Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദേശീയപാതയിലെ കുഴികൾ അടയ്ക്കൽ; പ്രാഥമിക പരിശോധനയിൽ വ്യക്തമായ കാര്യങ്ങൾ കോടതിയെ അറിയിച്ചു; തുടർ നടപടി കോടതി നിർദേശപ്രകാരമെന്ന് എറണാകുളം കലക്ടർ

ദേശീയപാതയിലെ കുഴികൾ അടയ്ക്കൽ; പ്രാഥമിക പരിശോധനയിൽ വ്യക്തമായ കാര്യങ്ങൾ കോടതിയെ അറിയിച്ചു; തുടർ നടപടി കോടതി നിർദേശപ്രകാരമെന്ന് എറണാകുളം കലക്ടർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ദേശീയപാതയിലെ കുഴികൾ അടയ്ക്കുന്നത് അശാസ്ത്രീയമാണെന്ന ആരോപണത്തിൽ ഹൈക്കോടതിക്ക് വിശദീകരണം നൽകിയെന്ന് എറണാകുളം കലക്ടർ ഡോ. രേണു രാജ്. സബ് കലക്ടറുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തിയശേഷമാണ് കോടതിയെ ഇക്കാര്യം ധരിപ്പിച്ചിരിക്കുന്നത്.

റോഡിന്റെ നിർമ്മാണത്തിലും അറ്റകുറ്റപ്പണിയിലും വീഴ്ച വരുത്തിയ ഏതെങ്കിലും കരാറുകാരനെതിരെ നടപടി സ്വീകരിക്കുന്ന കാര്യത്തിൽ എറണാകുളത്തുനിന്നു നിർദേശങ്ങളൊന്നും പോയിട്ടില്ല. നിലവിലുള്ള കുഴികൾ, അത് അടയ്ക്കാനായി നടക്കുന്ന പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി എന്നിവയാണ് പരിശോധിച്ചതെന്നും കലക്ടർ വ്യക്തമാക്കി.

''പ്രാഥമിക പരിശോധനയിൽ വ്യക്തമായ കാര്യങ്ങൾ കോടതിയെ അറിയിച്ചു. നേരത്തെ ചെയ്ത കാര്യങ്ങളും ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതും കോടതിയെ അറിയിച്ചു. അറ്റകുറ്റപ്പണി നടത്തേണ്ട സമയമല്ല മഴക്കാലം എന്നിരിക്കെയാണ് അടിയന്തരമായി നടപടികൾ പുരോഗമിക്കുന്നത്. റോഡിന്റെ പ്രശ്‌നം പൊതുവായി മഴയുമായി ബന്ധപ്പെട്ടുള്ളതാണ്. ഇടവേളയിൽ കൃത്യമായി ചെയ്തതു ശരിയാകാത്താതു കൊണ്ടാണ് ഇപ്പോൾ വീണ്ടും കുഴികളുടെ പ്രശ്‌നം വന്നിരിക്കുന്നതെന്നാണ് അനുമാനം.

കഴിഞ്ഞ ദിവസം നെടുമ്പാശേരിയിലുണ്ടായ അപകടം വാർത്തയാകുകയും കോടതി ഇടപെടുകയും ചെയ്തു. റോഡിന്റെ കാര്യത്തിൽ എൻഎച്ച്‌ഐക്കും പിഡബ്ല്യുഡിക്കും തദ്ദേശ സ്ഥാപനങ്ങൾക്കുമാണ് ഉത്തരവാദിത്തം. കോടതി ഇടപെടുന്നതിനു മുൻപു തന്നെ കോർപ്പറേഷൻ ഉൾപ്പടെയുള്ള മൂന്നു സ്ഥാപനങ്ങളോടും പത്തു ദിവസത്തിനകം കുഴികൾ തിരിച്ചറിഞ്ഞ് റിപ്പയർ ചെയ്ത് റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് പരിശോധനകൾ നടത്തിയത്. രണ്ടു വശവും കോടതിയെ ധരിപ്പിച്ചിട്ടുണ്ട്.

ഭരണനിർവഹണ തലത്തിൽ എടുക്കേണ്ട തീരുമാനമല്ല ഇത്. പഠിച്ചു മാത്രമേ തീരുമാനിക്കാനാവൂ. വിഷയത്തെക്കുറിച്ചു കൂടുതൽ പഠിച്ചു തീരുമാനം എടുക്കും. കോടതിയെ അറിയിച്ചിട്ടുള്ള വിവരങ്ങളിൽ തുടർന്നുള്ള നടപടികൾ കോടതിയിൽനിന്നുള്ള നിർദ്ദേശം അനുസരിച്ചായിരിക്കും'' കലക്ടർ വിശദീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP