Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വളഞ്ഞുപുളഞ്ഞു കിടക്കുന്ന ഓറഞ്ച് നിറമുള്ള ഭീമാകാരമായ സർപ്പം; വിശ്വാസികളുടെ പ്രിയപ്പെട്ട ഇടമായി തെലുങ്കാനയിലെ നാഗക്ഷേത്രം

വളഞ്ഞുപുളഞ്ഞു കിടക്കുന്ന ഓറഞ്ച് നിറമുള്ള ഭീമാകാരമായ സർപ്പം; വിശ്വാസികളുടെ പ്രിയപ്പെട്ട ഇടമായി തെലുങ്കാനയിലെ നാഗക്ഷേത്രം

സ്വന്തം ലേഖകൻ

നാഗങ്ങളെ ദൈവമായി ആരാധിക്കുന്നവരാണ് ഇന്ത്യക്കാർ. പ്രസിദ്ധമായ നാഗക്ഷേത്രങ്ങൾ ഇന്ത്യയിൽ പലയിടത്തും ഉണ്ട്. എന്നാൽ നാഗത്തിന്റെ ആകൃതിയിൽതെലുങ്കാനയിൽ പണിത ക്ഷേത്രം വിശ്വാസികളുടെ മാത്രമല്ല, വിനോദസഞ്ചാരികളുടെയും പ്രിയപ്പെട്ട ഇടമായി മാറുകയാണ്. മലഞ്ചരുവിൽ വളഞ്ഞുപുളഞ്ഞു കിടക്കുന്ന ഓറഞ്ച് നിറമുള്ള ഭീമാകാരമായ സർപ്പത്തിന്റെ രൂപത്തിലാണ് ഈ ക്ഷേത്രത്തിന്റെ രൂപ കൽപന.

തെലങ്കാനയിലെ രാജന്ന സിർസില്ല ജില്ലയിൽ, വെമുലവാഡ- കരിംനഗർ ഹൈവേയിൽ, വെമുലവാഡ ബസ് സ്റ്റാൻഡിൽ നിന്ന് ഏകദേശം അഞ്ചു കിലോമീറ്റർ പോയാൽ നാമ്പള്ളി ഗുട്ട എന്ന പ്രകൃതിമനോഹരമായ പ്രദേശത്താണ് ഈ മനോഹര ക്ഷേത്രം. ആദ്യകാഴ്ചയിൽ തന്നെ ഈ നാഗം എല്ലാവരുടെയും മനംകവരും. ഒരു ചെറിയ കുന്നിൻ മുകളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സന്ദർശകർക്ക് താഴെയുള്ള പാർക്കിങ് ഏരിയയിൽ നിന്ന് മുകളിലേക്ക് പടികൾ കയറി വേണം ഇവിടേക്ക് എത്താൻ. ചെറിയ കുത്തനെയുള്ള കയറ്റം പൂർത്തിയാക്കാൻ 15 മിനിറ്റ് വരെ സമയമെടുക്കും.

പാമ്പിന്റെ വയറിലൂടെ ശ്രീകോവിലിലേക്ക് പ്രവേശിക്കാം. നീളമുള്ള, വളഞ്ഞുപുളഞ്ഞ ഈ തുരങ്കത്തിനുള്ളിൽ പ്രഹ്ലാദന്റെയും ഹിരണ്യകശിപുവിന്റെയും കഥ വിവരിക്കുന്ന പ്രതിമകളുണ്ട്. തുരങ്കത്തിന്റെ അവസാനഭാഗത്ത്, ഹിന്ദുപുരാണമനുസരിച്ച്, അസുരരാജാവായ ഹിരണ്യകശിപുവിനെ വധിക്കുന്ന നരസിംഹത്തിന്റെ പ്രതിമയുണ്ട്. നാഗദേവതയുടെ ഏതാനും പുരാതന വിഗ്രഹങ്ങളും ഇവിടെയുണ്ട്. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിൽ, ഒരു തൂണിൽ നിന്ന് പുറത്തേക്ക് പോകുന്ന നരസിംഹത്തിന്റെ പ്രതിമ കാണാം.

ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിനു മുകളിൽ നിന്ന് നോക്കുമ്പോൾ, അതിസുന്ദരമായ കാഴ്ചയാണ് ഈ നഗക്ഷേത്രം. ഒപ്പം വെമുലവാഡ പട്ടണത്തിന്റെ വിശാലമായ ദൃശ്യവും ഗോദാവരി നദീതടവും, ഹരിതാഭയാർന്ന കുന്നുകളുമെല്ലാം കാണാം. സന്ദർശകർക്ക് രാവിലെ 9 മണി മുതൽ വൈകുന്നേരം 5:30 വരെ ക്ഷേത്രം സന്ദർശിക്കാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP