Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കോമൺവെൽത്ത് ഗെയിംസ്; അഭിമാന നേട്ടം കൈവരിച്ച ഇന്ത്യൻ താരങ്ങൾക്ക് അഭിനന്ദനവുമായി പ്രഭാസ്

കോമൺവെൽത്ത് ഗെയിംസ്; അഭിമാന നേട്ടം കൈവരിച്ച ഇന്ത്യൻ താരങ്ങൾക്ക് അഭിനന്ദനവുമായി പ്രഭാസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോമൺവെൽത്ത് ഗെയിംസിൽ രാജ്യത്തിന് വേണ്ടി മികച്ച നേട്ടം കൈവരിച്ച താരങ്ങൾക്ക് അഭിനന്ദനവുമായി പ്രഭാസ്. 'രാഷ്ട്രത്തിന്റെ മഹത്വം ഉയർത്തിപ്പിടിച്ചതിനും എല്ലാ പൗരന്മാർക്കും അഭിമാന നിമിഷം സമ്മാനിച്ചതിനും അഭിനന്ദനങ്ങൾ, നിങ്ങളുടെ സമർപ്പണത്തിനും നിശ്ചയദാർഢ്യത്തിനും നന്ദി' അദ്ദേഹം സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച വാചകമാണിത്.

രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയിൽ കായികതാരങ്ങൾ രാജ്യത്തിന് സമ്മാനിച്ചത് അഭിമാനാർഹമായ നേട്ടമാണ്. അടുത്തിടെ 'ഹർഘർ തിരംഗ' എന്ന ഗാനത്തിൽ സിനിമാ കായിക ലോകത്തെ പ്രമുഖ വ്യക്തികൾക്ക് ഒപ്പം പാൻ ഇന്ത്യൻ താരം പ്രഭാസും ശ്രദ്ധ നേടിയിരുന്നു. പ്രൊജക്ട് കെ ,സലാർ, ആദിപുരുഷ് തുടങ്ങിയവയാണ് പ്രഭാസ് പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP