Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മന്ത്രിമാർക്ക് ജില്ലകളിലെ സ്വാതന്ത്ര ദിന പരിപാടികളിൽ പങ്കെടുക്കണം; അർദ്ധരാത്രിയിലെ സമ്മേളനമെന്ന ആവശ്യം തള്ളി മുഖ്യമന്ത്രി; ഓഗസ്റ്റ് 14ന് നിയമസഭ ചേരില്ല; പ്രമേയം പാസാക്കണമെന്നതിൽ നിലപാട് പറയാതെ മുഖ്യമന്ത്രി

മന്ത്രിമാർക്ക് ജില്ലകളിലെ സ്വാതന്ത്ര ദിന പരിപാടികളിൽ പങ്കെടുക്കണം; അർദ്ധരാത്രിയിലെ സമ്മേളനമെന്ന ആവശ്യം തള്ളി മുഖ്യമന്ത്രി; ഓഗസ്റ്റ് 14ന് നിയമസഭ ചേരില്ല; പ്രമേയം പാസാക്കണമെന്നതിൽ നിലപാട് പറയാതെ മുഖ്യമന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ഓഗസ്റ്റ് പതിനാല് അർദ്ധരാത്രി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു ചേർക്കണമെന്ന നിർദ്ദേശം മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് മുമ്പോട്ട് വച്ചതെല്ലാം അംഗീകരിച്ച മുഖ്യമന്ത്രിയാണ് പ്രതിപക്ഷ നേതാവിന്റെ നിർദ്ദേശം തള്ളുന്നത്. പൊതുവിൽ സ്വാഗതാർഹമെന്ന് തോന്നിയ നിർദ്ദേശമാണ് സതീശൻ മുമ്പോട്ടു വച്ചത്.

സഭ രാത്രിയിൽ ചേരണമെന്ന നിർദ്ദേശവുമായി നിയമസഭ സ്പീക്കർക്കും മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവ് കത്ത് നൽകിയിരുന്നു. സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ ദീപ്ത സ്മരണ പുതുക്കുന്നതിനും മതേതര ജനാധിപത്യ മൂല്യങ്ങൾ ഉൾപ്പെടെയുള്ള ഭരണഘടനാ തത്വങ്ങൾ സംരക്ഷിക്കുന്നതിനുമായി ഒന്നിച്ചു പോരാടുമെന്ന പ്രമേയം നിയമസഭ പാസാക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇതാണ് പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പറയുന്നത്.

സ്വാതന്ത്ര്യത്തിന്റെ 25-ാം വാർഷികമായ 1972 ഓഗസ്റ്റ് 14ന് രാത്രി ഗവർണറുടെ സാന്നിദ്ധ്യത്തിൽ കേരള നിയമസഭ പ്രത്യേക സമ്മേളനം ചേർന്നതും നാല്പതാം വാർഷികത്തിന്റെ ഭാഗമായി 1987 ഓഗസ്റ്റ് 13 ന് പ്രത്യേക സിറ്റിങ് നടത്തിയതും പ്രതിപക്ഷ നേതാവ് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഓഗസ്റ്റ് 14 അർദ്ധ രാത്രിയിൽ സഭ സമ്മേളിക്കുന്നതിന് അസൗകര്യമുണ്ടെങ്കിൽ മറ്റൊരു ദിവസം കേരള നിയമസഭയുടെ ഒരു പ്രത്യേക സമ്മേളനം 75-ാം വാർഷികത്തിന്റെ ഭാഗമായി ചേരണമെന്നും പ്രതിപക്ഷ നേതാവ് അഭ്യർത്ഥിച്ചിരുന്നു. ഇക്കാര്യത്തിൽ നിലപാട് സർക്കാർ വ്യക്തമാക്കിയിട്ടില്ല.

മന്ത്രിമാർക്ക് ജില്ലകളിലെ സ്വാതന്ത്ര ദിന പരിപാടികളിൽ പങ്കെടുക്കേണ്ടത് ചൂണ്ടികാണിച്ചാണ് മുഖ്യമന്ത്രി പ്രത്യേക സഭാ സമ്മേളനം ചേരാനാകില്ലെന്ന് വ്യക്തമാക്കിയത്. പ്രത്യേക നിയമസഭ സമ്മേളനം ചേരാനാകില്ലെന്ന് കാണിച്ച് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിന് മറുപടി കത്തും നൽകി. 14 ന് അർധരാത്രിയോ മറ്റേതെങ്കിലും ദിവസമോ പ്രത്യക സമ്മേളനം ചേരണമെന്നായിരുന്നു വിഡി സതീശൻ ആവശ്യപ്പെട്ടത്. എന്നാൽ മറ്റേതെങ്കിലും ദിവസം ചേരുന്നതിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടില്ല. 

എല്ലാ ദിവസവും നിയമസഭയിൽ എല്ലാ മന്ത്രിമാരും പങ്കെടുക്കാറില്ല. അതുകൊണ്ട് തന്നെ സഭ സമ്മേളിക്കുന്നതിൽ മന്ത്രിമാരുടെ സാന്നിധ്യം അനിവാര്യവുമല്ല. അതുകൊണ്ട് തന്നെ പ്രതിപക്ഷ നേതാവിന്റെ ആവശ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടി തൃപ്തികരമല്ലെന്നതാണ് വസ്തുത. അർദ്ധരാത്രിയിൽ സമ്മേളനം ചേർന്നിരുന്നുവെങ്കിൽ അത് പുതിയ തലത്തിൽ ചർച്ചയായി മാറുകയും ചെയ്യുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP