Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലോകകപ്പ് ഫുട്‌ബോൾ; ഷട്ടിൽ സർവീസുകളുടെ ഷെഡ്യൂൾ പ്രഖ്യാപിച്ച് ഒമാൻ എയർ; നവംബർ 21 മുതൽ ഡിസംബർ മൂന്നുവരെ മസ്‌കത്തിനും ദോഹയ്ക്കും ഇടയിൽ 48 മാച്ച് ഡേ ഷട്ടിൽ സർവീസുകൾ

ലോകകപ്പ് ഫുട്‌ബോൾ;  ഷട്ടിൽ സർവീസുകളുടെ ഷെഡ്യൂൾ പ്രഖ്യാപിച്ച് ഒമാൻ എയർ; നവംബർ 21 മുതൽ ഡിസംബർ മൂന്നുവരെ മസ്‌കത്തിനും ദോഹയ്ക്കും ഇടയിൽ 48 മാച്ച് ഡേ ഷട്ടിൽ സർവീസുകൾ

മറുനാടൻ മലയാളി ബ്യൂറോ

മസ്‌കറ്റ്: ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബോളിലേക്ക് ആരാധകരെ കൊണ്ടുപോകുന്നതിനുള്ള ഷട്ടിൽ ഫ്ലൈറ്റുകളുടെ ഷെഡ്യൂൾ പ്രഖ്യാപിച്ച് ഒമാൻ എയർ. ബോയിങ് 787 ഡ്രീംലൈനർ ഉൾപ്പെടെയുള്ള വിമാനങ്ങളാണ് സർവീസുകൾ നടത്തുക.

നവംബർ 21 മുതൽ ഡിസംബർ മൂന്നുവരെ മസ്‌കത്തിനും ദോഹയ്ക്കും ഇടയിലുള്ള 48 മാച്ച് ഡേ ഷട്ടിൽ സർവീസുകളുടെ ഷെഡ്യൂളാണ് ഒമാൻ എയർ പുറത്തുവിട്ടിട്ടുള്ളത്. നവംബർ 21 ലെ ഷെഡ്യൂൾ അനുസരിച്ച് രാവിലെ ആറിനും രാത്രി 10.50നും ഇടയ്ക്ക് ദോഹയിലേക്ക് 12 സർവീസുകളാണ് ഉള്ളത്.

ഒമാൻ എയറിന്റെ വെബ്സൈറ്റ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. മാച്ച് തുടങ്ങുന്നതിന് നാലു മണിക്കൂർ മുമ്പ് ദോഹയിലെത്തുന്ന രീതിയിലാണ് ഷെഡ്യൂൾ ക്രമീകരിച്ചിരിക്കുന്നത്. യാത്രാ നിബന്ധനകൾ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് വെബ്സൈറ്റ് സന്ദർശിച്ച് മനസ്സിലാക്കണമെന്ന് ഒമാൻ എയർ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബോളിന്റെ ഭാഗമായി എയർ ഇന്ത്യയും യുഎഇയിലേക്ക് കൂടുതൽ വിമാന സർവീസ് നടത്താൻ പദ്ധതിയിടുന്നു. ഖത്തർ ലോകകപ്പിനെത്തുന്ന നിരവധി ഫുട്ബോൾ ആരാധകർ ദുബൈ ഇടത്താവളമായി തെരഞ്ഞെടുക്കുമെന്ന പ്രതീക്ഷയിലാണ് എയർ ഇന്ത്യ സർവീസ് വർധിപ്പിക്കുന്നത്.

ലോകകപ്പ് ഫുട്ബോളിനായി 15 ലക്ഷം സന്ദർശകരെയാണ് ഖത്തർ പ്രതീക്ഷിക്കുന്നത്. ഒരേസമയം ഇത്രയേറെ പേർക്ക് താമസിക്കാനുള്ള സൗകര്യം ചെറിയ രാജ്യമായ ഖത്തറിലില്ല. അതിനാൽ ആരാധകർ ദുബൈയിൽ താമസിക്കാനും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം കൊൽക്കത്തയ്ക്കും ദുബൈയ്ക്കുമിടയിൽ ആഴ്ചയിൽ നാല് വിമാന സർവീസുകൾ നടത്താനും പദ്ധതിയുണ്ട്. ദുബൈയിൽ നിന്ന് വിമാന മാർഗം ഒരു മണിക്കൂറിൽ ഖത്തറിലെത്താം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP