Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിജെപി അനുഭാവിയുമായി പ്രണയം തുടങ്ങുന്നത് കോഓപ്പറേറ്റീവ് കോളേജിലെ ഡിഗ്രി പഠനത്തിനിടെ; ആറു കൊല്ലത്തെ അടുപ്പത്തിനിടെ ബന്ധുവായ മറ്റൊരുവനുമായി കാമുകിക്ക് അടുപ്പെന്ന സംശയം പ്രതികാരമായി; ഇല്ലെന്ന് യുവതി പറഞ്ഞിട്ടും വിശ്വസിക്കാത്ത കാമുകൻ; സൂര്യപ്രിയയെ ഇല്ലായ്മ ചെയ്തത് സുജീഷിന്റെ സംശയ രോഗം; സൂര്യപ്രിയയുടെ ഗ്രാമം വേദനയിൽ

ബിജെപി അനുഭാവിയുമായി പ്രണയം തുടങ്ങുന്നത് കോഓപ്പറേറ്റീവ് കോളേജിലെ ഡിഗ്രി പഠനത്തിനിടെ; ആറു കൊല്ലത്തെ അടുപ്പത്തിനിടെ ബന്ധുവായ മറ്റൊരുവനുമായി കാമുകിക്ക് അടുപ്പെന്ന സംശയം പ്രതികാരമായി; ഇല്ലെന്ന് യുവതി പറഞ്ഞിട്ടും വിശ്വസിക്കാത്ത കാമുകൻ; സൂര്യപ്രിയയെ ഇല്ലായ്മ ചെയ്തത് സുജീഷിന്റെ സംശയ രോഗം; സൂര്യപ്രിയയുടെ ഗ്രാമം വേദനയിൽ

ജംഷാദ് മലപ്പുറം

ചിറ്റില്ലഞ്ചേരി: ആലത്തൂർ സ്റ്റേഷനിലെത്തിയ സുജീഷ് സ്റ്റേഷനിലെ അന്വേഷണകൗണ്ടറിൽ ഒരു കാര്യം പറയാനുണ്ടെന്നു പറഞ്ഞാണ് കൊലപാതകവിവരം പൊലീസിനെ അറിയിച്ചത്. ഞാൻ എന്റെ പെണ്ണിനെ കൊന്നു എന്നുപറഞ്ഞാണ് കൊലപാതക വിവരം പൊലീസിനോട് അറിയിച്ചത്. ഇതേത്തുടർന്ന് സുജീഷിനെ കസ്റ്റഡിയിലെടുത്ത ആലത്തൂർേ പാലീസ് ഉടൻതന്നെ കോന്നല്ലൂരിലേക്ക് എത്തുകയായിരുന്നു. അപ്പോഴാണ് നാടിനെ നടുക്കിയ ക്രൂരത പുറത്ത് അറിയുന്നത്. സംശയ രോഗമാണ് മരണ കാരണം. സൂര്യപ്രിയ മരിച്ചെന്നുറപ്പിച്ചശേഷം സൂര്യപ്രിയയുടെ മൊബൈൽഫോണുമായാണ് സുജീഷ് ആലത്തൂർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

ഡിവൈഎഫ്ഐ. പ്രാദേശിക നേതാവായ യുവതിയെ വീട്ടിനുള്ളിൽ കയറി യുവാവ് കഴുത്തുഞെരിച്ചുകൊന്നു. ചിറ്റില്ലഞ്ചേരി കോന്നല്ലൂർ ശിവദാസിന്റെയും ഗീതയുടെയും ഏക മകളായ സൂര്യപ്രിയയാണ് (24) കൊല്ലപ്പെട്ടത്. സംഭവത്തിൽ വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം അണക്കപ്പാറ പയ്യക്കുണ്ട്വീട്ടിൽ എസ്. സുജീഷ് (24) ആലത്തൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കോളേജ് പഠനകാലംമുതൽ ഇരുവരുംതമ്മിൽ പ്രണയത്തിലായിരുന്നുവെന്നും കുറച്ചുനാളായി സൂര്യപ്രിയയ്ക്ക് കുടുംബത്തിലെ മറ്റൊരാളുമായി പ്രണയമുണ്ടെന്ന തർക്കത്തിനൊടുവിലാണ് കൊലപാതകമെന്നാണ് വിലയിരുത്തൽ.

സുജീഷ് ബിജെപി അനുഭാവിയാണ്. ഇക്കാര്യത്തിൽ വിശദ അന്വേഷണം വേണമെന്ന് ഡിവൈഎഫ് ഐ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കൊലപാതകത്തിൽ രാഷ്ട്രീയമില്ലെന്നാണ് പൊലീസ് നിലപാട്. സുജീഷ് ബിജെപി അനുഭാവിയായിരുന്നു. എന്നാൽ വലിയ തോതിലെ പാർട്ടി പ്രവർത്തനമൊന്നും നടത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നാണ് പൊലീസ് നിലപാട്. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. മരിച്ച സൂര്യപ്രിയ മേലാർകോട് ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. അംഗവും ഡിവൈഎഫ്ഐ. ആലത്തൂർ ബ്ലോക്ക് കമ്മിറ്റിയംഗവും ചിറ്റില്ലഞ്ചേരി മേഖലാ കമ്മിറ്റി വൈസ് പ്രസിഡന്റും കോന്നല്ലൂർ യൂണിറ്റ് സെക്രട്ടറിയുമാണ്.

മറ്റൊരാളുമായുള്ള പ്രണയത്തെച്ചൊല്ലി കഴിഞ്ഞദിവസം രാത്രി ഇരുവരും തമ്മിൽ ഫോണിലൂടെ തർക്കമുണ്ടായിരുന്നതായും ബുധനാഴ്ച രാവിലെ താൻ കോന്നല്ലൂരിലെ വീട്ടിൽ എത്തിയിരുന്നുവെന്നും സുജീഷ് പൊലീസിനോടുപറഞ്ഞു. ഈ സമയം അമ്മ ഗീതയും മുത്തച്ഛൻ മണിയും വീട്ടിലുണ്ടായിരുന്നില്ല. ഇരുവരും തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ സൂര്യപ്രിയ കൈയിലെ വളകൾ പൊട്ടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായും വീട്ടിലുണ്ടായിരുന്ന തോർത്തുപയോഗിച്ച് കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്നുമാണ് സുജീഷ് പൊലീസിന് മൊഴിനൽകിയത്.

മരിച്ചെന്ന് ഉറപ്പുവരുത്തിയശേഷമാണ് സുജീഷ് ബൈക്കിൽ ആലത്തൂർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. സംഭവം പൊലീസ് അറിയിച്ചതോടെ സഹപ്രവർത്തകരുടെയും സൂര്യപ്രിയയെ അറിയുന്നവരുടെയും ഒഴുക്കായിരുന്ന ആ കൊച്ചുവീട്ടിലേക്ക്. ആലത്തൂർ കോ-ഓപ്പറേറ്റീവ് കോളേജിൽ പഠിക്കുന്നകാലം മുതൽ ആറുവർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. അടുത്തകാലത്തായി പ്രണയത്തിൽ ഉലച്ചിൽ സംഭവിച്ചതായും സൂര്യപ്രിയയ്ക്ക് മറ്റൊരാളുമായി പ്രണയമുണ്ടെന്നും ആരോപിച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും ചെയ്തു. ഇത് സൂര്യപ്രിയ നിഷേധിച്ചെങ്കിലും സജീഷ് അത് വിശ്വസിച്ചില്ല. ഇതേത്തുടർന്നാണ് പയ്യകുണ്ടിൽനിന്ന് ബൈക്കിൽ കോന്നല്ലൂരിലെത്തിയ സുജീഷ് സൂര്യപ്രിയയെ കൊലപ്പെടുത്തിയതായി പറയുന്നത്.

സൂര്യയുടെ മുത്തച്ഛൻ മണി, അമ്മ ഗീത, ഗീതയുടെ സഹോദരനും സിപിഎം. ബ്രാഞ്ച് സെക്രട്ടറിയുമായ രാധാകൃഷ്ണൻ, സഹോദരി രാജി എന്നിവരാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. അമ്മ ഗീത തൊഴിലുറപ്പ് പണിക്കും രാധാകൃഷ്ണൻ ആലത്തൂർ സഹകരണബാങ്കിൽ ജോലിക്കും പോയിരുന്നു. മുത്തച്ഛൻ ചായകുടിക്കാനായി പുറത്തുപോയ സമയത്താണ് സുജീഷ് വീട്ടിലെത്തിയതും സൂര്യപ്രിയയുമായി തർക്കമുണ്ടാക്കിതും കൊലപാതകം നടത്തിയതും. ആലത്തൂരിലെ സമാന്തര പഠന കേന്ദ്രത്തിൽ നിന്ന് ഡിഗ്രി പൂർത്തിയാക്കിയ ശേഷമാണ് രാഷ്ട്രീയ യുവജന പ്രസ്ഥാനങ്ങളിലേക്ക് എത്തിയത്. ആ സമയത്താണു സുജീഷും അവിടെ പഠിച്ചിരുന്നത്.

ഇതിൽ രാജിയും കുടുംബവും കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽ പോയിരുന്നു. ഗീത തൊഴിലുറപ്പു പണിക്കും രാധാകൃഷ്ണൻ സഹകരണ ബാങ്കിലെ ജോലിക്കും രാവിലെ തന്നെ പോയി. 10 മണിയോടെ മുത്തച്ഛൻ മണി ചായ കുടിക്കാനായി വീട്ടിൽ നിന്നു പുറത്തേക്കും പോയി. റോഡിൽ നിന്നു വിട്ട് രണ്ടു പാടങ്ങൾക്കപ്പുറത്തായിരുന്നു ഇവരുടെ വീട്. ഒറ്റപ്പെട്ട വീടായതിനാൽ സംഭവം ആരും അറിഞ്ഞില്ല. പൊലീസ് എത്തിയ ശേഷമാണ് വീട്ടുകാരും പ്രദേശവാസികളും സംഭവം അറിയുന്നത്.

തുടർന്ന് ഡോക്ടറെ എത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്. പൊതുജീവിതത്തിലും സ്ത്രീശാക്തീകരണത്തിന്റെ പാതയിലും സാമൂഹിക ജീവിതത്തിലും നാടിന്റെ ശബ്ദമായ സൂര്യപ്രിയയുടെ വേർപാട് പ്രവർത്തകർക്ക് താങ്ങാനാകുന്നില്ല. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP