Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നയൻതാര - വിഘ്‌നേഷ് വിവാഹം പ്രേക്ഷകരിലേക്ക്; 'ബിയോണ്ട് ദി ഫെയറി ടെയിൽ' പ്രമോ പുറത്തുവിട്ട് നെറ്റ്ഫ്ളിക്സ്; വീഡിയോ പുറത്തിറങ്ങുന്നത് താര വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം

നയൻതാര - വിഘ്‌നേഷ് വിവാഹം പ്രേക്ഷകരിലേക്ക്; 'ബിയോണ്ട് ദി ഫെയറി ടെയിൽ' പ്രമോ പുറത്തുവിട്ട് നെറ്റ്ഫ്ളിക്സ്; വീഡിയോ പുറത്തിറങ്ങുന്നത് താര വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം

ന്യൂസ് ഡെസ്‌ക്‌

ചെന്നൈ: ആരാധകർക്കായി നടി നയൻതാരയുടെയും സംവിധായകൻ വിഘ്‌നേഷ് ശിവന്റെയും വിവാഹ ഡോക്യുമെന്ററി പ്രമോ പുറത്തുവിട്ട് നെറ്റ് ഫ്ളിക്സ്. നയൻതാര: ബിയോണ്ട് ദ് ഫെയറിടെയിൽ എന്ന പേരിലാണ് ഡോക്യുമെന്ററി എത്തുക. താര വിവാഹം കഴിഞ്ഞ് രണ്ട് മാസങ്ങൾക്ക് ശേഷമാണ് നെറ്റ്ഫ്ളിക്സ് പ്രമോ പുറത്തു വിട്ടിരിക്കുന്നത്.

നയൻതാരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹം പോലെ തന്നെ വിവാഹ വീഡിയോയുടെ സ്ട്രീമിങ് അവകാശം സംബന്ധിച്ച വിവരങ്ങളും വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. രജനീകാന്തും ഷാരൂഖ് ഖാനും അടക്കമുള്ള പല പ്രമുഖ താരങ്ങളും പങ്കെടുത്ത വിവാഹവേദിയിൽ നിന്നുള്ള ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ വിഘ്‌നേഷ് പുറത്തുവിട്ടിരുന്നു. ഇത് നെറ്റ്ഫ്‌ളിക്‌സുമായി ഏർപ്പെട്ട കരാറിന്റെ ലംഘനമാണെന്നും ആയതിനാൽ അവർ ഇതിൽ നിന്ന് പിന്മാറിയെന്നുമൊക്കെ പിന്നാലെ വാർത്തകൾ പ്രചരിച്ചു.

എന്നാൽ പ്രചരണങ്ങളിൽ വസ്തുതയില്ലെന്നും വിവാഹ വീഡിയോ തങ്ങൾ തന്നെ സ്ട്രീം ചെയ്യുമെന്നും അറിയിച്ച് നെറ്റ്ഫ്‌ളിക്‌സും രംഗത്തെത്തി. ഇപ്പോഴിതാ വീഡിയോയുടെ പ്രൊമോ പുറത്തുവിട്ടിരിക്കുകയാണ് നെറ്റ്ഫ്‌ളിക്‌സ്. നെറ്റ്ഫ്‌ളികസ് ഇന്ത്യ സൗത്തിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ 'നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ' എന്നാണ് ഡോക്യുമെന്ററിക്ക് പേര് നൽകിയിട്ടുള്ളത്. പ്രണയവും വിവാഹത്തെ കുറിച്ചും ഇരുവരും സംസാരിക്കുന്നതാണ് പ്രമോയിൽ പറയുന്നത്. വീഡിയോ പുറത്തുവന്ന ഉടൻ തന്നെ ആരാധകർ അത് ഏറ്റെടുത്ത് കഴിഞ്ഞു.

നയൻതാര- വിഘ്‌നേഷ് വിവാഹം മാത്രമല്ല, മറിച്ച് വിവാഹത്തിലേക്ക് എത്തിച്ച അവർക്കിടയിലെ ബന്ധവും ഇരുവരുടെയും സ്വകാര്യ ജീവിതവുമൊക്കെ ചേർന്നതാവും ഡോക്യുമെന്ററി. വിഘ്‌നേഷിന്റെയും നയൻതാരയുടെയും നിർമ്മാണ കമ്പനിയായ റൗഡി പിക്‌ചേഴ്‌സ് നിർമ്മിച്ചിരിക്കുന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് ഗൗതം വസുദേവ് മേനോൻ ആണ്.

സോഷ്യൽ മീഡിയയിൽ അക്കൗണ്ടുകൾ പോലും ഇല്ലാത്ത, സ്വകാര്യ ജീവിതത്തിന് ഏറെ പ്രാധാന്യം നൽകുന്ന താരമാണ് നയൻതാര. അതേസമയം തെന്നിന്ത്യയിൽ ഏറ്റവും വലിയ ആരാധകവൃന്ദമുള്ള നായികാ താരവും. ആയതിനാൽത്തന്നെ ഡോക്യുമെന്ററി വലിയ പ്രേക്ഷക സ്വീകാര്യത നേടുമെന്ന പ്രതീക്ഷയിലാണ് നെറ്റ്ഫ്‌ളിക്‌സ്.

ജൂൺ 9 ന് മഹാബലി പുരത്ത് വച്ചായിരുന്നു നയൻതാര വിഘേനേഷ് ശിവൻ വിവാഹം. ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്‌സ് വിവാഹത്തിന്റെ സംപ്രേഷണാവകാശം വാങ്ങിയിരുന്നു. രജനികാന്ത്, ഷാരൂഖ് ഖാൻ, മണിരത്‌നം, സൂര്യ, ജ്യോതിക തുടങ്ങി ഇന്ത്യൻ സിനിമാരംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു.

ആ താരനിര പോലെ പകിട്ടേറിയതായിരുന്നു വിരുന്നുമേശയും. കേരള, തമിഴ് വിഭവങ്ങളുടെ വ്യത്യസ്തമായ രുചിക്കൂട്ട് അതിഥികൾക്ക് നവ്യാനുഭവമായി. വിഘ്‌നേഷിന് വിവാഹ സമ്മാനമായി 20 കോടിയുടെ ബംഗ്ലാവാണ് നയൻതാര നൽകിയതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വിവാഹപ്പിറ്റേന്ന് ഇരുവരും തിരുപ്പതി ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയിരുന്നു. ഏഴ് വർഷത്തെ പ്രണയത്തിന് തുടർച്ചയാണ് നയൻതാരയുടെയും വിഘ്‌നേഷിന്റെയും വിവാഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP