Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നഗ്നഫോട്ടോ ഷൂട്ട് വിവാദത്തിൽ രൺവീർ സിങ്ങിനെ ചോദ്യം ചെയ്യും; ഓഗസ്റ്റ് 22 ന് ഹാജരാകണമെന്ന് മുംബൈ പൊലീസ്

നഗ്നഫോട്ടോ ഷൂട്ട് വിവാദത്തിൽ രൺവീർ സിങ്ങിനെ ചോദ്യം ചെയ്യും; ഓഗസ്റ്റ് 22 ന് ഹാജരാകണമെന്ന് മുംബൈ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: നഗ്‌നഫോട്ടോഷൂട്ട് വിവാദത്തിൽ ബോളിവുഡ് നടൻ രൺവീർ സിങ്ങിനെ മുംബൈ പൊലീസ് ചോദ്യം ചെയ്യും. സമൂഹമാധ്യമങ്ങളിൽ നഗ്‌ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിന് രൺവീർ സിങ്ങിനെതിരെ കേസെടുത്തിരുന്നു. ചേംബർ പൊലീസ് സ്റ്റേഷനിൽ ഓഗസ്റ്റ് 22ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദ്ദേശം.

വെള്ളിയാഴ്ച നടന്റെ വീട്ടിലെത്തി പൊലീസ് ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. അതേസമയം, താൻ മുംബൈയിലില്ലെന്ന് രൺവീർ മറുപടി നൽകിയെന്നാണ് സൂചന.മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എൻ.ജി.ഒയുടെ പരാതിയിലാണ് രൺവീർ സിങ്ങിനെതിരെ കേസെടുത്തത്.

രൺവീറിന്റെ ഫോട്ടോഷൂട്ട് സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിവേൽപ്പിക്കുന്നതാണെന്നാണ് സംഘടനയുടെ പരാതി. കഴിഞ്ഞ മാസമാണ് രൺവീറിന്റെ നഗ്‌നഫോട്ടോഷൂട്ട് ഒരു മാസിക പ്രസിദ്ധീകരിച്ചത്. ഇതിന് പിന്നാലെ ഫോട്ടോഷൂട്ടിനെ അനുകൂലിച്ചും എതിർത്തും നിരവധിപേർ രംഗത്തെത്തിയിരുന്നു.

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP