Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുമ്മനടിച്ചത് ഞാനല്ല; മമ്മൂട്ടി കത്രിക എടുത്തത് ആ ഫ്ളോറിന്റെ ഉദ്ഘാടകൻ ഞാനാണെന്ന് അറിയാതെ; വിശദീകരണവുമായി എൽദോസ് കുന്നപ്പിള്ളി

കുമ്മനടിച്ചത് ഞാനല്ല; മമ്മൂട്ടി കത്രിക എടുത്തത് ആ ഫ്ളോറിന്റെ ഉദ്ഘാടകൻ ഞാനാണെന്ന് അറിയാതെ; വിശദീകരണവുമായി എൽദോസ് കുന്നപ്പിള്ളി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അങ്കമാലിയിൽ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനിടെ എൽദോസ് കുന്നപ്പിള്ളി മമ്മൂട്ടിയിൽ നിന്നും കത്രിക പിടിച്ചുവാങ്ങി ഉദ്ഘാടനം നിർവഹിക്കാൻ ശ്രമിച്ചുവെന്ന വീഡിയോ സൈബറിടത്തിൽ വൈറലാണ്. എൽദോസിന്റെ നടപടിയിൽ മമ്മൂട്ടിക്ക് ദേഷ്യം പിടിക്കുന്നതും കാണാം. അതേസമയം ഈ വിഷയത്തിൽ വിശദീകരണവുമായി എൽദോസ് കുന്നപ്പള്ളി രംഗത്തുവന്നു. എംഎ‍ൽഎ. കുമ്മനടിക്കാൻ ശ്രമിച്ചുവെന്ന തരത്തിൽ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതിനിടെയാണ് വിഷയത്തിൽ എൽദോസ് കുന്നപ്പിള്ളി ഫേസ്‌ബുക്ക് പോസ്റ്റിട്ടത്.

കെട്ടിടത്തിന്റെ ഉദ്ഘാടകൻ മമ്മൂട്ടിയും ചെറിയ ഷോറൂം ഉദ്ഘാടനം ചെയ്യാനിരുന്നത് ഞാനുമായിരുന്നു. ആ ഫ്ളോറിന്റെ ഉദ്ഘാടകൻ ഞാനാണെന്ന് അറിയാതെയാണ് മമ്മുട്ടി കത്രിക എടുത്തത്. എംഎ‍ൽഎയാണ് ഉദ്ഘാടകനെന്നു ഉടമ അറിയിച്ചപ്പോൾ അദ്ദേഹം കത്രിക എനിക്കായി നീട്ടി. എന്നാൽ ഞാൻ അദ്ദേഹത്തോട് ഉദ്ഘാടനം നിർവഹിച്ചോളൂ എന്ന് പറയുകയും ഞാൻ കൈ ഒന്ന് തൊട്ട് കൊള്ളാമെന്ന് പറയുകയും ചെയ്തു. നാട മുറിച്ച ശേഷം അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം കത്രിക ഞാൻ വാങ്ങി നൽകുകയാണ് ചെയ്തത്. ഇതാണ് ഇതിലെ യഥാർത്ഥ വസ്തുതയെന്ന് എൽദോസ് കുന്നപ്പിള്ളി പറഞ്ഞു.

എൽദോസ് കുന്നപ്പിള്ളിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

ബഹു. നടൻ മമ്മുട്ടി ആണ്. ഇന്ന് രാവിലെ (11.08.2022) അങ്കമാലി ഓപ്ഷൻസ് ടെക്‌സ്‌റ്റൈൽസ് ഉദ്ഘാടനത്തിന് എന്നെ ക്ഷണിച്ചിരുന്നു. കെട്ടിടത്തിന്റെ ഉദ്ഘാടനകൻ ബഹു. മമ്മുട്ടി ആയിരുന്നു. ഉദ്ഘാടന ശേഷം മുകളിലെ ചെറിയ ഷോ റൂം ഉദ്ഘാടനം ചെയ്യുകയെന്നുള്ള ഉത്തരവാദിത്തം എനിക്കായിരുന്നു. ഞാൻ ഉദ്ഘാടനത്തിനു തയ്യാറായി നിന്നപ്പോൾ അവിടേക്ക് ബഹു. മമ്മുട്ടി കടന്ന് വരികയും ചെയ്തു. ഈ സമയം ഇതിന്റെ ഉദ്ഘാടകൻ എം എൽ എ ആണെന്ന് കടയുടമ പറയുകയും ചെയ്തു. എന്നാൽ ബഹു. മമ്മുട്ടി ഇക്കാര്യം മനസിലാക്കാതെ കത്രിക കയ്യിലെടുത്തു.

എംഎ‍ൽഎയാണ് ഉദ്ഘാടകനെന്നു ഉടമ അറിയിച്ചപ്പോൾ അദ്ദേഹം കത്രിക എനിക്കായി നീട്ടി. എന്നാൽ ഞാൻ അദ്ദേഹത്തോട് ഉദ്ഘാടനം നിർവഹിച്ചോളൂ എന്ന് പറയുകയും ഞാൻ കൈ ഒന്ന് തൊട്ട് കൊള്ളാമെന്ന് പറയുകയും ചെയ്തു. നാട മുറിച്ച ശേഷം അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം കത്രിക ഞാൻ വാങ്ങി നൽകുകയാണ് ചെയ്തത്. ഇതാണ് ഇതിലെ യഥാർത്ഥ വസ്തുത. തെറ്റിദ്ധരിപ്പിക്കപ്പെടുന്ന വാർത്തകൾ നൽകുന്നത് ശരിയായ നടപടിയല്ല. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയം ഉള്ളവർ ടെക്‌സ്‌റ്റൈൽസ് ഉടമയെയോ ബന്ധപ്പെട്ടവരോടോ ചോദിക്കാവുന്നതാണ്.

മാത്രമല്ല ആ ഫ്ലോറിന്റെ ഉദ്ഘാടകൻ ഞാനാണെന്ന് അറിയാതെയാണ് ബഹു. മമ്മുട്ടി കത്രിക എടുത്തത്. കത്രിക തിരിക വാങ്ങിക്കുന്നത് അദ്ദേഹത്തെ പരിഹസിക്കുന്നതിനു തുല്യമാകുമെന്ന് കരുതിയാണ് ഞാൻ അതിനു മുതിരാതിരുന്നത്. ഇക്കാര്യങ്ങൾ ഒന്ന് മനസിലാക്കിയാൽ കൊള്ളാമെന്നാണ് ഈ ലേഖകനോട് എനിക്ക് സൂചിപ്പിക്കാനുള്ളത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP