Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒന്നാം പിണറായി സർക്കാരിന്റെ ഏഴയലത്ത് എത്തുന്നില്ല; മന്ത്രിമാർക്ക് സ്വന്തമായി തീരുമാനം എടുക്കാൻ മടി; എല്ലാം മുഖ്യമന്ത്രിക്ക് വിടുന്നു; ചില മന്ത്രിമാരെ ഫോൺ വിളിച്ചാൽ കിട്ടുന്നില്ല; മന്ത്രിമാരിൽ പലർക്കും യാത്ര ചെയ്യാനും മടി; രാഷ്ട്രീയ വിഷയങ്ങളെ പ്രതിരോധിക്കുന്നതിലും ശേഷിക്കുറവ്; രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനം അത്ര പോരെന്ന് സിപിഎം

ഒന്നാം പിണറായി സർക്കാരിന്റെ ഏഴയലത്ത് എത്തുന്നില്ല; മന്ത്രിമാർക്ക് സ്വന്തമായി തീരുമാനം എടുക്കാൻ മടി; എല്ലാം മുഖ്യമന്ത്രിക്ക് വിടുന്നു; ചില മന്ത്രിമാരെ ഫോൺ വിളിച്ചാൽ കിട്ടുന്നില്ല; മന്ത്രിമാരിൽ പലർക്കും യാത്ര ചെയ്യാനും മടി; രാഷ്ട്രീയ വിഷയങ്ങളെ പ്രതിരോധിക്കുന്നതിലും ശേഷിക്കുറവ്; രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനം അത്ര പോരെന്ന് സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എങ്ങനെയുണ്ട് രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനം? പോരെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. സംസ്ഥാന സമിതിയാണ് അതൃപ്തി രേഖപ്പെടുത്തിയത്. പൊലീസിലും ഉദ്യോഗസ്ഥതലത്തിലും വീഴ്ച പറ്റിയെന്നാണ് വിമർശനം. മന്ത്രിമാർക്കെതിരെയും വിമർശനമുണ്ട്.

ക്ഷേമ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഏകോപനകുറവുണ്ടായി എന്നും വിമർശനം ഉയർന്നു. പൊലീസ് പ്രവർത്തനത്തിൽ ഇടപെടൽ വേണമെന്നും സംസ്ഥാന സമിതിയിൽ ആവശ്യം ഉയർന്നു. മന്ത്രിമാർക്കെതിരെയും വിമർശനമുണ്ടായി. ഒന്നാം പിണറായി സർക്കാരിന്റെ അടുത്തെങ്ങുമെത്തുന്നില്ലെന്നാണ് ഉയരുന്ന വിമർശനം.

സ്വന്തമായി തീരുമാനമെടുക്കാതെ എല്ലാം മുഖ്യമന്ത്രിക്ക് വിടുകയാണ്. ചില മന്ത്രിമാരെ ഫോൺ വിളിച്ചാൽ കിട്ടില്ലെന്നും വിമർശനമുണ്ട്. കഴിഞ്ഞ സർക്കാരിൽ മന്ത്രിമാർ ജനങ്ങൾക്കിടയിൽ തന്നെ ആയിരുന്നു. എന്നാൽ, രണ്ടാം എൽഡിഎഫ് സർക്കാരിന്റെ മന്ത്രിമാരിൽ പലർക്കും യാത്ര ചെയ്യാൻ വരെ മടിയാണെന്നും എല്ലാം ഓൺലൈനാക്കാൻ ശ്രമം നടക്കുകയാണെന്നും വിമർശനം ഉയർന്നു. മന്ത്രിമാരുടെ ഓഫീസിനെതിരെയും വിമർശനമുണ്ട്. തദ്ദേശം, ആരോഗ്യം, കെ എസ് ആർ ടി സി, പൊതുമരാമത്ത്, വനം എന്നീ വകുപ്പുകൾക്കെതിരെയാണ് വിമർശനം ഉയർന്നത്.
ഈ വകുപ്പുകളാണ് സർക്കാരിന്റെ മുഖം. എന്നാൽ ഈ വകുപ്പുകളിലാണ് കൂടുതൽ പരാതികൾ ഉയരുന്നതെന്നും യോഗത്തിൽ വിമർശനം ഉയർന്നു.

സിപിഎം. സംസ്ഥാന സമിതിയിലെ ഇന്നത്തെ പ്രധാന ചർച്ച സർക്കാരിന് ജനകീയമുഖം നൽകുന്നതുമായി ബന്ധപ്പെട്ട കർമരേഖയായിരുന്നു. ഈ കർമപദ്ധതി സംബന്ധിച്ച രേഖയിലാണ് മന്ത്രിമാരെ പൊതുവിൽ വിമർശന വിധേയമാക്കുന്നത്. മന്ത്രിമാരുടെ പ്രവർത്തനത്തിൽ പോരായ്മയുണ്ട് എന്നാണ് രേഖ. ബന്ധപ്പെട്ട വകുപ്പുകളുടെ കാര്യത്തിൽ തീരുമാനം എടുക്കാൻ മന്ത്രിമാർ വിമുഖത കാണിക്കുന്നു എന്നാണ് പ്രധാനപ്പെട്ട കുറ്റപ്പെടുത്തലായി രേഖയിൽ വന്നിരിക്കുന്നത്. ഇതിന് പുറമെ മന്ത്രിമാർക്ക് രാഷ്ട്രീയവിഷയങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കുന്നില്ലെന്ന കുറ്റപ്പെടുത്തലും രേഖയിലുണ്ട്.

നാൽപതോളം പേരാണ് ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചത്. പൊലീസിനെതിരേയും മറ്റു പ്രധാന വകുപ്പുകൾക്കെതിരേയും രൂക്ഷവിമർശനമുയർന്നു. പൊലീസിനെ സ്വതന്ത്രമായി കയറൂരി വിടുന്നത് ശരിയല്ല. ഇതാണ് പരാതികൾക്ക് ഇട നൽകുന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പോരായ്മയുണ്ട്. ഇതൊക്കെ ജനങ്ങൾക്കിടയിൽ വലിയ അവമതിപ്പ് ഉണ്ടാകുന്നുവെന്നും വിമർശനം ഉയർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP