Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പരിക്ക് പൂർണ്ണമായും ഭേദമായില്ല; പി വി സിന്ധു ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ നിന്ന് പിന്മാറി; പരിക്ക് കൂടുതൽ വഷളാവാതിരിക്കാനാണ് പിന്മാറ്റമെന്ന് താരം

പരിക്ക് പൂർണ്ണമായും ഭേദമായില്ല; പി വി സിന്ധു ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ നിന്ന് പിന്മാറി; പരിക്ക് കൂടുതൽ വഷളാവാതിരിക്കാനാണ് പിന്മാറ്റമെന്ന് താരം

സ്പോർട്സ് ഡെസ്ക്

ഹൈദരാബാദ്: ഒളിംപിക്‌സ് മെഡൽ ജേതാവ് ഇന്ത്യയുടെ പി. വി. സിന്ധു ഈ വർഷത്തെ ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ നിന്ന് പിന്മാറി. പരിക്കാണ് സിന്ധുവിന് തിരിച്ചടി ആയത്. കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ സമാപിച്ച കോമൺവെൽത്ത് ഗെയിംസ് വനിതാ സിംഗിൾസിൽ സിന്ധു ഇന്ത്യക്കായി സ്വർണം നേടി മികച്ച ഫോമിലായിരുന്നു.

എന്നാൽ പരിക്കോടെയാണ് താൻ കോമൺവെൽത്ത് ഗെയിംസ് ഫൈനൽ കളിച്ചതെന്ന് മത്സരശേഷം സിന്ധു വെളിപ്പെടുത്തിയിരുന്നു. പരിക്ക് വഷളാവാതിരിക്കാനാണ് ഈ മാസം 21മുതൽ 28 വരെ ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിൽ നടക്കുന്ന ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ നിന്ന് സിന്ധു പിന്മാറിയതെന്ന് ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യയെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ മികച്ച റെക്കോർഡുള്ള താരമാണ് ഒളിംപിക്‌സിൽ ഇന്ത്യക്ക് രണ്ട് മെഡൽ സമ്മാനിച്ചിട്ടുള്ള പി. വി. സിന്ധു. 2019 ലെ ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ സിന്ധു രണ്ട് തവണ വീതം വെള്ളിയും വെങ്കലവും നേടിയിട്ടുണ്ട്. കോമൺവെൽത്ത് ഗെയിംസിൽ വനിതാ സിംഗിൾസിൽ സ്വർണം നേടിയ സിന്ധു വെള്ളി നേടിയ മിക്‌സഡ് ടീമിലും അംഗമായിരുന്നു. ഗെയിംസിൽ വ്യക്തിഗത ഇനത്തില ആദ്യ സ്വർണവും ആകെ രണ്ടാം സ്വർണവുമായിരുന്നു ഇത്തവണത്തേത്.

2018 ലെ ഗോൾഡ് കോസ്റ്റ് ഗെയിംസിൽ മിക്‌സഡ് ടീം ഇനത്തിൽ സ്വർണം നേടിയ ടീമിലെ അംഗമായിരുന്നു സിന്ധു. ഗെയിംസിൽ 2018ൽ സിംഗിൾസിൽ വെള്ളിയും 2014ൽ വെങ്കലവും സിന്ധു നേടിയിട്ടുണ്ട്. രണ്ട് ഒളിംപിക് മെഡലുകളും സിന്ധു ഇന്ത്യക്ക് സമ്മാനിച്ചിട്ടുണ്ട്. 2016ൽ വെള്ളിയും കഴിഞ്ഞ വർഷം ടോക്കിയോയിൽ നടന്ന ഒളിംപിക്‌സിൽ വെങ്കലവും സിന്ധു നേടിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP