Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കഷ്ടപ്പെട്ടുണ്ടാക്കിയ വീടു കണ്ട് കൊതിതീരും മുമ്പേ മഴ കൊണ്ടു പോയി; രണ്ടാമത് പണിത വീടും വെള്ളമെടുത്തതോടെ പൊട്ടിക്കരഞ്ഞ് ജയനും കവിതയും

കഷ്ടപ്പെട്ടുണ്ടാക്കിയ വീടു കണ്ട് കൊതിതീരും മുമ്പേ മഴ കൊണ്ടു പോയി; രണ്ടാമത് പണിത വീടും വെള്ളമെടുത്തതോടെ പൊട്ടിക്കരഞ്ഞ് ജയനും കവിതയും

സ്വന്തം ലേഖകൻ

ആലപ്പുഴ: പണിയെടുത്തുണ്ടാക്കിയ കാശ് നുള്ളിപ്പെറുക്കി സ്വരുക്കൂട്ടിയാണ് ജയനും കവിതയും വീടെന്ന സ്വപ്‌നം സാക്ഷാത്ക്കരിച്ചത്. 2018ലെ പ്രളയം ആദ്യം ഉണ്ടാക്കിയ വീട് കൊണ്ടുപോയപ്പോൾ രണ്ടാമതൊരു വീട് വളരെ കഷ്ടപ്പെട്ടും പട്ടിണി പിടിച്ചുമാണ് ഇവർ ഉണ്ടാക്കിയത്. എന്നാൽ മടവീണ് ഈ വീടും തകർന്നതോടെ അലറിക്കരയുകയാണ് ഇവർ. ചമ്പക്കുളം പഞ്ചായത്ത് ഒമ്പതാം വാർഡ് മുപ്പത്തഞ്ചിൽച്ചിറ ജയകുമാറിന്റെയും കവിതയുടേയും വീടാണ് മചവീഴ്ചയിൽ തകർന്നത്. ചക്കംകരി അറുന്നൂറ് പാടശേഖരത്തിൽ മടവീണുണ്ടായ വെള്ളപ്പാച്ചിലിൽ വീടിന്റെ അടിത്തറയിലെ മണ്ണൊലിച്ചുപോയി ഒരുവശത്തേക്കു ചരിയുകയായിരുന്നു.

പഞ്ചായത്തിന്റെ സഹായവും കൈയിലുണ്ടായിരുന്ന ചെറിയതുകയും ചേർത്താണ് ആദ്യം ഒരു ചെറിയവീട് തട്ടിക്കൂട്ടിയത്. അത് 2018-ലെ പ്രളയത്തിൽ തകർന്നുപോയി. പിന്നീട്, റീബിൽഡ് കേരളയിലൂടെ കിട്ടിയതും പാടത്ത് കൂലിപ്പണിചെയ്തു സ്വരൂക്കൂട്ടിയതും ചേർത്താണ് ഇപ്പോഴത്തെ വീടു പണിതത്. മൂന്നുമുറിയും ഹാളും അടുക്കളയുമെല്ലാം ചേർന്ന വാർത്ത കെട്ടിടം. എന്നാൽ മടവീഴ്ചയിൽ അവരുടെ ജീവിതത്തിൽ ആകെയുണ്ടായിരുന്ന സമ്പാദ്യവും വെള്ളം കൊണ്ടുപോയി.

ശനിയാഴ്ച രാത്രിയോടെയാണു പുറംബണ്ടിൽ വിള്ളൽ വീണുതുടങ്ങിയത്. അടുത്തുള്ളവരും ജയകുമാറും ചേർന്ന് വെള്ളം തടയാൻ ശ്രമിച്ചു. അപ്പോഴേക്കും കൈവിട്ടുപോയി. വെള്ളപ്പാച്ചിൽ ആരംഭിച്ചയുടനെ ഭാര്യ കവിതയെ വീട്ടിൽനിന്ന് സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. പക്ഷേ, മൂന്നുമണിയോടെ വീട് ഒരുവശത്തേക്കു ചരിഞ്ഞു.

ഏതുനിമിഷവും നിലംപതിക്കാവുന്ന നിലയിലായ വീട്ടിലെ സാധനങ്ങളെല്ലാം നശിച്ചു. വളർത്തിയിരുന്ന രണ്ട് ആടുകളും നായയും മാത്രമാണു ബാക്കിയായത്. വിവാഹംകഴിഞ്ഞ് വർഷങ്ങളായിട്ടും മക്കളില്ലാത്ത വിഷമം ജയകുമാറിനെയും കവിതയെയും അലട്ടിയിരുന്നതിനിടെയാണ് ഈ ദുരന്തം. നിലവിൽ മുപ്പതിൽച്ചിറ അറുപുറം പാലത്തിനുസമീപമുള്ള കുടുംബവീട്ടിലാണ് ഇവർ താമസിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP