Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചെകിള അടിച്ച് പൊട്ടിക്കും തിരിഞ്ഞു നോക്കാതെ ഓടടാ വതൂരി; അരാജകവാദിയായ അവദൂതൻ പ്രേചോദതനമായി; അന്താരാഷ്ട്ര ചാനലുകളിൽ എത്തിയ വൈഭവം; അഞ്ചക്ക ശബളം മണിക്കൂറിന് വാങ്ങുന്ന മോട്ടിവേഷൻ സ്പീക്കർ; പൊകയടിക്കാൻ ക്ലാസ് എടുത്ത വ്ളോഗർ മട്ടാഞ്ചേരി മാർട്ടിന്റെ കഥ

ചെകിള അടിച്ച് പൊട്ടിക്കും തിരിഞ്ഞു നോക്കാതെ ഓടടാ വതൂരി; അരാജകവാദിയായ അവദൂതൻ പ്രേചോദതനമായി; അന്താരാഷ്ട്ര ചാനലുകളിൽ എത്തിയ വൈഭവം; അഞ്ചക്ക ശബളം മണിക്കൂറിന് വാങ്ങുന്ന മോട്ടിവേഷൻ സ്പീക്കർ; പൊകയടിക്കാൻ ക്ലാസ് എടുത്ത വ്ളോഗർ മട്ടാഞ്ചേരി മാർട്ടിന്റെ കഥ

അഖിൽ രാമൻ

കൊച്ചി: മട്ടാഞ്ചേരി സ്വദേശിയായ വ്ളോഗർ മട്ടാഞ്ചേരി മാർട്ടിൻ എന്നറിയപ്പെടുന്ന ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരമാണ്. പ്ലസ്ടൂകാരിയായ പെൺകുട്ടിക്ക് പൊകയടിക്കാൻ ടിപ്പ്സ് പറഞ്ഞു കൊടുത്ത സോഷ്യൽ മീഡിയയുടെ മച്ചാൻ ഇപ്പോൾ എക്സൈസിന്റെ പിടിയിലാണ്. കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിൽ എത്തിച്ചപ്പോഴും ചിൽ ആയി നിന്ന് എക്സൈസുകാരോടും മാധ്യമ പ്രവർത്തകരോടും സംസാരിച്ച മട്ടാഞ്ചേരി മാർട്ടിന്റെ വിഷ്യലുകൾ അനുകരിച്ചും കളിയാക്കിയും അനുകൂലിച്ചും സോഷ്യൽ മീഡിയ ആറാടുകയാണ്.

ആരാണ് ഈ മട്ടാഞ്ചേരി മാർട്ടിൻ എന്ന ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ ? കഞ്ചാവിന്റെ ലഹരിയിൽ കഞ്ചാവിന്റെ ക്ലാസെടുക്കുകയും എക്സൈസ് സ്റ്റേഷനിൽ പാട്ടുപാടി സ്റ്റെപ്പ് വെയ്ക്കുകയും ചെയ്ത ഇയാൾ പക്ഷെ നിസാരക്കാരനല്ല. കോർപ്പറേറ്റ് കമ്പനികളിലും പ്രൈവറ്റി ലിമിറ്റഡ് കമ്പനികളിലും , ഐറ്റി പ്രോഫഷണലുകൾക്കും മോട്ടിവേഷൻ ക്ലാസ് എടുക്കുന്ന കേമനാണ് മാർട്ടിൻ, അൻപതിനായിരം രൂപയാണ് മാർട്ടിന്റെ മോട്ടിവേഷൻ ക്ലാസിന്റെ ഫീസ്.

ക്രോയോഷ്യയിലെ സൂപ്പർ റ്റാലൻഡ് എന്ന പ്രോഗ്രാമിലെത്തി ചുവട് വെച്ചും തന്റെ ജീവിതകഥ പറഞ്ഞും ജഡ്ജസിന്റെയും വായ് പൊളിപ്പിച്ച ഫ്രീക്കനാണ് മാർട്ടിൻ. മഴവിൽ മനോരമയിലെ നായികാ നായകനിൽ എത്തി ശ്രദ്ധേയമായ പ്രകടനം നടത്തി മലയാളിയുടെ മുക്തകണ്ഠ പ്രശംസ നേടീയ താരമാണ്, സാജിദ് യഹിയയുടെ ഷെയിൻ നിഗം നായകനാകുന്ന ഖൽബ് എന്ന പുതിയ ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് താൻ എന്നാണ് അടുത്ത കാലത്ത് ഒരു ടോക്ക്ഷോയിൽ എത്തിയ മട്ടാഞ്ചേരി മാർട്ടിൻ പറഞ്ഞത്.

ഫോർട്ട് കൊച്ചിയിൽ മത്സ്യത്തൊഴിലാളിയായ പിതാവിന്റെയും ചെറിയകുട്ടികൾക്ക് ട്യൂഷൻ എടുക്കുകയും ചെയ്യ്തിരുന്ന അമ്മയുടെയും മകനായിട്ടാണ് ഫ്രാൻസിസ് നെവിൻ അഗസ്റ്റിന്റെ ജനനം. പഠിക്കാൻ മിടുക്കനായ മണ്ടനായിരുന്നു എന്നാണ് മാർട്ടിൻ തന്നെ പറ്റി പറയുന്നത്. ഇങ്ങനയോ തട്ടിമുട്ടി പ്ലസ് ടു പാസായ മാർട്ടിൻ കൊച്ചിയിൽ സുഹൃത്തുക്കളുമായി അടിച്ച് പൊളിച്ച് നടക്കുന്ന കാലത്താണ് പ്യാട്ട്രിക്ക് എന്ന ബന്ധു മാർട്ടിനെ കപ്പലിൽ ജോലിയക്ക് അയക്കാം എന്ന് പറഞ്ഞ് എത്തിയത്.

അക്കാലത്ത് സൈക്കിളിൽ ചാള വിൽക്കുക എന്നതാണ് സ്വപ്നം എന്ന് പറഞ്ഞു നടന്ന മാർട്ടിനെ പിതാവ് കപ്പലിലേക്ക് ജോലിക്ക് അയച്ചു. കൊച്ചിയിൽ കറങ്ങി നടന്ന ഇയാൾക്ക് ആദ്യമൊന്നും കപ്പലിലേ ജോലി സെറ്റായിരുന്നില്ല എന്നാൽ വീട്ടിലെ അവസ്ഥയും കപ്പലിൽ കിട്ടുന്ന ശബളവും മാർട്ടിനെ കപ്പലിൽ പിടിച്ചു നിർത്തി. എട്ട് കൊല്ലം കപ്പലിൽ ജോലി നോക്കിയ മാർട്ടിൻ എൺപതിനായിരം രൂപയോളം ശബളം വാങ്ങിക്കുന്ന മിടുക്കനായ ജോലിക്കാരനായിരുന്നു. ലീവിന് നാട്ടിലെത്തുന്ന മാർട്ടിനെ നാട്ടുകാരും കൂട്ടുകാരും ചുമന്നു കൊണ്ട് നടന്നു എന്നാണ് മാർട്ടിന്റെ തന്റെ വാക്കുകൾ.

കപ്പലിൽ വെച്ചുണ്ടായ അപകടത്തിൽ പരിക്ക് പറ്റി മാർട്ടിൻ നാട്ടിലെത്തി. നേരേ നിൽക്കാനോ സംസാരിക്കാനോ ഇയാൾക്ക് ആയിരുന്നില്ല. ആദ്യത്തെ ആഴ്ചകളിൽ തന്നെ കാണാനും ആശ്വസിപ്പിക്കാനും സുഹൃത്തുക്കളുടെ വലിയ നിരയുണ്ടായിരുന്നു. എന്നാൽ തന്റെ തലക്കീഴിൽ ഇരുന്ന പിസ്തായും കശുവണ്ടി പരിപ്പും തീർന്നപ്പോൾ വീട്ടിലെക്കുള്ള കൂട്ടുകാരുടെ വരവ് നിലച്ചു എന്നാണ് മട്ടാഞ്ചേരി മാർട്ടിൻ പറയുന്നത്.

അഞ്ച് മാസം കഴിഞ്ഞ് മാർട്ടിൻ വീണ്ടും കപ്പലിലേക്ക് പോയി. എന്നാൽ ആര്യോഗ്യപ്രശ്നം കാരണം പിടിച്ചു നിൽക്കാൻ സാധിച്ചില്ല. തിരിച്ച് നാട്ടിലെത്തിയ മാർട്ടിൻ ജോലി അന്വേഷിച്ച് കൊച്ചിയിൽ കയറി ഇറങ്ങി. ശരീരത്തിന്റെ ഒരു ഭാഗത്തിന് സ്വാധീനമില്ലാത്ത ,വായിലുടെ ഉമിനീർ നിർത്താതെ ഒലിച്ചിറങ്ങുന്ന ഇയാളെ ആരും ജോലിക്ക് എടുത്തില്ല.

നിരാശനായ മാർട്ടിൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. കടലിന്റെ മകനായ തന്റെ അന്ത്യവും കടലിൽ തന്നെയാകട്ടെ എന്ന് കരുതി മാർട്ടിൻ കടലിന്റെ സൈഡിൽ ഒരു പാറയിൽ കയറി നിന്നു. പൊട്ടികരഞ്ഞു കൊണ്ട് നിൽക്കുന്നതിനിടയിൽ അവദൂതനേ പൊലെ ഒരാൾ മാർട്ടിന്റെ അടുത്തെത്തി. ഷർട്ട് ഇടാത്ത,പഴയതും,കീറിയതുമായ,നീല ജീൻസ് ധരിച്ച അയാളുടെ മുടിയും താടിയും അസാധാരണമായി വളർന്ന നിലയിലായിരുന്നു. കരഞ്ഞു കൊണ്ടിരുന്ന മാർട്ടിനോട് എന്താണ് കാരണം എന്ന് അയാൾ തിരക്കി. മച്ചാനേ മച്ചാൻ വിട്ടോ, ഇത് മച്ചാന്റെ സീനല്ല എന്ന് മാർട്ടിൻ കൊച്ചിക്കാരുടെ സ്വന്തം സ്ലാഗിൽ മറുപടി നൽകി.

എന്നാൽ അയാൾ പോയില്ല. പൊട്ടികരയുന്ന മാർട്ടിനെ കെട്ടി പിടിച്ച് എന്തിനാടാ പൊന്നെ നീ കരയുന്നത് എന്ന് അയാൾ ചോദിച്ചു. മാർട്ടിൻ കരഞ്ഞു കൊണ്ട് അയാളെ കെട്ടി പിടിച്ച് കുറച്ചധികം നേരം നിന്നു. മാർട്ടിന്റെ വായിൽ നിന്നും ഒലിച്ച ഉമിനീരോക്കെ അയാളുടെ നെഞ്ചിൽ പറ്റി എങ്കിലും അയാൾ മാർട്ടിനെ ആശ്വസിപ്പിച്ച് കെട്ടിപിടിച്ച് തന്നെ നിന്നു. ഒടുവിൽ കരച്ചിൽ ഒടുങ്ങിയപ്പോൾ താൻ ആത്മഹത്യ ചെയ്യാൻ വന്നതാണ് എന്ന് മാർട്ടിൻ അയാളോട് പറഞ്ഞു. അങ്ങനെ തോന്നുന്നു എങ്കിൽ അത് ചെയ്യാൻ അയാൾ പറഞ്ഞു. എന്നിട്ട് നിനക്ക് വീടുണ്ടോ, കഴിക്കാൻ ആഹാരമുണ്ടോ, വീട്ടിൽ സ്നേഹിക്കാൻ ആളുകൾ ഉണ്ടോ എന്ന് ചോദിച്ചു. ഈ പറഞ്ഞത് എല്ലാം തനിക്ക് ഉണ്ട് എന്ന് മാർട്ടിൻ സമ്മതിച്ചു. ചെകിള അടിച്ച് പൊട്ടിക്കും തിരിഞ്ഞു നോക്കാതെ ഓടടാ വതൂരി എന്നായിരുന്നു അപരിചതന്റെ പ്രതികരണം.

വീടില്ലാത്ത,കഴിക്കാൻ ആഹാരമില്ലാത്ത, അസുഖം ബാധിച്ച് അനങ്ങാൻ പോലും കഴിയാത്ത, സ്നേഹിക്കാനും തിരിഞ്ഞു നോക്കാൻ പോലും ആളില്ലാത്ത ആയിരക്കണക്കിന് ആളുകളെ തനിക്ക് അറിയാം എന്നും അവർക്ക് ലഭിക്കാത്ത ജീവിതം കിട്ടിയ നീയാണ് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ. പോയി ജീവിക്കാൻ നോക്കു എന്ന് പറഞ്ഞ് അപരിചിതൻ നടന്നു മറഞ്ഞു. അവിടെ നിന്നും കണ്ണീരു തുടച്ചു വീട്ടിലെക്ക് നടന്ന ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ എന്ന മട്ടാഞ്ചേരി മാർട്ടിന്റെ വളർച്ച അവിശ്വസനീയമായിരുന്നു.

ചെറുപ്പത്തിലെ ഡാൻസിലും അഭിനയത്തിലും താൽപ്പര്യമുണ്ടായിരുന്ന മാർട്ടിൽ മഴവിൽ മനോരമയുടെ നായികാ നായകൻ പ്രോഗ്രാമിലെത്തിയതും കേരളമാകെ ശ്രദ്ധനേടിയതും ഇതിതു പിന്നാലെയാണ്. ഇതിന് ശേഷം ഇയാൾ പോകുന്നിടത്തെല്ലാം ആരാധകർ കൂടുകയുണ്ടായി. ഇതിനിടയിൽ തന്റെ ജീവിതകഥ കൊച്ചി സ്ലാന്ഗിൽ അവതരിപ്പിക്കുന്ന മോട്ടിവേഷൻ സ്പീക്കറായി മാർട്ടിൻ മാറുന്നത്. സോഷ്യൽമീഡിയയിലും പ്രചോദതാത്മകമായ തന്റെ കഥ പറഞ്ഞ് മട്ടാൻഞ്ചേരി മാർട്ടിൻ എന്ന പേരീൽ ഇയാൾ താരമായി. തന്റെ ജീവിതകഥ പറഞ്ഞും അഭിനയിച്ച്ു കാണിച്ചുമാണ് ഇയാളുടെ മോട്ടിവേഷൻ ക്ലാസുകൾ.

ക്രോയോഷ്യയിലെ സൂപ്പർ റ്റാലൻഡ് എന്ന പ്രോഗ്രാമിൽ പങ്കെടുത്ത് ഡാൻസ് കളിച്ചും തന്റെ കഥ പറഞ്ഞ് മാർട്ടിൻ അന്താരാഷ്ട്ര പ്രേക്ഷകറുടെയും താരമായി.ക്രോയോഷ്യകാരിയായ മരിയാ ലോപ്പക്കിനെയാണ് മാർട്ടിൻ വിവാഹം കഴിച്ചിരിക്കുന്നത്. മട്ടാഞ്ചേരി കാണാനെത്തിയ മരിയ മാർട്ടിനുമായി പ്രണയത്തിലാവുകയായിരുന്നു. ഇവരിൽ നിന്നാണ് മാർട്ടിൻ സൂപ്പർ റ്റാലൻഡ് എന്ന പ്രോഗ്രാമിലേക്ക് എത്തുന്നത്. ലോകത്തിലെ തന്നെ പ്രധാനപ്പെട്ട ഷോയായ സൂപ്പർ റ്റാലൻഡി്ൽ എത്തിയതോടെ മോട്ടിവേഷൻ സ്പിക്കർ എന്ന നിലയിൽ മാർട്ടിൻ വലിയ ശ്രദ്ധനേടി.

അൻപതിനായിരം രൂപയാണ് മാർട്ടിൻ മോട്ടിവേഷൻ സ്പീക്കിഗിന് ഫീസായി വാങ്ങിയിരുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. ഇതിനിടയിൽ ഇപ്പഴോ ആണ് മാർട്ടിൻ കഞ്ചാവിന് അടിമപ്പെടുന്നത്. തന്റെ പേരിൽ മുൻപും കഞ്ചാവ് ഉപയോഗിച്ചതിന് കേസ് ഉണ്ട് എന്നും താൻ ഒരിക്കലും ഈ കേസുകളിൽ ഫീസ് അടയ്ക്കില്ലെന്നും മാർട്ടിൻ സ്റ്റേഷനിലെ പ്രകടനനത്തിനിടയിൽ പറയുന്നുണ്ട്. കഞ്ചാവ് ക്യരറ്റിനെയും ക്യാബേജിനെപ്പോലെയും ഭൂമിയിൽ ഉണ്ടാകുന്നതാണ്. ഇത് നിയമവിധേയമാക്കണം. നിയമവിധേയമായാൽ ആയിരം മഹാത്മാഗാന്ധിമാർ ഇവിടെ ഉണ്ടാകും എന്നൊക്കെയാണ് മാർട്ടിൻ എക്സൈസ് സ്റ്റേഷനിൽ നിന്ന് കഞ്ചാവിന്റെ ലഹരിയിൽ വിളിച്ച് കൂവിയത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് കഞ്ചാവ് വലിക്കുന്ന ടിപ്പ്സ് പറഞ്ഞു കൊടുക്കുന്ന വീഡിയോ വൈറലായതിനേ തുടർന്നാണ് എക്സൈസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. എക്സൈസ് സ്റ്റേഷനിലും കഞ്ചാവിന്റെ ലഹരിയിൽ പുലമ്പുന്ന ഇയാളുടെ ചേഷ്ടകളും പാട്ടും വീണ്ടും വൈറലായിരുന്നു. ഇതേ തുടർന്ന് പല സോഷ്യൽമീഡിയാ സെറ്റുകളിൽ നിന്നും യൂറ്റിയൂബ് ചാനലുകളിൽ നിന്നും മട്ടാഞ്ചേരി മാർട്ടിന്റെ മോട്ടിവേഷൻ ക്ലാസും വൈറൽ വീഡിയോകളും നീക്കിയതായാണ് വിവരം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP