Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫ്രഞ്ച് എംബസി പരിപാടിയിൽ ഫ്രഞ്ച് ഭാഷയിൽ സംസാരിച്ച തിരുവനന്തപുരം എംപി; തരൂർ ഉപയോഗിക്കുന്ന ചില വാക്കുകളുടെ അർത്ഥം കണ്ടെത്താൻ പാടുപെടുന്ന ആരാധകരും; രചനകളും പ്രസംഗങ്ങളും നിർണ്ണായകമായി; ശശി തരൂരിനെ ഫ്രാൻസും അംഗീകരിച്ചു; കോൺഗ്രസ് ഇനി മുന്നിൽ നിർത്തേണ്ടത് ഈ ഷെവലിയറിനെ! തിരിച്ചു വരവിന് ഗാന്ധി കുടുംബത്തിന് ഇതാ ഒരു സുവർണ്ണാവസരം

ഫ്രഞ്ച് എംബസി പരിപാടിയിൽ ഫ്രഞ്ച് ഭാഷയിൽ സംസാരിച്ച തിരുവനന്തപുരം എംപി; തരൂർ ഉപയോഗിക്കുന്ന ചില വാക്കുകളുടെ അർത്ഥം കണ്ടെത്താൻ പാടുപെടുന്ന ആരാധകരും; രചനകളും പ്രസംഗങ്ങളും നിർണ്ണായകമായി; ശശി തരൂരിനെ ഫ്രാൻസും അംഗീകരിച്ചു; കോൺഗ്രസ് ഇനി മുന്നിൽ നിർത്തേണ്ടത് ഈ ഷെവലിയറിനെ! തിരിച്ചു വരവിന് ഗാന്ധി കുടുംബത്തിന് ഇതാ ഒരു സുവർണ്ണാവസരം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോൺഗ്രസുകാർക്ക് ചിന്തിക്കാൻ അവസരം നൽകി ഫ്രാൻസും! തിരുവനന്തപുരം എംപിക്ക് ലോക രാഷ്ട്രങ്ങൾക്കിടയിലുള്ള മതിപ്പിന് തെളിവാണ് പുതിയ സംഭവം. ശശി തരൂർ എംപിക്ക് ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഷെവലിയർ പദവി. പ്രഭാഷകൻ, എഴുത്തുകാരൻ എന്നീ നിലകളിലുള്ള സംഭാവനകൾ കണക്കിലെടുത്താണിത്. പുരസ്‌കാര സമർപ്പണത്തീയതി തീരുമാനിച്ചിട്ടില്ല. ഈ പുരസ്‌കാരത്തോടെ കോൺഗ്രസിന് രാജ്യാന്തര തലത്തിൽ പോലും ഉയർത്തിക്കാട്ടാനാകുന്ന മുഖമാണ് തരൂർ എന്ന ചർച്ച സജീവമാകുകയാണ്.

ഫ്രാൻസുമായുള്ള ഇന്ത്യയുടെ ബന്ധത്തെ വിലമതിക്കുകയും ആ ഭാഷയെയും സംസ്‌കാരത്തെയും ആരാധിക്കുകയും ചെയ്യുന്ന വ്യക്തിയെന്ന നിലയിൽ, ഈ രീതിയിൽ അംഗീകരിക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്നും ഫ്രഞ്ച് സർക്കാരിനെ നന്ദി അറിയിക്കുന്നെന്നും തരൂർ ട്വിറ്ററിൽ കുറിച്ചു. മറ്റൊരു രാജ്യത്തിന്റെ ഉന്നത സിവിലിയൻ ബഹുമതി തരൂരിന് ഇതു രണ്ടാം തവണയാണു ലഭിക്കുന്നത്. 2010ൽ സ്പാനിഷ് സർക്കാരിന്റെ ബഹുമതി സ്‌പെയിൻ രാജാവ് സമ്മാനിച്ചിരുന്നു. സാധാരണ രാഷ്ട്ര തലവന്മാർക്കെല്ലാം നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിന് വേണ്ടി കിട്ടുന്ന പുരസ്‌കാരമാണ് ഇത്. ഇതാണ് തരൂരിന്റെ നയതന്ത്ര മികവ് നേടുന്നത്. ഇത്തരം നേതാക്കളെ മുന്നിൽ നിർത്തിവേണം കോൺഗ്രസ് ഭാവിയിലേക്ക് തന്ത്രമൊരുക്കാൻ എന്ന ചർച്ച വീണ്ടും സജീവമാകുകയാണ്.

കോൺഗ്രസിൽ അസംതൃപ്തരുടെ പട്ടികയിലാണ് തരൂരിന്റെ പേര്. രാഹുൽ ഗാന്ധി പൂർണ്ണമായും അടുപ്പിക്കാത്ത നേതാക്കളിൽ ഒരാൾ. വിമതർക്കൊപ്പം നിലയുറപ്പിക്കേണ്ട സാഹചര്യവും തരൂരിനുണ്ടായി. അപ്പോഴും പാർട്ടി അച്ചടക്കം ലംഘിക്കാതെ കൃത്യമായ പദ്ധതികളുമായി തരൂർ പോയി. പാർട്ടി പരിപാടികളിൽ നിന്ന് തിരക്കു കാരണം മാറി നിൽക്കുമ്പോഴും കൃത്യമായ വിശദീകരണം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൃത്യമായി വിമർശിച്ചു. അങ്ങനെ രാഷ്ട്രീയത്തിൽ മാന്യത കാട്ടി സ്വന്തം ഉത്തരവാദിത്തം നിർവ്വഹിക്കുന്ന നേതാവാണ് തരൂർ. ഇന്ത്യയിലെ അത്യപൂർവ്വ രാഷ്ട്രീയ ഇടപെടലുകളിലൂടെ കൈയടി നേടുന്ന വ്യക്തി.

കോൺഗ്രസ് രാജ്യത്ത് സമ്പൂർണ്ണ തകർച്ചയെ നേരിടുകയാണ്. ഈ ഘട്ടത്തിൽ ഇന്ത്യ മുഴുവൻ കത്തി പടരാൻ കഴിയുന്ന തരൂരിനെ പോലുള്ള നേതാക്കളെ മുന്നിൽ നിർത്തേണ്ടത് അനിവാര്യതയാണ്. ഇതാണ് ഫ്രാൻസ് പറയാതെ പറയുന്നതെന്നതാണ് മറ്റൊരു വസ്തുത. ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ ഇമ്മാനുവൽ ലെനയിനാണ് ശശി തരൂരിനെ ഇക്കാര്യം അറിയിച്ചത്. ഫ്രാൻസിൽ നിന്നുള്ള ഏതെങ്കിലുമൊരു മന്ത്രി ഇന്ത്യ സന്ദർശിക്കുമ്പോളാണ് പുരസ്‌കാരം സമ്മാനിക്കുക. ഫ്രാൻസുമായുള്ള ബന്ധത്തെ വളരെയധികം ബഹുമാനത്തോടെ കാണുകയും ഫ്രഞ്ച് ഭാഷയയേയും സംസ്‌കാരത്തേയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തി എന്ന നിലയിൽ ബഹുമതിയിൽ സന്തോഷം രേഖപ്പെടത്തുന്നതായി തരൂർ ട്വിറ്ററിലൂടെ പ്രതികരിച്ചു. തരൂരിന്റെ രചനകളും പ്രസംഗങ്ങളും മുൻനിർത്തിയാണ് പുരസ്‌കാരം നൽകുന്നതെന്ന് ഫ്രഞ്ച് സർക്കാരും അറിയിച്ചു.

കഴിഞ്ഞ വർഷം ഇന്ത്യയിലെ ഫ്രഞ്ച് എംബസി സംഘടിപ്പിച്ച പരിപാടിയിൽ ഫ്രഞ്ച് ഭാഷയിൽ സംസാരിക്കുകയും ഇത് വെറലാവുകയും ചെയ്തിരുന്നു. ഇംഗ്ലീഷ് ഭാഷയിൽ അദ്ദേഹത്തിന് ഉള്ള പ്രാവണ്യം നേരത്തെ തന്നെ വളരെ പ്രസിദ്ധമാണ്. തരൂർ ഉപയോഗിക്കുന്ന ചില വാക്കുകളുടെ അർത്ഥം കണ്ടെത്തുകയെന്ന് പറയുന്നത് എളുപ്പമല്ല എന്ന് പലരും പറഞ്ഞിട്ടുണ്ട്. യുഎന്നിലെ ഇന്ത്യൻ പ്രതിനിധിയെന്ന നിലയിൽ നീണ്ട കാലത്തെ പ്രവർത്തന പരിചയം അദ്ദേഹത്തിന് ഗുണം ചെയ്തിട്ടുണ്ട്. രാഷ്ട്രീയത്തിൽ സജീവമാകും മുൻപ് അന്താരാഷ്ട്രതലത്തിൽ പേരെടുത്ത ഇന്ത്യൻ നയതന്ത്രവിദഗ്ധദ്ധനായിരുന്നു ശശി തരൂർ.

ഐക്യരാഷ്ട്രസഭയിൽ വാർത്താവിനിമയവും പബ്ലിക് ഇൻഫർമേഷനും കൈകാര്യം ചെയ്യുന്ന അണ്ടർ സെക്രട്ടറി ജനറൽ ആയി ആണ് ശശി തരൂർ പ്രവർത്തിച്ചിരുന്നത്. കോഫി അന്നനു ശേഷം യു.എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് ഇന്ത്യൻ സർക്കാരിന്റെ പിന്തുണയോടെ മത്സരിച്ചെങ്കിലും അനൗദ്യോഗിക വോട്ടെടുപ്പുകൾക്ക് ശേഷം വിജയപ്രതീക്ഷ നഷ്ടപ്പെട്ടപ്പോൾ മത്സരത്തിൽ നിന്ന് പിന്മാറി. എഴുത്തുകാരനും മികച്ച പ്രസംഗകനും കൂടിയാണ് തരൂർ. ഇന്ത്യയിലെ കേന്ദ്ര മാനവ വിഭവ ശേഷി സഹമന്ത്രി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി എന്നീ പദവികൾ തരൂർ വഹിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP