Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്ഷേത്രജീവനക്കാരെ സ്ഥിരപ്പെടുത്താൻ സിപിഎം ലോക്കൽ സെക്രട്ടറി പണം വാങ്ങിയെന്ന് ആരോപണം; മാറാക്കര ലോക്കൽ സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ടു പാർട്ടിയിലെ ഒരു വിഭാഗം വളാഞ്ചേരി ഏരിയാ കമ്മിറ്റിക്ക് മുന്നിൽ; വിഷയം പാർട്ടിക്കുള്ളിൽ പരിഹരിക്കാൻ നീക്കം

ക്ഷേത്രജീവനക്കാരെ സ്ഥിരപ്പെടുത്താൻ സിപിഎം ലോക്കൽ സെക്രട്ടറി പണം വാങ്ങിയെന്ന് ആരോപണം; മാറാക്കര ലോക്കൽ സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ടു പാർട്ടിയിലെ ഒരു വിഭാഗം വളാഞ്ചേരി ഏരിയാ കമ്മിറ്റിക്ക് മുന്നിൽ; വിഷയം പാർട്ടിക്കുള്ളിൽ പരിഹരിക്കാൻ നീക്കം

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: മലബാർ ദേവസ്വത്തിനു കീഴിലുള്ള ജില്ലയിലെ പ്രധാന ക്ഷേത്രത്തിലെ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനു സിപിഎം ലോക്കൽ സെക്രട്ടറി പണം വാങ്ങിയെന്ന ആരോപണം. മാറാക്കര ലോക്കൽ സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ടു പാർട്ടിയിലെ ഒരു വിഭാഗം വളാഞ്ചേരി ഏരിയാ കമ്മിറ്റിക്കു പരാതി നൽകിയതായി സൂചനയുണ്ടെന്ന് മലയാള മനോരമ റിപ്പോർട്ടു ചെയ്തു. ഇത് കൂടാതെ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ടും സാമ്പത്തിക തട്ടിപ്പ് ആരോപണം ഉയർന്നിട്ടുണ്ട്.

ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന കെട്ടിടവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് നടന്നതായും പരാതിയിൽ ആരോപിക്കുന്നു. പാർട്ടിക്കകത്തും പുറത്തും ദിവസങ്ങളായി ചൂടുപിടിച്ച ചർച്ച നടക്കുന്നുണ്ടെങ്കിലും സിപിഎം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ആരോപണമുള്ളതായി അറിയില്ലെന്നും പരാതി ലഭിച്ചിട്ടില്ലെന്നും വളാഞ്ചേരി ഏരിയാ സെക്രട്ടറി കെ.പി.ശങ്കരൻ പറഞ്ഞു.

മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള പ്രധാന ക്ഷേത്രത്തിലെ 13 ജീവനക്കാരെ അടുത്തിടെ സ്ഥിരപ്പെടുത്തിയിരുന്നു. ഇവർ ഏറെ നാളായി ക്ഷേത്രവുമായി ബന്ധപ്പെട്ടു ജോലി ചെയ്യുന്നവരാണ്. കോവിഡ് പ്രതിസന്ധിക്കു ശേഷമാണു ഇവരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനമുണ്ടായത്. സ്ഥിരപ്പെടുത്തുന്നതിന്റെ മറവിൽ ലോക്കൽ സെക്രട്ടറി ജീവനക്കാരിൽനിന്നു പണം വാങ്ങിയെന്നാണു ആരോപണം.

ലോക്കൽ കമ്മിറ്റിയോ മേൽഘടകമോ അറിയാതെയാണു പണം കൈപ്പറ്റിയത്. പണത്തിനു രസീത് നൽകിയിട്ടില്ലെന്നും ഏരിയാ കമ്മിറ്റിക്കു പ്രവർത്തകർ നൽകിയ പരാതിയിൽ ആരോപിക്കുന്നു. ലോക്കൽ കമ്മിറ്റിക്കു കീഴിൽ നിർമ്മാണം പുരോഗമിക്കുന്ന ഒരു കെട്ടിടവുമായി ബന്ധപ്പെട്ടും സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപണമുണ്ട്. ഇതിനായി പല തലങ്ങളിൽ പിരിവ് നടത്തിയെങ്കിലും കണക്കില്ല. നിർമ്മാണ പ്രവർത്തനം കാര്യമായി നടന്നില്ല.

പൊതുവായ അക്കൗണ്ട് തുറക്കാതെ വ്യക്തിപരമായ അക്കൗണ്ടിൽ പണം സ്വീകരിച്ചെന്നും പരാതിയിലുണ്ട്. കെട്ടിട നിർമ്മാണത്തിനായി പാർട്ടിയുടെ കീഴിലുള്ള സഹകരണ ബാങ്കിലെ ജീവനക്കാർ ചേർന്നു പിരിച്ചുനൽകിയ പണം എവിടെപ്പോയെന്നതിൽ വ്യക്തതയില്ലെന്നും ആരോപണമുണ്ട്. അതേസമയം ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ പാർ്ട്ടിക്കുള്ളിൽ തന്നെ പരിഹരിക്കാനാണ് നീക്കം നടക്കുന്നത്. പുറംലോകത്തെ അറിയിക്കാതെ വിഷയം തീർന്നാനാണ് നീക്കം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP