Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗവർണറോട് ഉടക്കിയാൽ പണി പിറകേ വരും; പ്രകോപിപ്പിക്കാനോ ഏറ്റുമുട്ടാനോ സർക്കാർ തുനിയില്ല; ഓർഡിനൻസ് പ്രശ്‌ന പരിഹാരത്തിന് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി; ഓർഡിനൻസുകൾ ബില്ലുകളാക്കി അവതരിപ്പിക്കാൻ ഒക്ടോബറിൽ പ്രത്യേക സഭാ സമ്മേളനം വിളിക്കും; അനുനയത്തിന്റെ ഭാഷയിൽ ആശയവിനിമയത്തിന് സിപിഎം

ഗവർണറോട് ഉടക്കിയാൽ പണി പിറകേ വരും; പ്രകോപിപ്പിക്കാനോ ഏറ്റുമുട്ടാനോ സർക്കാർ തുനിയില്ല; ഓർഡിനൻസ് പ്രശ്‌ന പരിഹാരത്തിന് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി; ഓർഡിനൻസുകൾ ബില്ലുകളാക്കി അവതരിപ്പിക്കാൻ ഒക്ടോബറിൽ പ്രത്യേക സഭാ സമ്മേളനം വിളിക്കും; അനുനയത്തിന്റെ ഭാഷയിൽ ആശയവിനിമയത്തിന് സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർക്കാരിനോട് ഇടഞ്ഞു നിൽക്കുന്ന ഗവർണറെ കൂടുതൽ പ്രകോപിപ്പിക്കേണ്ടതില്ലെന്ന് സിപിഎം നേതൃയോഗത്തിൽ തീരുമാനം. ഓർഡിനൻസ് വിവാദത്തിൽ ഗവർണറുമായി ഏറ്റുമുട്ടലിനില്ല. ഓർഡിനൻസ് പ്രശ്‌ന പരിഹാരത്തിന് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. ഓർഡിനൻസുകൾ ബില്ലുകളാക്കി അവതരിപ്പിക്കാൻ ഒക്ടോബറിൽ പ്രത്യേക സഭാ സമ്മേളനം വിളിക്കാനും സി പി എം നിർദ്ദേശിച്ചു.

വിശദമായി പഠിക്കാതെ ഓർഡിനൻസുകളിൽ ഒപ്പിടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ സർക്കാരിനെ അറിയിച്ചിരുന്നു. എല്ലാ ഓർഡിനൻസുകളും കണ്ണുമടച്ച് ഒപ്പിടാനാകില്ല. ഓർഡിനൻസ് രാജ് അംഗീകരിക്കാനാകില്ലെന്നും ഗവർണർ പറഞ്ഞിരുന്നു. ലോകായുക്ത ഭേദഗതിയടക്കം 11 ഓർഡിനൻസുകളാണ് ഗവർണർ ഒപ്പിടില്ലെന്ന നിലപാട് സ്വീകരിച്ചതോടെ അസാധുവാകുക. ഭരണഘടന അനുസൃതമായ കാര്യങ്ങളാണ് ഗവർണർ ചെയ്യേണ്ടതെന്നും നിയമാനുസൃതമായി മാത്രമേ മുന്നോട്ടു പോകാനാകൂ എന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു.

ഓർഡിനൻസുകളിൽ കൃത്യമായ വിശദീകരണം വേണം. ഒറ്റ ദിവസം കൊണ്ട് എല്ലാം തീരുമാനമാക്കാനാകില്ല. തന്റെ അധികാരം കുറയ്ക്കാൻ സർക്കാർ ശ്രമം എന്നതിനെ കുറിച്ച് അറിയില്ല. അടിയന്തര സാഹചര്യങ്ങളിലാണ് ഓർഡിനൻസ് പുറത്തിറക്കേണ്ടത്. ഓർഡിനൻസിലൂടെ ഭരിക്കാനാണെങ്കിൽ എന്തിനാണ് നിയമനിർമ്മാണ സഭകൾ. മാധ്യമപ്രവർത്തകർ സർക്കാർ പക്ഷത്തുനിന്ന് ചോദ്യങ്ങൾ ചോദിക്കുകയാണെന്നും ഗവർണർ വിമർശിച്ചിരുന്നു.

ഓർഡിനൻസുകളുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഗവർണർ നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ചർച്ച നടത്തിയിട്ടും ഗവർണർ വഴങ്ങിയിരുന്നില്ല. ഓർഡിനൻസുകളുടെ കാരണം മുഖ്യമന്ത്രിയോ ബന്ധപ്പെട്ട മന്ത്രിമാരോ വിശദീകരിക്കണമെന്ന് നേരത്തെ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടിരുന്നു. നിലപാട് വ്യക്തമാക്കി ഗവർണർ രംഗത്തെത്തിയതോടെ, ആറ് നിയമങ്ങൾ ഭേദഗതിക്ക് മുമ്പുള്ള സ്ഥിതിയിലേക്ക് പുനഃസ്ഥാപിക്കപ്പെടുന്ന അസാധാരണമായ സ്ഥിതിയാണ് സംസ്ഥാനത്തുണ്ടാക്കുക. ഇതിനിടെയാണ് ഗവർണറോട് ഏറ്റുമുട്ടേണ്ട എന്ന നിർദ്ദേശവുമായി സിപിഐഎം രംഗത്തുവന്നത്.\

സർക്കാറിനെ കടുത്ത പ്രതിസന്ധിയിലാക്കിയാണ് ഗവർണ്ണർ ഈ വിഷയത്തിൽ ഉടക്കിട്ടത്. സർക്കാറിനെ മറികടന്ന് കേരള വിസി നിയമനത്തിന്റെ സേർച്ച് കമ്മിറ്റി ഉണ്ടാക്കിയ ആരിഫ് മുഹമ്മദ് ഖാൻ, 11 ഓർഡിനൻസുകളിലും ഒപ്പിടാതെ ഉറച്ചുനിൽക്കുകയാണ്. ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ അനുമതി നേടലാണ് മുഖ്യമന്ത്രിക്കും സർക്കാറിനും പരമ പ്രധാനം. ഗവർണർ ഒപ്പിടാത്ത സാഹചര്യത്തിൽ, ഓർഡിനൻസ് ലാപ്‌സാകും. പഴയ ലോകായുക്ത നിയമം പ്രാബല്യത്തിലും വരും. ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയിലുള്ള കേസ് കൂടുതൽ നിർണ്ണായകമാകും. പരാതിയിൽ വാദം പൂർത്തിയാക്കി കേസ് ലോകായുക്ത ഉത്തരവിനായി മാറ്റിവെച്ചിരിക്കെയാണ്. അതിനിടെയാണ് ലോകായുക്തയുടെ അധികാരം വെട്ടികുറക്കുന്ന ഓർഡിനൻസ് അനിശ്ചിതത്വത്തിലായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP