Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെ എൻ ബാലഗോപാലിനെ ഗോപുര സമർപ്പണ ചടങ്ങിന്റെ ഉദ്ഘാടകനാക്കിയത് ഗണേശ്‌കുമാറിന് ഇഷ്ടമായില്ല; നോട്ടീസിൽ തന്റെ പേരു വെക്കരുതെന്ന് പറഞ്ഞ എംഎൽഎ മന്ത്രിയുടെ വരവും മുടക്കി; ആരോപണവുമായി തലവൂർ ദേവസ്വം പ്രസിഡന്റ് ടി. ജയപ്രകാശ്; വിവാദം പത്തനാപുരം എൻഎസ്എസ് താലൂക്കിലെ ആഭ്യന്തര പ്രശ്‌നങ്ങളുടെ ബാക്കിപത്രം

കെ എൻ ബാലഗോപാലിനെ ഗോപുര സമർപ്പണ ചടങ്ങിന്റെ ഉദ്ഘാടകനാക്കിയത് ഗണേശ്‌കുമാറിന് ഇഷ്ടമായില്ല; നോട്ടീസിൽ തന്റെ പേരു വെക്കരുതെന്ന് പറഞ്ഞ എംഎൽഎ മന്ത്രിയുടെ വരവും മുടക്കി; ആരോപണവുമായി തലവൂർ ദേവസ്വം പ്രസിഡന്റ് ടി. ജയപ്രകാശ്; വിവാദം പത്തനാപുരം എൻഎസ്എസ് താലൂക്കിലെ ആഭ്യന്തര പ്രശ്‌നങ്ങളുടെ ബാക്കിപത്രം

മറുനാടൻ മലയാളി ബ്യൂറോ

പത്തനാപുരം: തലവൂർ ദേവീ ക്ഷേത്രത്തിലെ ഗോപുര സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന ധനമന്ത്രി കെ.എൻ ബാലഗോപാലിനെ എംഎൽഎ കെ.ബി. ഗണേശ്‌കുമാർ വിലക്കിയതായി ആരോപണം. തലവൂർ തൃക്കൊന്നമർകോട് ദേവസ്വമാണ് പത്തനാപുരം എംഎൽഎക്കെതിരെ രംഗത്തുവന്നത്. എംഎൽഎയെ ഉദ്ഘാടകൻ ആക്കാതെ ധനമന്ത്രിയെ ഉദ്ഘാടകനാക്കിയതാണ് പ്രശ്‌നങ്ങൾക്ക് ഇടയാക്കിയതെന്നാണ് ആരോപണം.

ഞായറാഴ്ച വൈകിട്ട് ഗോപുരം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് കെ.എൻ ബാലഗോപാലായിരുന്നു. എന്നാൽ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റും എംഎൽഎയുമായ ഗണേശ് കുമാറിന്റെ ശക്തമായ ഇടപെടലിനെ തുടർന്നാണ് മന്ത്രി ഉദ്ഘാടനത്തിൽ നിന്ന് വിട്ടുനിന്നതെന്നാണ് തലവൂർ ദേവസ്വം പ്രസിഡന്റ് ടി. ജയപ്രകാശ് ആരോപിക്കുന്നത്. ഇക്കാര്യം അദ്ദേഹം പരസ്യമായി പരിപാടിയിൽ പറയുകയും ചെയ്തു.

ഗണേശ് കുമാറിന്റെ പേരുള്ള അയ്യായിരത്തോളം നോട്ടീസ് അച്ചടിച്ചിരുന്നങ്കിലും താൻ വരില്ലെന്നും ഇത് വിതരണം ചെയ്യരുതെന്നും എംഎൽഎ പറഞ്ഞതായി ദേവസ്വം പ്രസിഡന്റ് ടി. ജയപ്രകാശ് പറഞ്ഞു. പിന്നീട് പ്രദേശത്തെ എംഎൽഎയെ അവഗണിച്ചു എന്നു പറഞ്ഞു മന്ത്രിയെയും പരിപാടിയിൽ നിന്നും പിന്തിരിപ്പിച്ചു എന്നാണ് ആരോപണം. ഒടുവിൽ മന്ത്രി ഉദ്ഘാടനം ചെയ്യേണ്ട ചടങ്ങ് തന്ത്രി കോക്കുളത്ത് മഠത്തിൽ മാധവര് ശംഭുപോറ്റിയാണ് നിർവ്വഹിച്ചത്. മനോഹരമായി പണികഴിപ്പിച്ച ക്ഷേത്ര ഗോപുര വാതിൽ ഗജവീരൻ ഇളമ്പള്ളൂർ കൊച്ചു ഗണേശൻ തള്ളി തുറന്നതോടെ ഭക്തരുടെ ഏറെനാളത്തെ കാത്തിരിപ്പിന് വിരാമമായി.

അതേസമയം കുറച്ചുകാലമായി പത്തനാപുരം എൻഎസ്എസ് താലൂക്കു യൂണിയനുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് വഴിവെച്ചതെന്നാണ് ആക്ഷേപം. എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റായ കെ ബി ഗണേശ്‌കുമാറിനെതിരെ ഇക്കുറി മത്സരം ഉണ്ടായിരുന്നു. തലൂവൂരിൽ നിന്നുള്ള സ്ഥാനാർത്ഥി വന്നതിന്റെ പകപോക്കലാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് കാരണമെന്നുമാണ് ഉയരുന്ന ആക്ഷേപം.

തലവൂർ എൻഎസ്എസിനെതിരെ ഗണേശ് കുമാർ വൈരാഗ്യബുദ്ധിയോടെ പ്രവർത്തിക്കുന്നുവെന്നുമാണ് ആക്ഷേപം. എൻഎസ്എസിന് കീഴിലല്ല തലവൂർ തൃക്കൊന്നമർകോട് ക്ഷേത്രം. പ്രദേശത്തെ നായർതറവാട്ടുകാർ ചേർന്നാണ് വർഷങ്ങൽക്ക് മുമ്പ് ക്ഷേത്രം തുടങ്ങിയത്. ഇപ്പോൾ സ്‌കൂളും ഓഡിറ്റോറിയവും അടക്കം കോടികുടെ സ്വത്തു വഹകളും ക്ഷേത്രത്തിനുണ്ട്. അതുകൊണ്ട് കൂടി അധികാരം ഉറപ്പിക്കാൻ പത്താനാപുരം എൻഎസ്എസ് താലൂക്ക് പ്രസിഡന്റ് കൂടിയായ ഗണേശ്‌കുമാർ പ്രവർത്തിക്കുന്നു എന്നതാണ് പ്രാദേശികമായി ഉയർന്നിരിക്കുന്ന ആക്ഷേപം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP