Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബാലഗോകുലം പരിപാടിയിൽ പോയതിൽ തെറ്റുപറ്റിയെന്ന് പറഞ്ഞെങ്കിലും കോഴിക്കോട് മേയർ തീർത്ത ഡാമേജ് വലുത്; ബീന ഫിലിപ്പിനെ നീക്കണമെന്ന ആവശ്യവുമായി സിപിഎം ജില്ലാ സെക്രട്ടറിയേറ്റ്; ബീന ഫിലിപ്പിന് പാർട്ടി ബോധം കുറവെന്ന് വിമർശനം; പകരം പരിഗണിക്കുന്നത് ഡോ. എസ്. ജയശ്രീയെ

ബാലഗോകുലം പരിപാടിയിൽ പോയതിൽ തെറ്റുപറ്റിയെന്ന് പറഞ്ഞെങ്കിലും കോഴിക്കോട് മേയർ തീർത്ത ഡാമേജ് വലുത്; ബീന ഫിലിപ്പിനെ നീക്കണമെന്ന ആവശ്യവുമായി സിപിഎം ജില്ലാ സെക്രട്ടറിയേറ്റ്; ബീന ഫിലിപ്പിന് പാർട്ടി ബോധം കുറവെന്ന് വിമർശനം; പകരം പരിഗണിക്കുന്നത് ഡോ. എസ്. ജയശ്രീയെ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ബാലഗോകുലം പരിപാടിയിൽ പങ്കെടുത്ത് വിവാദത്തിലായ മേയർ ഡോ. ബീന ഫിലിപ്പിനെ തള്ളിപ്പറഞ്ഞ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റും. മേയറെ തൽസ്ഥാനത്തു നിന്നും നീക്കണമെന്ന ആവശ്യവുമായി നേതൃത്വം രംഗത്തുവന്നു കഴിഞ്ഞു. ആർ.എസ്.എസ് പോഷകസംഘടനയായ ബാലഗോകുലത്തിന്റെ മാതൃവന്ദനം പരിപാടിയിൽ പങ്കെടുത്ത നടപടിയെ മേയർ ന്യായീകരിച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. വിഷയത്തിൽ പാർട്ടി പറഞ്ഞതാണ് ശരിയെന്ന് പറഞ്ഞ് ബീന ഫിലിപ്പ് രംഗത്തുവന്നെങ്കിലും ഇത് വൈകിയെന്ന നിലപാടിലാണ് പാർട്ടി.

ഇതോടെ കോഴിക്കോട് കോർപറേഷൻ മേയർ ഡോ. ബീന ഫിലിപ്പിനെ സ്ഥാനത്തുനിന്ന് മാറ്റാൻ സിപിഎം ജില്ല സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണ. അന്തിമ തീരുമാനത്തിനായി സംസ്ഥാന കമ്മിറ്റിയിലേക്ക് ശിപാർശ ചെയ്യാനും കഴിഞ്ഞദിവസം ചേർന്ന ജില്ല സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. ഇന്ന് സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ഇത് ചർച്ച ചെയ്യും. മേയർ പാർട്ടിക്ക് വരുത്തിവെച്ച ഡാമജ് വലുതാണെന്നാണ് വിലയിരുത്തൽ.

സംഘ്പരിവാർ സംഘടനയുടെ ചടങ്ങിൽ പങ്കെടുക്കുകയും പിന്നീട് ന്യായീകരിക്കുകയും ചെയ്ത ബീന ഫിലിപ്പിന്റെ നടപടി പാർട്ടി നിലപാടിന് ചേർന്നതല്ലെന്ന് യോഗം വിലയിരുത്തി. എളമരം കരീം എംപിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് മേയർക്കെതിരെ കടുത്ത നടപടിക്ക് ശിപാർശ ചെയ്തത്. കോട്ടൂളി വാർഡിൽനിന്നുള്ള കൗൺസിലറും നിലവിൽ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്‌സനുമായ ഡോ. എസ്. ജയശ്രീയെ മേയറാക്കണമെന്നാണ് സെക്രട്ടേറിയറ്റിന്റെ നിർദ്ദേശം. ഗവ. കോളജിൽനിന്ന് പ്രിൻസിപ്പലായി വിരമിച്ച ജയശ്രീയെ മേയറാക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി പ്രവർത്തകരുടെയടക്കം പ്രതീക്ഷ. എന്നാൽ, ബീന ഫിലിപ്പിനായിരുന്നു നറുക്കുവീണത്.

മേയർക്കെതിരെ മുമ്പ് വിമർശനമുയർന്നതും യോഗത്തിൽ ചർച്ചയായി. ഈ നിലയിൽ മുന്നോട്ടുപോയാൽ ബീന ഫിലിപ് പാർട്ടിയെ ഇനിയും പ്രതിരോധത്തിലാക്കുമെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. മേയർക്ക് പാർട്ടി ബോധം കുറവാണെന്നും അഭിപ്രായമുയർന്നു. മേയർ പോലുള്ള വലിയ പദവിയിൽനിന്ന് നീക്കുന്ന കാര്യത്തിൽ സംസ്ഥാന കമ്മിറ്റിയാണ് അന്തിമ തീരുമാനമെടുക്കുക. പിന്നീട് ജില്ല സെക്രട്ടേറിയറ്റിന് നിർദ്ദേശം നൽകും. സംസ്ഥാന വ്യാപക പ്രതിഷേധത്തിനിടെ മേയർക്കെതിരെ നടപടിയില്ലെങ്കിൽ സിപിഎമ്മിന്റെ ഫാഷിസ്റ്റ് വിരുദ്ധ നിലപാടുകൾ ചോദ്യംചെയ്യപ്പെടും. മേയറെ പദവിയിൽനിന്ന് നീക്കിയാൽ ബിജെപിയടക്കം സംഘ്പരിവാർ നടത്താനിടയുള്ള പ്രചാരണങ്ങളും പാർട്ടി മുന്നിൽ കാണുന്നുണ്ട്.

കഴിഞ്ഞദിവസം ബീന ഫിലിപ്പിനെ പാർട്ടി നേതൃത്വം തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിരുന്നു. ബാലഗോകുലത്തിന്റെ പരിപാടിയുള്ളത് തന്റെ പ്രൈവറ്റ് സെക്രട്ടറിയെപ്പോലും കൃത്യമായി അറിയിക്കാത്തതിലും പാർട്ടിയിൽ അമർഷമുണ്ട്. അതേസമയം, മേയർക്കെതിരായ നടപടിയുടെ കാര്യത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അഭിപ്രായം തേടിയിട്ടില്ലെന്നും സൂചനയുണ്ട്.

കഴിഞ്ഞ ഞായറാഴ്ച ബാലഗോകുലം കോഴിക്കോട് സംഘടിപ്പിച്ച മാതൃസമ്മേളനം ഉദ്ഘാടനം ചെയ്തത് മേയറായിരുന്നു. ശ്രീകൃഷ്ണ പ്രതിമയിൽ തുളസിമാല ചാർത്തിയാണ് മേയർ വേദിയിലെത്തിയത്. കേരളത്തിലെ ശിശുപരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്‌നേഹിക്കുന്നതെന്നും മേയർ ബീന ഫിലിപ്പ് പരിപാടിയിൽ പറഞ്ഞിരുന്നു. പ്രസവിക്കുമ്പോൾ കുട്ടികൾ മരിക്കുന്നില്ല എന്നതിലല്ല, മറിച്ചു കുട്ടിക്കാലത്തു കുട്ടികൾക്ക് എന്തു കൊടുക്കുന്നു എന്നതാണ് പ്രധാനമെന്നും മേയർ പറഞ്ഞു.

മേയറുടെ നടപടി വിവാദമായതോടെ ബീന ഫിലിപ്പിനെ തള്ളി സിപിഎം രംഗത്തെത്തുകയായിരുനന്നു. ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച വേദിയിൽ പങ്കെടുത്ത് സംസാരിച്ച നിലപാട് ശരിയായില്ല. മേയറുടെ സമീപനം സിപിഎം എല്ലാ കാലത്തും ഉയർത്തിപ്പിടിച്ച പ്രഖ്യാപിത നിലപാടിന് കടകവിരുദ്ധമാണ്. ഇത് പാർട്ടിക്ക് ഒരു വിധത്തിലും അംഗീകരിക്കാൻ കഴിയില്ല. അതിനാൽ മേയറുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറയുകതാണെന്നും സിപിഎം ജില്ല സെക്രട്ടറിയേറ്റ് വ്യക്തമാക്കിയിരുന്നു. ഉചിതമായ നടപടിയെടുക്കാൻ സംസ്ഥാന നേതൃത്വം കോഴിക്കോട് ജില്ല കമ്മിറ്റിക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP