Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഞെട്ടലോടെ കേട്ട വാർത്ത'; സൂര്യപ്രിയയുടെ കൊലപാതകത്തിൽ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ട് യുവജന കമ്മീഷൻ

'ഞെട്ടലോടെ കേട്ട വാർത്ത'; സൂര്യപ്രിയയുടെ കൊലപാതകത്തിൽ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ട് യുവജന കമ്മീഷൻ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: പാലക്കാട്ടെ ഡിവൈഎഫ്ഐ നേതാവ് സൂര്യപ്രിയയുടെ കൊലപാതകത്തിൽ സംസ്ഥാന യുവജന കമ്മീഷൻ പാലക്കാട് ജില്ലാ പൊലീസ് മേധാവിയോട് സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടെന്ന് ചെയർപേഴ്സൺ ചിന്ത ജെറോം. വലിയ ഞെട്ടലോടെയാണ് പാലക്കാട് കോന്നലൂർ സ്വദേശി സൂര്യ പ്രിയയുടെ കൊലപാതക വാർത്തയും കേരള സമൂഹം കേട്ടതെന്നും ചിന്ത ജെറോം പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു ചിന്തയുടെ പ്രതികരണം.

സാമൂഹ്യ രാഷ്ട്രീയ രംഗത്ത് നിറസാന്നിധ്യമായ, ഭാവിയിൽ നേതൃപരമായി സമൂഹത്തെ നയിക്കേണ്ട പൊതുപ്രവർത്തകയുമായ പെൺകുട്ടിയെയാണ് പ്രതി സുജീഷ് പ്രണയപ്പകയിൽ ഇല്ലാതാക്കിയത്. വ്യക്തികളെയും അവരുടെ സ്വാതന്ത്ര്യത്തെയും അഭിപ്രായത്തെയും അംഗീകരിക്കാനാവാത്ത സ്വഭാവ രൂപീകരണം യുവതയെ ഇത്തരത്തിലുള കുറ്റകൃത്യങ്ങളിലേക്ക് എത്തിക്കുകയാണ്.

നാളെയുടെ പ്രതീക്ഷകളെ തല്ലികെടുത്തുന്ന ഇത്തരം പകകളെ ഇല്ലാതാക്കാൻ ബോധവൽക്കരണ ക്യാമ്പയിനുകൾ വ്യാപിപ്പിക്കും. ഈ സംഭവത്തിൽ കേരള സംസ്ഥാന യുവജന കമ്മീഷൻ പാലക്കാട് ജില്ലാ പൊലീസ് മേധാവിയോട് സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സൂര്യപ്രിയക്ക് നീതി ലഭിക്കാൻ ഒപ്പമുണ്ടെന്നും ചിന്ത പറഞ്ഞു.

കൊലപാതകിക്ക് അർഹമായ ശിക്ഷ നേടിയെടുക്കാൻ സൂര്യപ്രിയക്ക് നീതി ലഭിക്കാൻ ഒപ്പമുണ്ടെന്ന് ഡിവൈഎഫ്ഐയും പ്രസ്താവനയിൽ പറഞ്ഞിരുന്നു. പാലക്കാട് ചിറ്റിലഞ്ചേരി കോന്നല്ലൂർ സ്വദേശിയായ സൂര്യപ്രിയയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അഞ്ചുമൂർത്തി മംഗലം ചിക്കോട് സ്വദേശി സുജീഷ് പൊലീസിൽ കീഴടങ്ങിയിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ബുധനാഴ്ച രാവിലെ 11.30നായിരുന്നു കൊലപാതകം നടന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP