Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വൈദ്യുതി ബിൽ അടച്ചിട്ടില്ല; പണമടയ്ക്കാൻ വിളിക്കണമെന്നും സന്ദേശം; ഒടിപി നൽകിയതിന് പിന്നാലെ വീട്ടമ്മയ്ക്ക് നഷ്ടമായത് 3500 രൂപ

വൈദ്യുതി ബിൽ അടച്ചിട്ടില്ല; പണമടയ്ക്കാൻ വിളിക്കണമെന്നും സന്ദേശം; ഒടിപി നൽകിയതിന് പിന്നാലെ വീട്ടമ്മയ്ക്ക് നഷ്ടമായത് 3500 രൂപ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വൈദ്യുതി ബില്ല് അടച്ചില്ലെന്ന് സന്ദേശം നൽകി വീട്ടമ്മയുടെ കയ്യിൽ നിന്ന് 3500 രൂപ തട്ടിയെടുത്തു. മുക്കം നഗരസഭയിലെ കാഞ്ഞിരമുഴി പറശ്ശേരിപ്പറമ്പിൽ കല്ലൂർ വീട്ടിൽ ഷിജിക്കാണ് കഴിഞ്ഞ മാസത്തെ വൈദ്യുതി ബിൽ അടച്ചിട്ടില്ലെന്നും പണമടയ്ക്കാൻ ഒരു നമ്പറിൽ വിളിക്കണമെന്നും കാണിച്ച് മെസേജ് എത്തിയത്. തുടർന്ന് ഒടിപി നമ്പർ വാങ്ങിയ ശേഷം തട്ടിപ്പ് നടത്തുകയായിരുന്നു.

മെസേജ് കണ്ടതോടെ ഷിജി ആ നമ്പറിലേക്ക് തിരിച്ച് വിളിക്കുകയും ചെയ്തു. ഒരു അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാനും അതിലൂടെ പത്ത് രൂപ അയക്കാനും ഷിജിയോട് ആവശ്യപ്പെട്ടു. പണം നൽകിയതോടെ ഫോണിലേക്ക് വന്ന ഒടിപി ഷെയർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫോൺ വരുകയും ഒടിപി നൽകുകയും ചെയ്തു.

പിന്നീട് തുടരെ തുടരെ നമ്പറിലേക്ക് സന്ദേശമെത്തിയതോടെ സംശയം തോന്നിയ ഷിജി ബന്ധുവിന്റെ സഹായത്തോടെ അക്കൗണ്ട് ബാലൻസ് പരിശോധിച്ചപ്പോഴാണ് 3500 രൂപ നഷ്ടപ്പെട്ടതായി അറിയുന്നത്. തുടർന്ന് മുക്കം പൊലീസിൽ പരാതി നൽകുകയായിരുന്നു. ഷിജിയുടെ പരാതിയിൽ മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP