Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

67 ദിവസത്തെ ഇടവേളക്കുശേഷം ഡാളസ്സിൽ കനത്ത മഴ

67 ദിവസത്തെ ഇടവേളക്കുശേഷം ഡാളസ്സിൽ കനത്ത മഴ

പി.പി. ചെറിയാൻ

ഡാളസ് : മഴ പൂർണ്ണമായും മാറിനിന്ന 67 ദിവസങ്ങൾക്കുശേഷം ഡാളസ് ഫോർട്ട് വർത്തിൽ ഓഗസ്റ്റ് 10 ബുധനാഴ്ച കനത്ത മഴ ലഭിച്ചു. ഉണങ്ങിവരണ്ട പ്രദേശങ്ങളിലെല്ലാം കനത്ത മഴ ലഭിച്ചതു വരൾച്ചക്ക് അല്പം ആശ്വാസം നൽകിയിട്ടുണ്ട്.

ബുധനാഴ്ച വൈകീട്ട് ഡാളസ് ഫോർട്ട് വർത്ത് ഇന്റർ നാഷ്ണൽ എയർ പോർട്ടിൽ .11 ഇഞ്ച് മഴ ലഭിച്ചതായി നാഷ്ണൽ വെതർ സർവ്വീസ് അറിയിച്ചു.

2000ത്തിലായിരുന്നു ഇത്രയും ദീർഘിച്ച വരൾച്ച അനുഭവപ്പെട്ടത്. ഡാളസ് ഫോർട്ട് വർത്തിൽ 84 ദിവസമായിരുന്നു തുടർച്ചയായി മഴമാറിനിന്നത്.

67 ദിവസത്തിൽ ഭൂരിഭാഗം ദിവസങ്ങളിലും താപനില മൂന്നക്കം കടന്നിരുന്നു. കനത്ത വേനലിൽ വൃക്ഷലതാദികളെല്ലാം ഉണക്കം ബാധിക്കുകയും, കൃഷിയെല്ലാം അവതാളത്തിലാകുകയും ചെയ്തു. സാധാരണ ഈ സമയങ്ങളിൽ വീടുകളിൽ തന്നെ കൃഷി ചെയ്തു. നല്ല ഫലങ്ങൾ ലഭിക്കുന്ന സമയമായിരുന്നു ഈവർഷം ഫലത്തിൽ. ഒന്നും തന്നെ ലഭിച്ചില്ലാ എന്ന് പറയുന്നതിൽ അതിശയോക്തിയില്ല. വെള്ളം ഉപയോഗിക്കുന്നതിൽ കർശന നിയന്ത്രണങ്ങൾ പല സിറ്റികളിലും ഏർപ്പെടുത്തിയിരുന്നു.

വേനൽ അതിശക്തമായതോടെ ശീതീകരണ യന്ത്രങ്ങൾ തുടർച്ചയായി പ്രവർത്തിപ്പിക്കേണ്ടി വന്നതിനാൽ വൈദ്യുതി ചാർജിലും ഗണ്യമായ വർദ്ധനവുണ്ടായി. ചൂടിന്റെ കാഠിന്യം ചില ദിവസങ്ങൾ കുതിച്ചുയരാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ മുന്നറിയിപ്പു നൽകിയിട്ടുണ്ട്

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP