Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുളിയാർ വനപ്രദേശത്തുനിന്ന് തേക്ക് മുറിച്ചുവിറ്റ കേസ്; അറസ്റ്റിലായ സിപിഎം. ബ്രാഞ്ച് സെക്രട്ടറി റിമാൻഡിൽ

മുളിയാർ വനപ്രദേശത്തുനിന്ന് തേക്ക് മുറിച്ചുവിറ്റ കേസ്; അറസ്റ്റിലായ സിപിഎം. ബ്രാഞ്ച് സെക്രട്ടറി റിമാൻഡിൽ

സ്വന്തം ലേഖകൻ

കാസർകോട്: മുളിയാർ വനപ്രദേശത്തുനിന്ന് തേക്ക് മുറിച്ചുവിറ്റ കേസിൽ അറസ്റ്റിലായ സിപിഎം. ബ്രാഞ്ച് സെക്രട്ടറി റിമാൻഡിൽ. മുളിയാർ അരിയിൽ ബ്രാഞ്ച് സെക്രട്ടറി തീയ്യടുക്കത്തെ സി.സുകുമാര(57)നെയാണ് കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രറ്റ് കോടതി റിമാൻഡ് ചെയ്തത്. ആരോഗ്യ വകുപ്പ് മുൻ ജീവനക്കാരനായ സുകുമാരൻ ഒരുവർഷം മുൻപാണ് വിരമിച്ചത്.

മുളിയാർ ഇരിയണ്ണി അരിയിൽ വനമേഖലയിൽനിന്നാണ് സുകുമാരൻ നൂറ് വർഷത്തിലേറെ പഴക്കുമുള്ള കൂറ്റൻതേക്ക് മുറിച്ചത്. സുകുമാരന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തോടുചേർന്നാണ് തേക്ക് വളർന്നിരുന്നത്. രണ്ടാഴ്ചമുൻപാണ് മരം മുറിച്ചത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് വനം വകുപ്പ് കാറഡുക്ക സെക്ഷൻ ഓഫീസർ എൻ.വി.സത്യന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വനം വകുപ്പിന്റെ സ്ഥലത്തുനിന്നുള്ള മരമാണ് മുറിച്ചതെന്ന് വ്യക്തമായത്.

ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എം ടി.ഫർസാന, വി.ഗോകുൽദാസ് എന്നിവരും അന്വേഷണസംഘത്തിലണ്ടായിരുന്നു. ഒന്നര ലക്ഷത്തോളം രൂപ വിലവരുന്നതാണ് തേക്ക് മരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP