Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എങ്ങനെയാണ് ഇവർക്കൊക്കെ ഭാവിയിൽ സ്വന്തം വിദ്യാർത്ഥികൾക്ക് മുന്നിൽ തലയുയർത്തിപ്പിടിച്ച് ക്ലാസെടുക്കാൻ കഴിയുക! ഒന്നുകിൽ ഒട്ടും അഭിമാനബോധമില്ലാതിരിക്കണം, അല്ലെങ്കിൽ നല്ല തൊലിക്കട്ടിയുണ്ടായിരിക്കണം; പ്രിയ വർഗ്ഗീസിന്റെ നിയമന വിവാദത്തിൽ വി ടി ബൽറാം

എങ്ങനെയാണ് ഇവർക്കൊക്കെ ഭാവിയിൽ സ്വന്തം വിദ്യാർത്ഥികൾക്ക് മുന്നിൽ തലയുയർത്തിപ്പിടിച്ച് ക്ലാസെടുക്കാൻ കഴിയുക! ഒന്നുകിൽ ഒട്ടും അഭിമാനബോധമില്ലാതിരിക്കണം, അല്ലെങ്കിൽ നല്ല തൊലിക്കട്ടിയുണ്ടായിരിക്കണം; പ്രിയ വർഗ്ഗീസിന്റെ നിയമന വിവാദത്തിൽ വി ടി ബൽറാം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അസ്സോസിയേറ്റ് പ്രൊഫസ്സർ നിയമനത്തിന് കണ്ണൂർ വിസി ഡോ: ഗോപിനാഥ് രവീന്ദ്രന്റെ അധ്യക്ഷതയിലുള്ള സെലക്ഷൻ കമ്മിറ്റി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയവർഗീസിന് ഒന്നാം റാങ്ക് നൽകിയത് മാനദണ്ഡങ്ങൾ മറികടന്നായി രുന്നുവെന്നതിന്റെ രേഖകൾ പുറത്ത് വന്നിരുന്നു. ഈ നിയമന വിവാദത്തിൽ പ്രതികരണവുമായി കെപിസിസി വൈസ് പ്രസിഡണ്ട് വി ടി ബൽറാം രംഗത്തെത്തി. ഭാവിയിൽ സ്വന്തം വിദ്യാർത്ഥികൾക്ക് മുമ്പിൽ തല ഉയർത്തി ക്ലാസെടുക്കാൻ ഇവർക്ക് എങ്ങനെയാണ് കഴിയുകയെന്ന് വി ടി ബൽറാം വിമർശിച്ചു. അഭിമാനബോധമില്ലാത്തവർക്കും തൊലിക്കട്ടിയുള്ളവർക്കും മാത്രമേ അത് സാധിക്കൂവെന്നും അദ്ദേഹം പരിഹസിച്ചു.ആരുടേയും പേര് പരാമർശിക്കാതെയാണ് ഫേസ്‌ബുക്ക് കുറിപ്പ്.

ആരെക്കുറിച്ചാണ് ഈ എഴുത്ത് എന്ന് ചോദിച്ച വ്യക്തിയോട് 'കുറേ പേരെക്കുറിച്ച് പൊതുവിൽ പറഞ്ഞതാണ്. കഴിഞ്ഞ 6 വർഷമായി ഇങ്ങനെ കുറേയേറെ ആളുകൾ കയറിയിട്ടുണ്ടല്ലോ!' എന്ന് മുൻ എംഎൽഎ മറുപടി നൽകി.

വി ടി ബൽറാമിന്റെ ഫേസ്‌ബുക്ക് കുറിപ്പ്:

എങ്ങനെയാണ് ഇവർക്കൊക്കെ ഭാവിയിൽ സ്വന്തം വിദ്യാർത്ഥികൾക്ക് മുന്നിൽ തലയുയർത്തിപ്പിടിച്ച് ക്ലാസെടുക്കാൻ കഴിയുക! തിരിച്ച്, വിദ്യാർത്ഥികൾ ഇവരെ എങ്ങനെയായിരിക്കും കാണുന്നുണ്ടാവുക?ഒന്നുകിൽ ഒട്ടും അഭിമാനബോധമില്ലാതിരിക്കണം,അല്ലെങ്കിൽ നല്ല തൊലിക്കട്ടിയുണ്ടായിരിക്കണം.റിട്ടയർ ചെയ്യുന്നതുവരെയുള്ള ഏതെങ്കിലും ഒരു ദിവസമെങ്കിലും ഈ ഉളുപ്പില്ലായ്മയിൽ നിന്ന് ഇവർക്കൊക്കെ പുറത്ത് കടക്കാൻ കഴിയുമോ? ഒരു ദിവസമെങ്കിലും മന:സംതൃപ്തിയോടെ ഭക്ഷണം കഴിച്ച് കിടന്നുറങ്ങാൻ സാധിക്കുമോ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP