Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാലാവധി കഴിഞ്ഞിവരെ വീണ്ടും കൃഷി ഓഫിസർ കസേരയിൽ നിയമിച്ച് ഉത്തരവ്; പ്രതിഷേധവുമായി ഉദ്യോഗാർത്ഥികൾ

കാലാവധി കഴിഞ്ഞിവരെ വീണ്ടും കൃഷി ഓഫിസർ കസേരയിൽ നിയമിച്ച് ഉത്തരവ്; പ്രതിഷേധവുമായി ഉദ്യോഗാർത്ഥികൾ

സ്വന്തം ലേഖകൻ

കണ്ണൂർ: എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴി കൃഷി ഓഫീസർ തസ്തികയിൽ നിയമിച്ചവരെ കാലാവധി കഴിഞ്ഞും പുനർനിയമിക്കാൻ ഉത്തരവ്. ആറുമാസത്തെ കാലാവധി പൂർത്തിയാക്കിയവരെയാണ് വീണ്ടും ഇതേ തസ്തികയിലേക്ക് നിയമിക്കുന്നത്. കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ 2021 ഒക്ടോബറിലെയും ഡിസംബറിലെയും ഉത്തരവുകൾ അനുസരിച്ച് കൃഷി ഓഫീസർമാരായി നിയമിച്ചവരുടെ സേവനകാലാവധിയാണ് വീണ്ടും നീട്ടിയത്. ഇതിൽ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് ഉദ്യോഗാർത്ഥികൾ.

എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്തുന്നത് ആറുമാസത്തേക്ക് മാത്രമാണെന്നിരിക്കെയാണ് 64,000 രൂപ ശമ്പള സ്‌കെയിലുള്ള തസ്തികയിൽ മുൻപ് നിയമിച്ചവരെതന്നെ വീണ്ടും നിയമിക്കുന്നത്. യോഗ്യരായ നിരവധിയാളുകൾ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ പട്ടികയിൽ ഇനിയും ശേഷിക്കെയാണ് വകുപ്പുനടപടിയെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു. കൃഷി ഓഫീസർ ഒഴിവുകൾ സംബന്ധിച്ച് അന്വേഷിക്കുമ്പോൾ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് പറയുന്നതെന്നും എംപ്ലോയ്മെന്റ് പട്ടികയിലുള്ളവർപോലും ഒഴിവുകൾ സംബന്ധിച്ച് അറിയുന്നില്ലെന്നും പരാതിയുണ്ട്.

കൃഷി ഓഫീസർ തസ്തികയിൽ നിലവിൽ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം ലഭിച്ചിട്ടുള്ളവർക്ക് 179 ദിവസത്തെ സേവന കാലാവധി തീരുന്നതനുസരിച്ച് ചുരുങ്ങിയത് ഒരുദിവസത്തെ ഇടവേളയെടുത്ത് ജോലിയിൽ തുടരാമെന്ന് ഉത്തരവിൽ പറയുന്നു. എക്‌സ്‌ചേഞ്ച് വഴി പുതിയ ബാച്ചിലെ കൃഷി ഓഫീസർമാരെ താത്കാലികമായി നിയമിക്കുന്നതുവരെയോ പരമാവധി 90 ദിവസം വരെയോ ഇവർക്ക് താത്കാലികമായി തുടരാം. വകുപ്പിൽ കൃഷി ഓഫീസർമാരുടെ കുറവും പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലവിൽ ഇല്ലാത്തതുമാണ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴി താത്കാലികമായി നിയമിച്ചവരെ തന്നെ വീണ്ടും നിയമിക്കുന്നതെന്നാണ് ഉത്തരവിൽ പറയുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP