Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; കരിപ്പൂരിൽ ഒരു കിലോ സ്വർണ്ണ മിശ്രിതം പിടിച്ചെടുത്തു

മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; കരിപ്പൂരിൽ ഒരു കിലോ സ്വർണ്ണ മിശ്രിതം പിടിച്ചെടുത്തു

കെ വി നിരഞ്ജൻ

കോഴിക്കോട്: കരിപ്പൂർ എയർപോർട്ട് വഴി മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താനുള്ള നീക്കം പൊളിഞ്ഞു. മലപ്പുറം സ്വദേശി അലിയാണ് അമ്പത് ലക്ഷത്തോളം വില വരുന്ന ഒരു കിലോ സ്വർണ്ണ മിശ്രിതവുമായി പിടിയിലായത്. സ്വർണ്ണ മിശ്രിതം കാപ്‌സ്യൂൾ രൂപത്തിൽ നാല് പാക്കറ്റുകളിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് വച്ചായിരുന്നു കസ്റ്റംസ് പരിശോധനയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചത്.

ഇന്നലെ രാവിലെ ജിദ്ദയിൽ നിന്നെത്തിയ ഇൻഡിയോ എയർലൈൻസ് വിമാനത്തിൽ നിന്നാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സ്വർണം പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അടുത്തിടെ സ്വർണ്ണത്തിന്റെ ഇറക്കുമതി നികുതിയിലുണ്ടായ വർധന കള്ളക്കടത്തിന്റെ ലാഭം വർധിപ്പിച്ച സാഹചര്യത്തിലാണ് വിമാനത്താവളം വഴി കള്ളക്കടത്ത് കൂടിയത്.

കഴിഞ്ഞ ദിവസം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീസ് വിഭാഗം ഉദ്യോഗസ്ഥർ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് 1.5 കിലോ സ്വർണ്ണ കട്ടികൾ തമിഴ്‌നാട് സ്വദേശികളിൽ നിന്നും പിടികൂടിയിരുന്നു. അസി. കമ്മീഷണർ സിനോയ് കെ മാത്യുവിന്റെ നിർദ്ദേശ പ്രകാരം സൂപ്രണ്ടുമാരായ പ്രവീൺ കുമാർ കെ, ബഷീർ അഹമ്മദ്, ഇൻസ്‌പെക്ടർമാരായ പ്രതീഷ് എം, മുഹമ്മദ് ഫൈസൽ, ഹെഡ് ഹവിൽദാർ സന്തോഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടികൂടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP