Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാതാ അമൃതാനന്ദമയി മഠം 25 വർഷം മുമ്പ് കൊച്ചിയിൽ സ്ഥാപിച്ചത് 1,200 കിടക്കകളുള്ള അമൃത ആശുപത്രി; ഇപ്പോൾ ഫരീദാബാദിൽ 2400 കിടക്കകളുള്ള പുതിയ ആശുപത്രി; ഫരീദാബാദിലെ അമൃത ആശുപത്രി 24ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

മാതാ അമൃതാനന്ദമയി മഠം 25 വർഷം മുമ്പ് കൊച്ചിയിൽ സ്ഥാപിച്ചത് 1,200 കിടക്കകളുള്ള അമൃത ആശുപത്രി; ഇപ്പോൾ ഫരീദാബാദിൽ 2400 കിടക്കകളുള്ള പുതിയ ആശുപത്രി; ഫരീദാബാദിലെ അമൃത ആശുപത്രി 24ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഫരീദാബാദിലെ അമൃത ആശുപത്രിയുടെ ഉദ്ഘാടനം ഈ മാസം 24 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. രാവിലെ 10.40 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ, ലോകം മുഴുവൻ അമ്മ എന്നറിയപ്പെടുന്ന ആത്മീയ നേതാവായ മാതാ അമൃതാനന്ദമയി ദേവി പങ്കെടുക്കും. ഹരിയാന ഗവർണർ ബന്ദാരു ദത്താത്രേയ, മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ എന്നിവരും മറ്റ് വിശിഷ്ടാതിഥികൾക്കൊപ്പം ചടങ്ങിൽ പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 19 ന്, സ്ത്രീകളായ 80 പുരോഹിതരും 28 പുരുഷ പുരോഹിതരുമടക്കം 108 പേരുടെ കാർമ്മികത്വത്തിൽ ആശുപത്രി പരിസരത്ത് ഹോമം നടക്കും.

മാതാ അമൃതാനന്ദമയി മഠത്തിന്റെ ആഭിമുഖ്യത്തിലുള്ള ഈ ആശുപത്രി പ്രവർത്തനം ആരംഭിക്കുന്നതോടെ, 2,400 കിടക്കകളുള്ള ഈ ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രിയാകും. ഏറ്റവും പുതിയ ആരോഗ്യപരിപാലന സൗകര്യങ്ങളും ഉയർന്ന നിലവാരത്തിലുള്ള രോഗീ പരിചരണ സംവിധാനങ്ങളും ലഭ്യമാക്കുകയാണ് ഫരീദാബാദിലെ അമൃത ആശുപത്രിയിലൂടെ ഉദ്ദേശിക്കുന്നത്. ഉത്തരേന്ത്യയിലെ മുഴുവൻ പ്രദേശങ്ങളിലുള്ളവർക്കും ഈ സേവനങ്ങൾ ലഭ്യമാക്കുകയെന്നതാണ് പുതിയ ആശുപത്രിയുടെ പ്രധാന ലക്ഷ്യം. പൂർണമായും പ്രവർത്തന സജ്ജമാകുന്നതോടെ 800 ൽ അധികം ഡോക്ടർമാരും പതിനായിരത്തിലേറെ ജീവനക്കാരും ഇവിടെയുണ്ടാകും. പ്രദേശവാസികൾക്ക് വലിയൊരു തൊഴിൽ സാധ്യത കൂടിയാണ് ഇതിലൂടെ തുറക്കപ്പെടുന്നത്.

ഫരീദാബാദ് അമൃത ആശുപത്രിയുടെ റസിഡന്റ് മെഡിക്കൽ ഡയറക്ടർ ഡോ. സഞ്ജീവ് കെ സിങ് പറയുന്നു-'' ഫരീദാബാദിലെ പുതിയ ആശുപത്രിയിൽ അത്യാധുനിക മെഡിക്കൽ ഗവേഷണത്തിന് ഏറെ പ്രധാന്യം നൽകുന്നുണ്ട്. മൂന്ന് ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഏഴ് നിലകളുള്ള ഒരു ഗവേഷണ ബ്ലോക്കാണ് ഇതിനായി ഒരുക്കുന്നത്. ഗ്രേഡ് എ-ഡി ജിഎംപി ലാബുകൾക്കൊപ്പം അത്യാധുനിക ഡയഗ്‌നോസ്റ്റിക് മാർക്കറുകൾ, അക, ങഘ, ബയോ ഇൻഫോർമാറ്റിക്‌സ് മുതലായവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഉദ്ദേശിക്കുന്നു.

വൈദ്യശാസ്ത്ര രംഗത്ത് ലോകത്തിലെ ഏറ്റവും പ്രശസ്തമായ പലരുമായും ഗവേഷണ സഹകരണത്തിൽ ഏർപ്പെടാനുള്ള നടപടികളും ആരംഭിച്ചു കഴിഞ്ഞു. ഫരീദാബാദിലെ അമൃത ആശുപത്രി വാഗ്ദാനം ചെയ്യുന്ന സമഗ്ര ട്രാൻസ്പ്ലാന്റ് പ്രോഗ്രാം രാജ്യത്തെ തന്നെ ഏറ്റവും വലിയ ഒന്നായിരിക്കും. ഇന്ത്യയിൽ ആദ്യമായി ഇരു കൈകളും മാറ്റിവെച്ചുള്ള ശസ്ത്രക്രിയയും, ഇരുകൈകളും മുകൾ ഭാഗം മുതലേ മുഴുവനായും മാറ്റിവെച്ചുള്ള ശസ്ത്രക്രിയയും നടത്തി ട്രാൻസ്പ്ലാന്റ് രംഗത്ത് പുതിയൊരു മാറ്റത്തിന് തുടക്കം കുറിച്ച കൊച്ചി അമൃത ആശുപത്രിയുടെ പാരമ്പര്യം ഫരീദാബാദിലെ അമൃത ആശുപത്രിയിലൂടെ രാജ്യത്തിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. '

വിശാലമായ സൗകര്യങ്ങൾ ഉൾപ്പെടുന്നതാണ് ഫരീദാബാദ് സെക്ടർ - 88 ലെ അമൃത ആശുപത്രി. മെഡിക്കൽ സൗകര്യങ്ങൾക്കും രോഗികളുടെ ആവശ്യങ്ങൾക്കുമായി 14 നിലകളുള്ള ടവർ ഉൾപ്പെടെ ആകെ ഒരു കോടി ചതുരശ്ര അടി വിസ്തീർണ്ണമാണ് പുതിയ ആശുപത്രിക്കുണ്ടാകുക. ഓങ്കോളജി, കാർഡിയാക് സയൻസസ്, ന്യൂറോസയൻസസ്, ഗ്യാസ്‌ട്രോ-സയൻസസ്, റീനൽ സയൻസസ്, അസ്ഥിരോഗ വിഭാഗം, ട്രാൻസ്പ്ലാന്റ്‌സ്, അമ്മയുടെയും കുഞ്ഞിന്റെയും വിഭാഗം എന്നിവയുൾപ്പെടെ 81 സ്‌പെഷ്യാലിറ്റികളും എട്ട് സെന്റർ ഓഫ് എക്‌സലൻസും ഇവിടെയുണ്ട്. പകർച്ചവ്യാധികൾ കൈകാര്യം ചെയ്യുന്നതിനുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സജ്ജീകരണങ്ങളും ഫരീദാബാദിലെ അമൃത ആശുപത്രിയിലുണ്ടാകും. വളരെ കുറഞ്ഞ കാർബൺ ഉപയോഗമുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഗ്രീൻ ബിൽഡിങ് ഹെൽത്ത് കെയർ പദ്ധതികളിൽ ഒന്നാണിത്. സീറോ വേസ്റ്റ് ഡിസ്ചാർജും പ്രത്യേകതയാണ്.

പ്രവർത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി അമൃത ആശുപത്രി ഫരീദാബാദിലും പരിസര പ്രദേശങ്ങളിലുള്ള വിവിധ റസിഡൻസ് വെൽഫെയർ അസോസിയേഷനുകളുമായി സഹകരിച്ച് ഇതിനോടകം ക്യാമ്പുകളും മറ്റും സംഘടിപ്പിച്ചിരുന്നു. ന്യൂറോ അനുബന്ധ അസുഖങ്ങൾ ഉള്ള വയോധികർക്കായി ആരോഗ്യ പരിശോധനകളും സ്‌കൂൾ കുട്ടികൾക്കായി ബോധവത്കരണ ക്ലാസുകളും ഇതിന്റെ ഭാഗമായി നടന്നു വരുന്നു.

മാതാ അമൃതാനന്ദമയി മഠം 25 വർഷം മുമ്പ് കൊച്ചിയിൽ സ്ഥാപിച്ച 1,200 കിടക്കകളുള്ള അമൃത ആശുപത്രിക്ക് ശേഷമാണ് ഇപ്പോൾ മഠത്തിന്റെ നേതൃത്വത്തിൽ ഫരീദാബാദിൽ 2400 കിടക്കകളുള്ള പുതിയ ആശുപത്രി പ്രവർത്തനം ആരംഭിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP