Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഹർ ഘർ തിരംഗ ഏറ്റെടുത്ത് നടൻ മമ്മൂട്ടി; കൊച്ചിയിലെ വീട്ടിൽ ദേശീയ പതാക ഉയർത്തി; ഒപ്പം സുഹൃത്തുക്കളും സഹപ്രവർത്തകരും  

ഹർ ഘർ തിരംഗ ഏറ്റെടുത്ത് നടൻ മമ്മൂട്ടി; കൊച്ചിയിലെ വീട്ടിൽ ദേശീയ പതാക ഉയർത്തി; ഒപ്പം സുഹൃത്തുക്കളും സഹപ്രവർത്തകരും   

മറുനാടൻ മലയാളി ബ്യൂറോ

 

കൊച്ചി: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹർ ഘർ തിരംഗ ഏറ്റെടുത്ത് നടൻ മമ്മൂട്ടി. വീടുകളിൽ ദേശീയ പതാക ഉയർത്താനുള്ള 'ഹർ ഘർ തിരംഗ' ക്യാംപെയ്‌ന്റെ ഭാഗമായി കൊച്ചിയിലെ വീട്ടിൽ ദേശീയ പതാക ഉയർത്തി. ഭാര്യ സുൽഫത്ത്, നിർമ്മാതാക്കളായ ആന്റോ ജോസഫ്, എസ്. ജോർജ്, സ്റ്റാഫ് അംഗങ്ങൾ എന്നിവർക്കൊപ്പമാണ് പതാക ഉയർത്തിയത്.

നേരത്തെ മോഹൻലാലും വീട്ടിൽ ദേശീയ പതാക ഉയർത്തി 'ഹർ ഘർ തിരംഗ'യുടെ ഭാഗമായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടിലാണ് മോഹൻലാൽ പതാക ഉയർത്തിയത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോട് അനുബന്ധിച്ച് ഓഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിൽ ദേശീയ പതാക ഉയർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു.

ഹർ ഘർ തിരംഗ ക്യാമ്പെയ്നിന് മുന്നോടിയായി ജനങ്ങളെ സ്വന്തം വീടുകളിൽ രാത്രിയും പകലും ത്രിവർണ്ണ പതാക ഉയർത്താൻ അനുവദിക്കുന്നതിനായി ഫ്‌ളാഗ് കോഡിൽ സർക്കാർ ഭേദഗതി വരുത്തുകയും ചെയ്തിരുന്നു. 20 കോടിയിലധികം വീടുകൾക്ക് മുകളിൽ ത്രിവർണ്ണ പതാക ഉയർത്തുകയാണ് ഹർ ഘർ തിരംഗ പരിപാടിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരും, കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ലെഫ്റ്റനന്റ് ഗവർണർമാരുമാണ് ഏകോപിപ്പിക്കുക. ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്തെ പല രാഷ്ടീയ നേതാക്കളുടെ വീടുകളിലും ദേശീയ പതാക ഉയർത്തി. വൈദ്യുത മന്ത്രി കെ. കൃഷ്ണൻകുട്ടിയും ധനമന്ത്രി കെ എൻ ബാലഗോപാലും വീടുകളിൽ ദേശീയ പതാക ഉയർത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP