Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്ത്രീധന പീഡനം ആരോപിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച യുവതി മരിച്ചു; 21കാരിയുടെ മരണത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്ത് പൊലീസ്

സ്ത്രീധന പീഡനം ആരോപിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച യുവതി മരിച്ചു; 21കാരിയുടെ മരണത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്ത് പൊലീസ്

സ്വന്തം ലേഖകൻ

തൃശൂർ: സ്ത്രീധന പീഡനം ആരോപിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. പെരിഞ്ഞനം കൊറ്റംകുളം സ്വദേശി കൊല്ലാട്ടിൽ അമലിന്റെ ഭാര്യയും കരൂപ്പടന്ന കളപ്പുരയ്ക്കൽ റഹീമിന്റെ മകളുമായ അഫ്‌സാന (21) ആണു മരിച്ചത്. യുവതി മരിച്ചതിന് പിന്നാലെ ഭർത്താവ് അമലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് ഒന്നിനാണ് അഫ്‌സാന ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇ്‌നലെ പുലർച്ചെയാണ് മരണം സംഭവിച്ചത്.

മൂന്നുപീടികയിൽ അമലും അഫ്‌സാനയും താമസിച്ചിരുന്ന ഫ്‌ളാറ്റിലെ കിടപ്പുമുറിയിലാണ് അഫ്‌സാന അത്മഹത്യയ്ക്കു ശ്രമിച്ചത്. ഈ സമയം അമലും ഫ്‌ളാറ്റിൽ ഉണ്ടായിരുന്നു. സമീപവാസിയുടെ സഹായത്തോടെയാണ് അമൽ ഭാര്യയെ ആശുപത്രിയിൽ എത്തിച്ചത്. അന്നു മുതൽ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഫ്‌സാാന ഇന്നലെ പുലർച്ചയോടെ മരിക്കുകയായിരുന്നു. ചൊവ്വ രാത്രി തന്നെ അമലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കോടതി റിമാൻഡ് ചെയ്തു.

സ്ത്രീധനത്തിന്റെ പേരിൽ അമൽ അഫ്‌സാനയെ ഉപദ്രവിച്ചിരുന്നതായാണ് റിപ്പോർട്ട്. ഒന്നര വർഷം മുൻപാണ് അമലും അഫ്‌സാനയും പ്രണയ വിവാഹിതരായത്. അഫ്‌സാന ലാബ് ടെക്‌നിഷ്യനും അമൽ മൊബൈൽ കടയിലെ ജീവനക്കാരനുമാണ്. ഒരു വർഷമായി വീട്ടിൽ നിന്നു മാറി ഫ്‌ളാറ്റിൽ കഴിയുകയാണ്. ഇവർ തമ്മിൽ ഇടയ്ക്ക് തർക്കങ്ങൾ ഉണ്ടായിരുന്നതായി പറയുന്നു. ഒരു വർഷം മുൻപ് അഫ്‌സാന സ്ത്രീധനത്തിന്റെ പേരിലുള്ള ഗാർഹിക പീഡനം ആരോപിച്ച് പൊലീസിൽ പരാതി നൽകാൻ ഒരുങ്ങിയിരുന്നെങ്കിലും പിന്നീട് ഒത്തുതീർപ്പിലെത്തിയതായാണു സൂചന. കയ്പമംഗലം പൊലീസ് ഇൻക്വസ്റ്റ് നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP