Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരള സർവകലാശാല വൈസ് ചാൻസലർ നിയമനകാര്യത്തിൽ നിയമപരമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി; ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള ബന്ധം ഊഷ്മളമായി നിലനിർത്താൻ നീക്കങ്ങൾ നടത്തുണ്ടെന്നും മന്ത്രി ബിന്ദു

കേരള സർവകലാശാല വൈസ് ചാൻസലർ നിയമനകാര്യത്തിൽ നിയമപരമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി; ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള ബന്ധം ഊഷ്മളമായി നിലനിർത്താൻ നീക്കങ്ങൾ നടത്തുണ്ടെന്നും മന്ത്രി ബിന്ദു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ നിയമനകാര്യത്തിൽ നിയമപരമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു. വിസി നിയമനകാര്യത്തിൽ സർക്കാരും ഗവർണറും തമ്മിലുള്ള പോര് തുടരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.

ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള ബന്ധം ഊഷ്മളമായി നിലനിർത്താൻ നീക്കങ്ങൾ നടത്തുണ്ട്. ഇത് ഫലം കാണുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. കേരള സർവകലാശാല വിസി നിയമനത്തിലാണ് സർക്കാരും ഗവർണറും തമ്മിൽ ഏറ്റവും അവസാനം പോര് നടന്നത്.

വിസി നിയമന രീതി ആകമാനം മാറ്റിമറിക്കുന്ന നിയമഭേദഗതി ഓർഡിനൻസാക്കുന്നതിനുള്ള സർക്കാർ നീക്കത്തിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരള സർവകലാശാല വിസി നിയമനത്തിന് സെർച്ച് കമ്മറ്റി രൂപീകരിച്ചു. ഇതാണ് വിവാദത്തിന് പുതിയ തലം നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP