Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അധികാരം കിട്ടിയപ്പോൾ ഗാന്ധിജി അസൗകര്യമായി മാറിയതാണ് ആ ചിന്തയ്ക്ക് പിന്നിൽ; അല്ലെങ്കിൽ ഇന്റലിജൻസിന്റെ മുന്നറിയിപ്പുണ്ടായിട്ടും അദ്ദേഹത്തെ കൊന്നത് എങ്ങനെ? ഗാന്ധിജിയെ കൊന്നത് ആർഎസ്എസുകാരാണെങ്കിലും അദ്ദേഹം തുലയട്ടെ എന്ന് നെഹ്‌റു അടക്കമുള്ള കോൺഗ്രസുകാർ വിചാരിച്ചിരുന്നെന്ന് വിവാദ പരാമർശം; എംഎം മണി വീണ്ടും സിപിഎമ്മിന് തലവേദനയാകും

അധികാരം കിട്ടിയപ്പോൾ ഗാന്ധിജി അസൗകര്യമായി മാറിയതാണ് ആ ചിന്തയ്ക്ക് പിന്നിൽ; അല്ലെങ്കിൽ ഇന്റലിജൻസിന്റെ മുന്നറിയിപ്പുണ്ടായിട്ടും അദ്ദേഹത്തെ കൊന്നത് എങ്ങനെ? ഗാന്ധിജിയെ കൊന്നത് ആർഎസ്എസുകാരാണെങ്കിലും അദ്ദേഹം തുലയട്ടെ എന്ന് നെഹ്‌റു അടക്കമുള്ള കോൺഗ്രസുകാർ വിചാരിച്ചിരുന്നെന്ന് വിവാദ പരാമർശം; എംഎം മണി വീണ്ടും സിപിഎമ്മിന് തലവേദനയാകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഗാന്ധിജിയെ കൊന്നത് ആർഎസ്എസുകാരാണെങ്കിലും അദ്ദേഹം തുലയട്ടെ എന്ന് നെഹ്‌റു അടക്കമുള്ള കോൺഗ്രസുകാർ വിചാരിച്ചിരുന്നെന്ന് മുൻ മന്ത്രി എം.എം. മണി പറയുമ്പോൾ അത് കോൺഗ്രസിനെതിരെയുള്ള അപമാനമാകുന്നു. സംസ്ഥാനത്ത് കലാപം ഉണ്ടാക്കാനുള്ള ബോധപൂർവ്വമായ ഇടപെടലാണ് ഇതും. ആസാദി കാശ്മീരും ഇന്ത്യൻ അധിനിവേശ കാശ്മീരും പോലെ തന്നെ ചരിത്രത്തെ വളച്ചൊടിക്കലാണ് ഇതും. ഗാന്ധിജിയുടെ മരണം കോൺഗ്രസിലെ നേതാക്കളും ആഗ്രഹിച്ചിരുന്നുവെന്ന് പറയുകയാണ് മണി.

അധികാരം കിട്ടിയപ്പോൾ ഗാന്ധിജി അസൗകര്യമായി മാറിയതാണ് ആ ചിന്തയ്ക്ക് പിന്നിൽ. അല്ലെങ്കിൽ ഇന്റലിജൻസിന്റെ മുന്നറിയിപ്പുണ്ടായിട്ടും അദ്ദേഹത്തെ കൊന്നത് എങ്ങനെയെന്നും മണി ചോദിച്ചു. കർഷക സംഘത്തിന്റെ വിതുര ഏരിയ സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിനിടെയായിരുന്നു മണിയുടെ അഭിപ്രായപ്രകടനം. ഡി.കെ. മുരളി എംഎൽഎ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു പ്രസംഗം. പാലോട് നടന്ന പരിപാടിയിൽ മണി ഇത്തരത്തിൽ പ്രസംഗിച്ചതായി മനോരമയാണ് റിപ്പോർട്ട് ചെയ്തത്. മണിയുടെ നാക്കു പിഴകൾ സിപിഎമ്മിന് പലപ്പോഴും വിനയായിട്ടുണ്ട്. ഇതും അത്തരത്തിലൊന്നായി മാറാൻ സാധ്യത ഏറെയാണ്.

ഇത്തരത്തിൽ ഒരു നിലപാട് സിപിഎം പോലും എടുത്തിട്ടില്ലെന്നതാണ് വസ്തുത. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുമ്പോഴാണ് പാർട്ടി അണികളെ കോരിത്തരിപ്പിക്കാനായി മണിയുടെ വിവാദ പരാമർശം. കോൺഗ്രസിനെതിരെ അതിരൂക്ഷമായ ആരോപണമാണ് മണി ഉയർത്തുന്നത്. ഈ സാഹചര്യത്തിൽ കോൺഗ്രസ് നേതാക്കൾ ഈ പ്രസ്താവനയെ എത്തരത്തിൽ ചർച്ചയാക്കുമെന്നതാണ് നിർണ്ണായകം. ഏതായാലും അടുത്ത ആക്ഷേപമാണ് കോൺഗ്രസിനെതിരെ ഉയർത്തുന്നത്. ഇതിനോട് സിപിഎം എങ്ങനെ പ്രതികരിക്കുമെന്നതാണ് ഉയരുന്ന ചോദ്യം.

നിയമസഭയിൽ കെകെ രമയ്ക്കെതിരെ നടത്തിയ വിധവാ പരാമർശം ഏറെ വിവാദമായിരുന്നു. അതിനെ ന്യായീകരിച്ച് എംഎം മണി എത്തിയിരുന്നു. ഒരു നാക്കുപിഴയുമില്ല, പറഞ്ഞത് മുഴുവനാക്കാൻ സമ്മതിച്ചിരുന്നുവെങ്കിൽ ഈ പ്രശ്നം ഉണ്ടാവുമായിരുന്നില്ല. അവരുടെ വിധി ആണെന്നാണ് താൻ പറഞ്ഞത്. മാപ്പ് പറയാൻ മാത്രമൊന്നും താൻ പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയോ പാർട്ടി സെക്രട്ടറിയോട് പറഞ്ഞാൽ പരാമർശം പിൻവലിക്കാമെന്നും എംഎം മണി പ്രതികരിച്ചിരുന്നു. 'രമ മുഖ്യമന്ത്രിക്കെതിരെ അങ്ങേയറ്റത്തെ പുലഭ്യം പറഞ്ഞിട്ടുണ്ട്. രമയെ മഹതി എന്നാണ് പറഞ്ഞത്. മഹതി നല്ല വാക്കല്ലേ, വ്യക്തിപരമായി ആക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ല. എനിക്കും പെൺമക്കളില്ലേ', മണി പറഞ്ഞിരുന്നു.

പ്രതിപക്ഷമാണ് വിധവയെന്ന് പറഞ്ഞത്. അപ്പോൾ ഞാനെന്റെ നാവിൽ വന്നത് പോലെ അത് അവരുടെ വിധിയാണെന്ന് പറഞ്ഞു. ഭൂരിപക്ഷം പേരും വിധിയിൽ വിശ്വസിക്കുന്നവരല്ലേ. ഞാൻ വിധിയിൽ വിശ്വസിക്കുന്നില്ല. പറഞ്ഞത് ശരിയല്ലെങ്കിൽ അത് പിൻവലിക്കാൻ പറയേണ്ടവർ പറയട്ടെ. അതുവരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുമെന്നും മണി പറഞ്ഞു. കഴിഞ്ഞദിവസമാണ് എം.എം. മണി നിയമസഭയിൽ കെ.കെ. രമയ്ക്കെതിരെ വിവാദ പരാമർശം നടത്തിയത്. ''ഒരു മഹതി ഇപ്പോൾ പ്രസംഗിച്ചു; മുഖ്യമന്ത്രിക്ക് എതിരേ, എൽ.ഡി.എഫ്. സർക്കാരിന് എതിരേ, ഞാൻ പറയാം ആ മഹതി വിധവയായിപ്പോയി, അത് അവരുടേതായ വിധി, അതിനു ഞങ്ങളാരും ഉത്തരവാദികളല്ല'', എന്നായിരുന്നു പരാമർശം. ഇതിനെതിരെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തിയത്.

എംഎം മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംഎൽഎമാർ ഇന്ന് നിയമസഭ സമ്മേളനം ബഹിഷ്‌കരിച്ചു.  ടിപി ചന്ദ്രശേഖരനെ കൊന്നതും തന്നെ വിധവയായി വിധിച്ചതും ആരാണെന്നും കേരളത്തിനറിയാമെന്നാണ് കെകെ രമ എംഎൽഎ പ്രതികരിച്ചത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP