Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചാരായക്കേസ് പ്രതിയെ വാറ്റാൻ സൗകര്യമുള്ള അതേ ആര്യങ്കാവിലേക്ക് സ്ഥലം മാറ്റിയ സൗമനസ്യം; വിതുരയിലേക്കുള്ള സ്ഥലം മാറ്റ ഉത്തരവ് മണിക്കൂറുകൾക്കകം റദ്ദാക്കി വീട്ടിനടുത്ത ഗേൾസ് സ്‌കൂളിൽ ജോയിൻ ചെയ്ത അദ്ധ്യാപകൻ; മൂന്നാമനെ മാറ്റാനുള്ള ഉത്തരവ് പോലും ഇറക്കാനാവാതെ മന്ത്രി നിസ്സഹായൻ; അച്ചടക്കം ലംഘിച്ചവർക്ക് ശിക്ഷ സുഖവാസം; കോട്ടൺഹില്ലിനെ നന്നാക്കാൻ ഇറങ്ങി മന്ത്രി ശിവൻകുട്ടിക്ക് അടിതെറ്റുമ്പോൾ

ചാരായക്കേസ് പ്രതിയെ വാറ്റാൻ സൗകര്യമുള്ള അതേ ആര്യങ്കാവിലേക്ക് സ്ഥലം മാറ്റിയ സൗമനസ്യം; വിതുരയിലേക്കുള്ള സ്ഥലം മാറ്റ ഉത്തരവ് മണിക്കൂറുകൾക്കകം റദ്ദാക്കി വീട്ടിനടുത്ത ഗേൾസ് സ്‌കൂളിൽ ജോയിൻ ചെയ്ത അദ്ധ്യാപകൻ; മൂന്നാമനെ മാറ്റാനുള്ള ഉത്തരവ് പോലും ഇറക്കാനാവാതെ മന്ത്രി നിസ്സഹായൻ; അച്ചടക്കം ലംഘിച്ചവർക്ക് ശിക്ഷ സുഖവാസം; കോട്ടൺഹില്ലിനെ നന്നാക്കാൻ ഇറങ്ങി മന്ത്രി ശിവൻകുട്ടിക്ക് അടിതെറ്റുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിക്ക് തീരുമാനങ്ങളെടുക്കാൻ കഴിയുന്നില്ലേ? കോട്ടൺഹിൽ സ്‌കൂളിനെ നന്നാക്കാൻ രണ്ടും കൽപ്പിച്ചിറങ്ങിയ വിദ്യാഭ്യാസമന്ത്രിക്ക് കിട്ടിയത് തിരിച്ചടി മാത്രം. പ്രധാന അദ്ധ്യാപകനേയും മറ്റ് രണ്ട് അദ്ധ്യാപകരേയം സ്‌കൂളിൽ നിന്ന് മാറ്റാനായിരുന്നു മന്ത്രിയുടെ തീരുമാനം. ഇതിൽ രണ്ടു പേരെ മാറ്റി. പക്ഷേ അതെല്ലാം അച്ചടക്ക നടപടിയായി മാറിയില്ലെന്നതാണ് വസ്തുത. അദ്ധ്യാപക സംഘടനയുടെ ഇടപെടലുകളിൽ മന്ത്രി പ്രതിഷേധത്തിലാണ്. എന്നാൽ ആരോടും ഒന്നും പറയാനും കഴിയുന്നില്ല. സംഘടനയുടെ കരുത്തിന് മുമ്പിൽ തോൽക്കുകായണ് മന്ത്രി ശിവൻകുട്ടി.

കോട്ടൺഹില്ലിലെ മുൻ ഹെഡ്‌മാസ്റ്റർ ചാരായ വാറ്റ് കേസിലെ പ്രതിയായിരുന്നു. ഈ സമയത്താണ് സ്‌കൂളിൽ പ്രശ്നങ്ങളുണ്ടായത്. കഞ്ചാവ് അടക്കം സ്‌കൂളിൽ എത്തുന്നുവെന്ന പരാതിയിൽ കർശന നടപടികൾ മന്ത്രി ആഗ്രഹിച്ചിരുന്നു. അതിവേഗം ഹെഡ്‌മാസ്റ്ററെ മാറ്റി. എന്നാൽ ഹെഡ്‌മാസ്റ്റർ ആവശ്യപ്പെട്ടിടത്ത് സ്ഥലം മാറ്റം കൊടുക്കേണ്ടി വന്നു. കുളത്തൂപുഴ സ്‌കൂളിലേക്കായിരുന്നു മാറ്റം. പെട്ടെന്ന് കേൾക്കുമ്പോൾ അച്ചടക്ക നടപടിയെന്ന് തോന്നുമെങ്കിലും ഈ ഹെഡ്‌മാസ്റ്റർ പ്രതിയായത് ആര്യങ്കാവ് വനത്തിൽ ചാരായം വാറ്റിയതിനായിരുന്നു. ഈ വനമേഖലയ്ക്കുള്ളിലാണ് കുളത്തൂപുഴ. ആര്യാങ്കാവിലെ സുഹൃത്തുക്കൾക്കൊപ്പമാണ് രണ്ട് കൊല്ലം മുമ്പ് ഈ അദ്ധ്യാപകൻ അറസ്റ്റിലായത്. അതായത് കേസിലെ അതേ സ്ഥലത്തേക്ക് മാറ്റം നൽകി. ഇതിനൊപ്പം അരുണിന്റെ ട്രാൻസഫറും അട്ടിമറിച്ചു.

കോട്ടൺഹില്ലിലെ പ്രശ്‌നങ്ങൾക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ആ സ്‌കൂളിൽ ഒരു പരിപാടിയിൽ പങ്കെടുത്തിരുന്നു. പൊലീസിന്റെ കൂട്ട് എന്ന പദ്ധതിയുടെ ഉദ്ഘാടനമായിരുന്നു അത്. ചാരായ കേസിലെ പ്രതി അന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കുമൊപ്പം വേദി പങ്കിട്ടു. ഇത് മറുനാടൻ വാർത്തയാക്കിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഫെയ്‌സ് ബുക്ക് പേജിൽ നിന്നും ആ ലൈവ് പോലും അപ്രത്യക്ഷമായി. ഹെഡ്‌മാസ്റ്ററെ മാറ്റണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഇതിന് ശേഷമാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നടപടികൾ തുടങ്ങിയത്. എന്നാൽ ആര്യാങ്കാവിലേക്ക് സ്ഥലം മാറ്റം നേടി പ്രധാനാധ്യാപകൻ രക്ഷപ്പെട്ടു. ഒരു സ്‌കൂളിലും പ്രധാന അദ്ധ്യാപകനാകാൻ വാറ്റു കേസിലെ പ്രതിക്ക് യോഗ്യതയില്ലെന്നതാണ് വസ്തുത.

കോട്ടൺഹിൽ സ്‌കൂളുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് അദ്ധ്യാപകനായ അരുണിനെതിരെ ഉയർന്നത്. മാതാപിതാക്കളിൽ ചിലർ പരസ്യമായി പോലും പറഞ്ഞു. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസമന്ത്രി ഇടപെട്ട് അരുണിനെ വിതുര സ്‌കൂളിലേക്ക് മാറ്റിയത്. എന്നാൽ സംഘടനയുടെ സബ്‌ ജില്ലാ കമ്മറ്റി അംഗമായ അരുൺ ആ മാറ്റം അംഗീകരിച്ചില്ല. മന്ത്രിയല്ല ആരു പറഞ്ഞാലും പോകില്ലെന്ന് നിലപാട് എടുത്തു. ഇതോടെ സംഘടന ഇടപെട്ടു. വിതുരയിലെ മാറ്റം നെയ്യാറ്റിൻകരയിലേക്കായി. നെയ്യാറ്റിൻകരയിലാണ് അരുണിന്റെ വീട്. ഇതോടെ വലിയ വേദനയിലാണ് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി. കോട്ടൺഹിൽ സ്‌കൂളിലെ അദ്ധ്യാപക ഗ്രൂപ്പുകളിൽ അരുണിന്റെ നെയ്യാറ്റിൻകരയിലേക്കുള്ള മാറ്റം സംഘടന ആഘോഷിക്കുകയും ചെയ്തു. ഈ സ്‌ക്രീൻ ഷോട്ടുകൾ വിവിധ ഗ്രൂപ്പുകളിൽ എത്തിയതും മന്ത്രിക്ക് നാണക്കേടായി.

സ്‌കൂളിലെ ഡെപ്യൂട്ടി ഹെഡ്‌മാസ്റ്ററിനേയും മാറ്റണമെന്ന് വിദ്യാഭ്യാസ മന്ത്രി ആഗ്രഹിച്ചിരുന്നു. ഇതിനൊപ്പം അനീഷ് എന്ന അദ്ധ്യാപകനേയും മറ്റുമെന്ന സൂചനകൾ പുറത്തെത്തി. കോട്ടൺഹിൽ സ്‌കൂളിൽ സൊസൈറ്റിയുണ്ടാക്കി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് അനീഷാണ്. എന്നാൽ അനീഷിനെ മാറ്റുന്ന ഉത്തരവ് ഇനിയും പുറത്തു വന്നിട്ടില്ല. കൂടുതൽ സ്ഥലം മാറ്റങ്ങൾ പറ്റില്ലെന്ന സംഘടനാ നിലപാടാണ് ഇതിന് കാരണം. അതിനിടെ അരുണിന്റെ സ്ഥലമാറ്റവും തിരിച്ച് നെയ്യാറ്റിൻകരയിലേക്കുള്ള മാറ്റവും എല്ലാം ആഘോഷിക്കുന്ന വാട്‌സാപ്പ് ചാറ്റ് മറുനാടന് കിട്ടി.

സബ് ജില്ലാ കമ്മറ്റി അംഗം സ അരുൺ നെയ്യാറ്റിൻകര ഗവ ഗേൾസ് എച്ച് എസ് എസിൽ ജോയിൻ ചെയ്തു. വിതുര ജിഎച്ച് എസ് എസിലേക്ക് വന്ന ഉത്തരവ് മാറ്റി സൗകര്യപ്രദമായ സ്ഥലത്തേക്ക് സ്ഥലം മാറ്റം ലഭിക്കുന്നതിനായി വളരെ വേഗം പ്രവർത്തിച്ച ജില്ലാ-സബ് ജില്ലാ നേതാക്കൾക്ക് അഭിവാദ്യങ്ങൾ---എന്നാണ് ഒരു ഗ്രൂപ്പിൽ വന്ന പോസ്റ്റ്. എന്നാൽ ചില മാധ്യമങ്ങളിൽ ഇത് ചർച്ചയാതോടെ സ്ഥലം മാറ്റത്തിൽ പങ്കില്ലെന്ന വാദവും അവർ തന്നെ പറയുന്നുണ്ട്. അങ്ങനെ സർവ്വത്ര കുഴപ്പമാണ് ഗ്രൂപ്പുകളിൽ. ഇത്തരം സ്ഥലം മാറ്റങ്ങളിൽ മന്ത്രി തീർത്തും അതൃപ്തനാണ്. അതിശക്തമായ നടപടികളാണ് കോട്ടൺഹില്ലിൽ മന്ത്രി ആഗ്രഹിച്ചിരുന്നത്.

മതാപിതാക്കൾ പരാതിയുമായി എത്തിയ ശേഷം അദ്ധ്യാപകരേയോ ജീവനക്കാരേയോ പൂർണ്ണമായും പിന്തുണയ്ക്കുന്ന തരത്തിൽ മന്ത്രി ശിവൻകുട്ടി പ്രതികരണമൊന്നും നടത്തിയിരുന്നില്ല. സ്‌കൂൾ മാനേജ്‌മെന്റ് സിമിതിയിലെ സിപിഎമ്മുകാരുടെ ഇടപെടൽ മറുനാടൻ പൊളിച്ചതോടെ അതും നിന്നു. ഇതോടെയാണ് കോട്ടൺഹില്ലിൽ സമ്പൂർണ്ണ ശുദ്ധീകരണം മന്ത്രി ശിവൻകുട്ടി നടത്താൻ തീരുമാനിച്ചത്. എന്നാൽ അദ്ധ്യാപക സംഘടനകളുടെ കരുത്ത് അതെല്ലാം അട്ടിമറിക്കുകയും ചെയ്തു. ചാരായ കേസ് പ്രതിക്ക് പിടിക്കപ്പെട്ട സ്ഥലത്തേക്ക് തന്നെ മാറ്റം നൽകിയത് വിദ്യാഭ്യാസ വകുപ്പിന്റെ ചരിത്രത്തിൽ തന്നെ ആദ്യമാണ്.

കോട്ടൺഹില്ലിലെ ഒരു അദ്ധ്യാപകനെതിരെ നിരവധി പരാതികൾ ഉയർന്നിട്ടുണ്ടെന്നാണ് സൂചന. 16ഓളം ടീച്ചർമാർ പരാതി നൽകി. മാതാപിതാക്കളും പീഡന സമാന സ്വഭാവമുള്ള പരാതികൾ നൽകി. എന്നാൽ ഇതെല്ലാം മുക്കുകയായിരുന്നു സംഘടനാ കരുത്തിൽ ചിലർ. ഇവരെ മാറ്റാനുള്ള മന്ത്രിയുടെ പ്രത്യേക താൽപ്പര്യമാണ് ഇപ്പോൾ പൊളിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP