Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'റോഡുകളിൽ കുഴി ഉണ്ടാകുന്നത് യാത്രക്കാരുടെ കുഴപ്പം കൊണ്ടല്ല; കുഴികൾ മൂടണം എന്നു കോടതിക്കു പറയേണ്ടി വരുന്നത് ഗതികേടാണ്'; ഉദ്യോഗസ്ഥർ വേണ്ടത് ചെയ്യുന്നുണ്ടോയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

'റോഡുകളിൽ കുഴി ഉണ്ടാകുന്നത് യാത്രക്കാരുടെ കുഴപ്പം കൊണ്ടല്ല; കുഴികൾ മൂടണം എന്നു കോടതിക്കു പറയേണ്ടി വരുന്നത് ഗതികേടാണ്'; ഉദ്യോഗസ്ഥർ വേണ്ടത് ചെയ്യുന്നുണ്ടോയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: റോഡുകളിൽ കുഴികൾ ഉണ്ടാകുന്നത് യാത്രക്കാരുടെ കുഴപ്പം കൊണ്ടല്ലെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. റോഡിലെ കുഴികൾ മൂടണം എന്നു കോടതിക്കു പറയേണ്ടി വരുന്നത് ഗതികേടാണ്. കോടതി ഇതു പറയുമ്പോൾ നമ്മൾ എവിടെ എത്തി എന്നു ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. അപകടരഹിത കൊച്ചി എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധികൃതരെ ചോദ്യം ചെയ്യാൻ യാത്രക്കാർക്ക് കഴിയുന്നില്ല. ഗട്ടറിൽനിന്ന് ഒഴിഞ്ഞുമാറി ഡ്രൈവ് ചെയ്യുന്നതല്ല റോഡ് സേഫ്റ്റി. റോഡ് നന്നാക്കാൻ പറയേണ്ടത് കോടതിയാണോ എന്നും ഉദ്യോഗസ്ഥർ വേണ്ടത് ചെയ്യുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

'ജനങ്ങളോട് നിങ്ങൾ സുരക്ഷിതരായിരിക്കണം, ഹെൽമെറ്റ് വെക്കണം, സീറ്റ് ബെൽറ്റ് ഇടണം എന്നുപറയുന്നതിനൊപ്പം തന്നെ റോഡ് പരിപാലിക്കുന്നവർ തങ്ങൾ ചെയ്യുന്നത് കൃത്യമാണെന്ന് ജനങ്ങൾക്ക് ഒരു ഉറപ്പ് കൊടുക്കണം. നമ്മൾ റോഡിൽ കാണുന്ന എല്ലാ നിയമലംഘനങ്ങളും ജനങ്ങൾ ഉണ്ടാക്കുന്നതല്ല. അധികൃതർ കണ്ണടയ്ക്കുന്നതോ, അധികൃതർ ഉണ്ടാക്കുന്നതോ ആണ്. കുഴി ജനങ്ങളുണ്ടാക്കുന്നതല്ല. നമ്മളാരും പിക്കാസ് കൊണ്ടുപോയി കുഴി ഉണ്ടാക്കുന്നില്ല', അദ്ദേഹം പറഞ്ഞു.

ദേശീയ പാതയിലെ കുഴിയടയ്ക്കൽ നടപടികൾ അടിയന്തരമായി പരിശോധിക്കാൻ ഹൈക്കോടതി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയിലെ അറ്റകുറ്റപ്പണി തൃശൂർ - എറണാകുളം ജില്ലാ കലക്ടർമാർ പരിശോധിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. അമിക്കസ് ക്യൂറി വഴിയാണ് ജസ്റ്റിസ് നിർദ്ദേശം നൽകിയത്. ദേശീയപാതയിലെ കുഴിയടയ്ക്കൽ നിലവാരമില്ലാതെയാണെന്ന മാധ്യമ വാർത്തകളെ തുടർന്നാണ് ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടത്.

കോടതി ഇടപെടലിനു പിന്നാലെ കറുകുറ്റിയിലെ പ്രവൃത്തികൾ എറണാകുളം സബ് കലക്ടർ പി.വിഷ്ണുരാജിന്റെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തി വിലയിരുത്തി. കുഴിയടയ്ക്കൽ ജോലികൾ ദേശീയപാത അഥോറിറ്റി വേഗത്തിലാക്കി. ഒരാഴ്ചയ്ക്കകം കുഴികൾ പൂർണമായി മൂടണമെന്നാണ് കോടതിയുടെ അന്ത്യശാസനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP