Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇ.പി.ജയരാജന് വെടിയേറ്റത് 1995ൽ ട്രെയിൻ യാത്രക്കിടെ ആന്ധ്രയിലെ ഓംഗോളിൽ വച്ച്; 2016 ൽ കേസിന്റെ വിചാരണയ്ക്ക് ഹൈക്കോടതി സ്റ്റേ; ഒടുവിൽ കുറ്റവിമുക്തനാക്കണമെന്ന ഹർജിയിൽ കെ സുധാകരനെ കുരുക്കാൻ നീക്കം; ഉടൻ വാദം കേൾക്കണമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

ഇ.പി.ജയരാജന് വെടിയേറ്റത് 1995ൽ ട്രെയിൻ യാത്രക്കിടെ ആന്ധ്രയിലെ ഓംഗോളിൽ വച്ച്; 2016 ൽ കേസിന്റെ വിചാരണയ്ക്ക് ഹൈക്കോടതി സ്റ്റേ; ഒടുവിൽ കുറ്റവിമുക്തനാക്കണമെന്ന ഹർജിയിൽ കെ സുധാകരനെ കുരുക്കാൻ നീക്കം; ഉടൻ വാദം കേൾക്കണമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

മറുനാടൻ മലയാളി ബ്യൂറോ


തിരുവനന്തപുരം: ഇ പി ജയരാജനെ ട്രെയിനിൽ ആക്രമിച്ചെന്ന കേസിൽ കുറ്റവിമുക്തനാക്കണമെന്ന ഹർജിയിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ കുരുക്കാൻ നീക്കവുമായി സംസ്ഥാന സർക്കാർ. ഹർജിയിൽ ഉടൻ വാദം കേൾക്കണമെന്ന് സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. സുധാകരന്റെ ഹർജിയിൽ 2016 ൽ കേസിന്റെ വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

കേസിൽ കുറ്റവിമുക്തനാക്കണം എന്നാവശ്യപ്പെട്ടുള്ള സുധാകരന്റെ ഹർജിയിൽ ഈ മാസം 25 ന് വാദം കേൾക്കാമെന്ന് ജസ്റ്റിസ് സിയാദ് റഹ്‌മാൻ അറിയിച്ചു. 1995 ൽ ഇ പി ജയരാജനെ കെ സുധാകരൻ ട്രെയിനിൽ ആക്രമിച്ചുവെന്നാണ് കേസ്. തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതിയിലാണ് കേസ് നടപടികൾ നടക്കുന്നത്.

കേസ് നടപടികൾ റദ്ദാക്കുകയും തന്നെ കുറ്റവിമുക്തനാക്കുകുയം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കെ. സുധാകരൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കുറ്റവിമുക്തനാക്കണമെന്ന കെ സുധാകരന്റെ ഹർജി നേരത്തെ തിരുവനന്തപുരം അഡീ. സെഷൻസ് കോടതി തള്ളിയിരുന്നു.

1995ൽ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ആന്ധ്രയിലെ ഓംഗോളിൽ വച്ചാണു ജയരാജനുനേരെ വെടിവയ്പ് ഉണ്ടാകുന്നത്. സുധാകരൻ ഏർപ്പാടാക്കിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു എന്നാണു സിപിഎമ്മിന്റെ ആരോപണം. ജയരാജനു ദീർഘകാലം ചികിത്സ വേണ്ടിവന്നു. അതുമായി ബന്ധപ്പെട്ട് ഇപ്പോഴും ശ്വാസതടസ്സമുണ്ടെന്നും കിടക്കുമ്പോൾ പ്രത്യേക ശ്വസനസഹായ യന്ത്രം വേണമെന്നും ജയരാജൻ വെളിപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP