Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വോട്ടർപട്ടികയും ആധാറും തമ്മിൽ ബന്ധിപ്പിക്കൽ; നിർദേശത്തെ എതിർത്ത് കേരളത്തിലെ ചില രാഷ്ട്രീയ പാർട്ടികൾ

വോട്ടർപട്ടികയും ആധാറും തമ്മിൽ ബന്ധിപ്പിക്കൽ; നിർദേശത്തെ എതിർത്ത് കേരളത്തിലെ ചില രാഷ്ട്രീയ പാർട്ടികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വോട്ടർപട്ടികയും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് കമീഷൻ നിർദേശത്തെ എതിർത്ത് കേരളത്തിലെ ചില രാഷ്ട്രീയപ്പാർട്ടികൾ. ഇത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് എം. കൗൾ അറിയിച്ചു.

ആധാർവിവരങ്ങൾ ചോരുന്നില്ലെന്ന് ഉറപ്പാക്കണമെന്നാണു രാഷ്ട്രീയകക്ഷികളുടെ ആവശ്യം. അവ രഹസ്യമായി സൂക്ഷിക്കാൻ എല്ലാ ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഇതുവരെ 6485 പേർമാത്രമാണ് വോട്ടർപട്ടികയിലെ വിവരങ്ങളുമായി ആധാറിനെ ബന്ധിപ്പിച്ചത്.

പട്ടികയിൽ പേരുകൾ ഇരട്ടിക്കുന്നത് തടയാനാണ് ആധാറുമായി ബന്ധിപ്പിക്കുന്നത്. ഇത് ഇപ്പോൾ നിർബന്ധമല്ല. പുതുതായി വോട്ടർപട്ടികയിൽ പേരുചേർക്കുന്നവർക്ക് ഫോം 6-ലെ ബന്ധപ്പെട്ട കോളത്തിൽ ആധാർനമ്പർ രേഖപ്പെടുത്താം. വോട്ടർമാർ നൽകുന്ന ആധാർ വിവരങ്ങൾ പ്രത്യേക സംവിധാനം വഴി സുരക്ഷിതമായി സൂക്ഷിക്കും. ആധാർ വിവരങ്ങൾ പൊതുസമക്ഷത്തിൽ ലഭ്യമാകുന്നതല്ല.

നിലവിൽ വോട്ടർ പട്ടികയിൽ പേരുള്ള ഒരു സമ്മതിദായകന് തന്റെ ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷന്റെ www.nvsp.in വെബ്‌സൈറ്റ് മുഖേനയോ വോട്ടർ ഹെൽപലൈൻ ആപ് (വി.എച്ച്.എ) മുഖേനയോ ഫാറം 6Bയിൽ അപേക്ഷ സമർപ്പിക്കാം. പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നവർക്ക്‌ േഫാറം ആറിലെ ബന്ധപ്പെട്ട കോളത്തിൽ ആധാർ നമ്പർ രേഖപ്പെടുത്താവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

17 സ്സേ് തികഞ്ഞവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാനായി മുൻകൂറായി അപേക്ഷ സമർപ്പിക്കാം. നിലവിൽ എല്ലാവർഷവും ജനുവരി ഒന്ന് യോഗ്യത തീയതിയിൽ 18 വയസ്സ് പൂർത്തിയാകുന്ന ഇന്ത്യൻ പൗരന്മാർക്കായിരുന്നു വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് അവസരമുണ്ടായിരുന്നത്. എന്നാൽ, ഇനിമുതൽ ജനുവരി ഒന്ന്, ഏപ്രിൽ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബർ ഒന്ന് എന്നീ നാല് യോഗ്യത തീയതികളിലും 18 വയസ്സ് പൂർത്തിയാകുന്ന ഇന്ത്യൻ പൗരന്മാർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാം.

18 തികയുന്ന സമയം അവർ വോട്ടർ പട്ടികയിൽ ഇടംപിടിക്കും. ശേഷമാണ് തിരിച്ചറിയൽ കാർഡ് ലഭിക്കുക. ഇതിന്റെ ഭാഗമായി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച് കഴിഞ്ഞാൽ തുടർന്നുവരുന്ന മൂന്ന് യോഗ്യത തീയതികളിൽ 18 പൂർത്തിയാകുന്നവർക്കും പട്ടികയിൽ പേര് ചേർക്കുന്നതിന് മുൻകൂറായി അപേക്ഷ സമർപ്പിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP