെബാസ്റ്റ്യൻ വയലിലിന്റെ പിൻഗാമിയായി 1981-ൽ നിയമിതനായി. 23 വർഷം രൂപതയെ നയിച്ചു. 2004-ൽ സ്ഥാനം മാർ ജോസഫ് കല്ലറങ്ങാട്ടിന് കൈമാറി.

ഇപ്പോൾ പാലാ അരമനയിൽ പ്രാർത്ഥനയും വായനയുമായി വിശ്രമജീവിതത്തിൽ. പിൻഗാമികളായ മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജേക്കബ്ബ് മുരിക്കൻ എന്നിവർക്ക് ഇന്നും അദ്ദേഹം വഴികാട്ടുന്നു. മുത്തോലപുരം പള്ളിക്കാപറമ്പിൽ ദേവസ്യ-ഏലി ദമ്പതിമാരുടെ മകനാണ്.

തിങ്കളാഴ്ച രാവിലെ 11-ന് പാലാ അരമന ചാപ്പലിൽ മാർ ജോസഫ് പള്ളിക്കാപ്പറമ്പിലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന ഉണ്ട്. ബിഷപ്പുമാരും സുവർണജൂബിലി പ്രതീകമായി അമ്പത് വൈദികരും സഹകാർമ്മികത്വം വഹിക്കും. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം വചനസന്ദേശം നൽകും. മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജേക്കബ് മുരിക്കൻ, മാർ ജോസഫ് ശ്രാമ്പിക്കൽ, മാർ ജേക്കബ് അങ്ങാടിയേത്ത്, മാർ മാത്യു അറയ്ക്കൽ എന്നിവരും സഹകാർമ്മികരാകും. മാർ ജോസ് പുളിക്കൽ, മാർ തോമസ് തറയിൽ എന്നിവർ പങ്കെടുക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP