Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുഖ്യമന്ത്രിയുടെ പേരിൽ വ്യാജ വാട്സ് ആപ്പ് അക്കൗണ്ട്; പണം ചോദിച്ച് ഐപിഎസ് ഉദ്യോഗസ്ഥന് സന്ദേശം; തീരദേശ സുരക്ഷാ വകുപ്പ് മേധാവി ജെ ജയന്തിന്റെ പരാതിയിൽ കേസ്

മുഖ്യമന്ത്രിയുടെ പേരിൽ വ്യാജ വാട്സ് ആപ്പ് അക്കൗണ്ട്; പണം ചോദിച്ച് ഐപിഎസ് ഉദ്യോഗസ്ഥന് സന്ദേശം; തീരദേശ സുരക്ഷാ വകുപ്പ് മേധാവി ജെ ജയന്തിന്റെ പരാതിയിൽ കേസ്

സ്വന്തം ലേഖകൻ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വ്യാജ വാട്സ് ആപ്പ് അക്കൗണ്ട് സൃഷ്ടിച്ച് പണം തട്ടാൻ ശ്രമം. മുഖ്യമന്ത്രിയുടെ ചിത്രം പ്രൊഫൈൽ ഫോട്ടോ ആക്കി പണം തട്ടാൻ ശ്രമിച്ച കേസിൽ അജ്ഞാതനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

മുഖ്യമന്ത്രിയുടെ പേരിലുള്ള വ്യാജ വാട്സ് ആപ്പ് നമ്പറിൽ നിന്ന് പണം ചോദിച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് സന്ദേശം ലഭിച്ചത്. കൊച്ചിയിലെ തീരദേശ സുരക്ഷാ വകുപ്പ് മേധാവി ജെ ജയന്തിന്റെ പരാതിയിലാണ് കൊച്ചി സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

8099506915 എന്ന നമ്പറിൽ നിന്നാണ് മെസേജ് ലഭിച്ചതെന്ന് ജയന്ത് പരാതിയിൽ പറയുന്നു. ഓഗസ്റ്റ് മൂന്നിന് മുഖ്യമന്ത്രിയുടെ ചിത്രം പ്രൊഫൈൽ ഫോട്ടോ ആയിട്ടുള്ള വാട്സ് ആപ്പ് അക്കൗണ്ടിൽ നിന്നാണ് സന്ദേശം ലഭിച്ചത്. പണം ആവശ്യപ്പെട്ട് കൊണ്ടായിരുന്നു സന്ദേശം. പൊലീസിലെ നിരവധി ഉന്നത ഉദ്യോഗസ്ഥർക്ക് സമാനമായ നിലയിൽ സന്ദേശം ലഭിച്ചതായാണ് സംശയമെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു.

ആൾമാറാട്ടം, വഞ്ചന, തുടങ്ങി വിവിധ വകുപ്പുകൾ അനുസരിച്ചാണ് അജ്ഞാതനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഐടി നിയമത്തിലെ വകുപ്പുകളും ചേർത്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP