Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

17 ചൈനീസ് യുദ്ധവിമാനങ്ങൾ അതിർത്തി ലംഘിച്ചതായി തയ്‌വാൻ; ഭീഷണി ശക്തം

17 ചൈനീസ് യുദ്ധവിമാനങ്ങൾ അതിർത്തി ലംഘിച്ചതായി തയ്‌വാൻ; ഭീഷണി ശക്തം

സ്വന്തം ലേഖകൻ

ബെയ്ജിങ്: മാതൃരാജ്യവുമായി സംയോജിപ്പിച്ച ശേഷം തയ്വാനിലേക്ക് സൈന്യത്തെയോ, ഭരണാധികാരികളെയോ അയയ്ക്കുകില്ലെന്ന വാഗ്ദാനം ചൈന പിൻവലിച്ചു. 1993 ലും 2000 ത്തിലും ചൈന ഇറക്കിയ ധവളപത്രത്തിൽ, ഈ വാഗ്ദാനം ആവർത്തിച്ചിരുന്നു.

ഇതേസമയം, നാൻസി പെലോസിയുടെ തയ്വാൻ സന്ദർശിച്ചതിൽ പ്രകോപിതരായി ചൈന ആരംഭിച്ച സൈനിക അഭ്യാസത്തെ തുടർന്നുള്ള സംഘർഷം വർധിച്ചു. 17 ചൈനീസ് യുദ്ധവിമാനങ്ങൾ അതിർത്തി ലംഘിച്ചതായി തയ്‌വാൻ അറിയിച്ചു. പുതിയ സാഹചര്യത്തിൽ സേനയെ പുനർവിന്യസിക്കുമെന്നും നിരീക്ഷണം ശക്തമാക്കുമെന്നും പറഞ്ഞു. ചൈനയുടെ നടപടികളെ ബ്രിട്ടൻ അപലപിച്ചു. വിദേശകാര്യ മന്ത്രി ലിസ് ട്രസ് ചൈനീസ് അംബാസഡർ സെങ് സെഗുവാങ്ങിനെ ലണ്ടനിലെ ഓഫിസിൽ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP