Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കെഎൽ രാഹുൽ തിരിച്ചെത്തി; സിംബാബ്വെയ്‌ക്കെതിരെ ഇന്ത്യയെ നയിക്കും; നേരത്തെ ക്യാപ്റ്റനായി പ്രഖ്യാപിച്ച ധവനെ മാറ്റിയതിൽ വ്യാപക പ്രതിഷേധം; രാഹുൽ വരുമെങ്കിൽ അതുവരെ കാത്തിരിക്കാമായിരുന്നില്ലെയെന്നും വിമർശനം

കെഎൽ രാഹുൽ തിരിച്ചെത്തി; സിംബാബ്വെയ്‌ക്കെതിരെ ഇന്ത്യയെ നയിക്കും; നേരത്തെ ക്യാപ്റ്റനായി പ്രഖ്യാപിച്ച ധവനെ മാറ്റിയതിൽ വ്യാപക പ്രതിഷേധം;  രാഹുൽ വരുമെങ്കിൽ അതുവരെ കാത്തിരിക്കാമായിരുന്നില്ലെയെന്നും വിമർശനം

സ്പോർട്സ് ഡെസ്ക്

മുംബൈ: ഇടവേളയ്ക്ക് ശേഷം ഓപ്പണർ കെഎൽ രാഹുൽ ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. സിംബാബ്വെയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ താരം കളിക്കാനിറങ്ങും. ടീമിനെ നയിക്കുന്നതും രാഹുൽ തന്നെ. വിശദമായ പരിശോധനകൾക്ക് ശേഷം താരത്തിന് കളിക്കാൻ മെഡിക്കൽ ടീം അനുവാദം നൽകിയതോടെയാണ് താരം തിരിച്ചെത്തുന്നത്.

സിംബാബ്വെയ്‌ക്കെതിരായ പരമ്പരയിൽ രാഹുൽ ക്യാപ്റ്റനും ശിഖർ ധവാൻ വൈസ് ക്യാപ്റ്റനുമാണ്. മലയാളി താരം സഞ്ജു സാംസണും ടീമിലിടം നേടിയിട്ടുണ്ട്.നേരത്തേ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ടി20 പരമ്പരകളും രാഹുലിന് നഷ്ടമായിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയനായതിനെ തുടർന്നായിരുന്നു താരത്തിന് ഏകദിന പരമ്പരയിൽ വിശ്രമം അനുവദിച്ചത്. എന്നാൽ പിന്നാലെ കോവിഡ് ബാധിച്ചതോടെ ടി20 പരമ്പരയും നഷ്ടമായി.

ഈ മാസം 18, 20, 22 തീയതികളിലാണ് സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പരയിലെ മത്സരങ്ങങ്ങൾ. ഹരാരെ സ്പോർട്സ് ക്ലബാണ് വേദി.സിംബാബ്‌വെ പരമ്പരയ്ക്ക് പിന്നാലെ നടക്കുന്ന ഏഷ്യ കപ്പിൽ കെഎൽ രാഹുലാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. ഓഗസ്റ്റ് 27ന് ആരംഭിക്കുന്ന ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യ മത്സരം പാക്കിസ്ഥാനെതിരെയാണ്.

അതേസമയം സിംബാബ്വെക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിന്റെ നായകനായി ശിഖർ ധവാന് പകരം കെ എൽ രാഹുലിനെ തെരഞ്ഞെടുത്തതിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനവുമായി ആരാധകർ. ആദ്യം ധവാനെ നായകനായി പ്രഖ്യാപിക്കുകയു പിന്നീട് രാഹുൽ കായികക്ഷമത തെളിയിച്ചതോടെ ധവാനെ മാറ്റി രാഹുലിനെ നായകനാക്കുകയും ചെയ്തതാ ആരാധകരെ അരിശം കൊള്ളിച്ചത്.

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ 3-0ന്റെ വിജയം സമ്മാനിച്ച ധവാൻ ബാറ്റിംഗിലും തിളങ്ങിയിരുന്നു. പരിക്കുമൂലം ഐപിഎല്ലിനുശേഷം മത്സര ക്രിക്കറ്റിൽ രാഹുൽ കളിച്ചിട്ടില്ല. ഇതിന് മുമ്പ് ദക്ഷിമാഫ്രിക്കക്കെതിരായ ഏകദിന പമ്പരയിൽ ഇന്ത്യയെ നയിച്ച രാഹുലിന് ഒറ്റ വിജയം പോലും നേടാനായില്ല. നേരത്തെ പ്രഖ്യാപിച്ചശേഷം വീണ്ടും ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് ധവാനെ മാറ്റിയത് താരത്തെ അപമാനിക്കുന്നതിന് തുല്യമാണന്ന് ആരാധകർ പറയുന്നു.

ഒന്നുകിൽ കെ എൽ രാഹുൽ കായികക്ഷമത തെളിയിക്കുന്നതുവരെ കാത്തിരിക്കണമായിരുന്നുവെന്നും അല്ലെങ്കിൽ ധവാനെ തന്നെ നായകനായി നിലനിർത്താമായിരുന്നുവെന്നും ആരാധകർ ട്വിറ്ററിൽ കുറിച്ചു. ക്യാപ്‌റ്‌നായിരുന്ന ധവാനെ വൈസ് ക്യാപ്റ്റനായി തരം താഴ്‌ത്തുകയാണ് സെലക്ഷൻ കമ്മിറ്റി ചെയ്തതെന്നും ആരാധകർ പറയുന്നു.

ഐപിഎല്ലിന് പിന്നാലെ നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലും രാഹുലിനെയാണ് നായകാനായി തെരഞ്ഞെടുത്തിരുന്നത്.എന്നാൽ പരമ്പരക്ക് തൊട്ടു മുമ്പ് പരിക്കേറ്റതിനാൽ രാഹുലിന് പകരം റിഷഭ് പന്തിനെ നായകനാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP